❝ജിറൂദിന്റെ വണ്ടർ⚽⚡ഗോളിൽ ചെൽസി; തകർപ്പൻ💪🔥വിജയവുമായി ബയേൺ ❞

ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടർ മത്സരത്തിന്റെ ഒന്നാം പാദത്തിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിനെതിരെ മികച്ച ജയവുമായി ചെൽസി.ഫ്രഞ്ച് സ്‌ട്രൈക്കർ ഒലിവിയർ ജിറൂദിന്റെ രണ്ടാം പകുതിയിലെ മനോഹരമായ ഗോളിലാണ് ചെൽസി അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ഇതോടെ പുതിയ പരിശീലകനായി തോമസ് ടൂഹൽ ചുമതലയേറ്റത്തിന് ശേഷം ചെൽസി കളിച്ച 8 മത്സരങ്ങളിൽ ഒന്നിലും പോലും ചെൽസി പരാജയം അറിഞ്ഞിട്ടില്ല.

എന്നാൽ മോശ ഫോം തുടരുന്ന അത്ലറ്റികോ മാഡ്രിഡ് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പരാജയം അറിയുന്നത്.ഇംഗ്ലണ്ടിൽ നിന്നുള്ള യാത്രക്കാർക്ക് സ്പാനിഷ് സർക്കാർ വിലക്ക് ഏർപെടുത്തിയതിനെ തുടർന്ന് അത്ലറ്റികോ മാഡ്രിഡിന്റെ ഹോം മത്സരം നടന്നത് റൊമാനിയയിലെ ബുക്കാറെസ്റ്റിൽ വെച്ചായിരുന്നു.


മത്സരത്തിൽ തുടക്കം മുതൽ ചെൽസി ആധിപത്യം ആയിരുന്നെങ്കിലും വലിയ അവസരങ്ങൾ സൃഷ്ട്ടിക്കാൻ മത്സരത്തിൽ അവർക്കായിരുന്നില്ല. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളിന് അടുത്തെത്തിയത് പോലുമില്ല. ഒന്ന്മപകുതിക്ക് മുൻപ് എയ്ഞ്ചൽ കൊറിയയുടെ ഒരു പാസിൽ നിന്നും സ്‌ട്രൈക്കർ ലൂയിസ് സുവാരസിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

തുടർന്ന് രണ്ടാം പകുതിയിൽ ജിറൂദിന്റെ ഓവർ ഹെഡ് കിക്ക്‌ അത്ലറ്റികോ ഗോൾ വല കുലുക്കുകയായിരുന്നു. റഫറി ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും ദീർഘ നേരത്തെ ‘വാർ’ പരിശോധനക്ക് ശേഷം ചെൽസിക്ക് ഗോൾ അനുവദിക്കുകയായിരുന്നു. അത്ലറ്റികോ മാഡ്രിഡ് പ്രതിരോധ താരം മാരിയോ ഹെർമോസയുടെ കാലിൽ തട്ടിയ പന്താണ് ജിറൂദ് മികച്ചൊരു ഓവർ ഹെഡ് കിക്കിലൂടെ ഗോളാക്കിയത്.ചെൽസിക്കുവേണ്ടി തന്റെ നാൽപതാമത്തെ ഗോളാണ് ഫ്രഞ്ച് സ്‌ട്രൈക്കർ നേടിയത്.

മത്സരത്തിൽ 59 % ബോൾ കൈവശം വെച്ച ചെൽസി 5 ഷോട്ടുകൾ ഗോൾ ലക്ഷ്യമാക്കി അടിച്ചപ്പോൾ ,അത്ലറ്റിക്കോക്ക് ഒരു ഷോട്ട് പോലും അടിക്കാൻ സാധിച്ചില്ല. പലപ്പോഴും പ്രധിരോധത്തിലൂന്നിയ ശൈലിയിലാണ് ചെൽസി മത്സരത്തെ സമീപിച്ചത്. മാർച്ച് 17ന് ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് രണ്ടാം പാദ മത്സരം. അതെ സമയം ഇന്നത്തെ മത്സരത്തിൽ മഞ്ഞ കാർഡ് കണ്ട ചെൽസി താരങ്ങളായ മേസൺ മൗണ്ട്, ജോർജിനോ എന്നിവർക്ക് അത്ലറ്റികോ മാഡ്രിഡിനെതിരായ രണ്ടാം പാദ മത്സരം നഷ്ട്ടമാകും.


ചാമ്പ്യൻസ് പ്രീ ക്വാർട്ടറിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ജയം . ഒന്നിനെതിരെ നാലു ഗോളുകൾക്ക് ലാസിയോവിനെയാണ് ബയേൺ പരാജയപ്പെടുത്തി. മത്സരം തുടങ്ങി ഒൻപതാം മിനുട്ടിലൂടെ തന്നെ ലെവെൻഡോസ്‌കിയിലൂടെ ബയേൺ മുന്നിലെത്തി. ലാസിയോ ഡിഫൻഡർ മുസച്ചിയോ ഗോൾ കീപ്പർക്ക് കൊടുത്ത ബാക്ക് പാസ് പിടിച്ചെടുത്ത്‌ പോളിഷ് താരം വലയിലാക്കി.ചാമ്പ്യൻസ് ലീഗിൽ ലീവെൻഡോസ്‌കിയുടെ 72 ആം ഗോളായിരുന്നു ഇത് .

19 ആം മിനുട്ടിൽ ഇമ്മൊബിളിനെ വീഴ്ത്തിയതിന് ലാസിയോ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചു കൊടുത്തില്ല. 24 ആം മിനുട്ടിൽ 17 കാരൻ താരം ജമാൽ മുസിയാല ഗൊറെറ്റ്‌സ്കയുടെ പാസിൽ നിന്നും ബോക്‌സിന്റെ അരികിൽ നിന്നും മനോഹരമായ ഷോട്ടിലൂടെ വലയിലാക്കി. 42 ആം മിനുട്ടിൽ ലെറോയ് സാനെയുടെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഷോട്ടിലൂടെ സ്കോർ 3 -0 ആക്കി ഉയർത്തി. കോമിന്റെ ഗോൾ ഷോട്ട് ഗോൾ കീപ്പർ റൈന തടഞ്ഞപ്പോൾ സനേ റീബൗണ്ടിൽ പന്ത് വലയിലാക്കാക്കി.

47 ആം മിനുട്ടിൽഒരു പാസ് അടിച്ചകറ്റുന്നതിനിടയിൽ ഫ്രാൻസെസ്കോ അസർബിയ്ക്ക് പിഴച്ചു ,പന്ത് സ്വന്തം വലയിലേക്കാണ് കയറിയത് സ്കോർ 4 -0 . രണ്ടു മിനുറ്റുകൾക്കകം ജോക്വിൻ കൊറിയ പെനാൽറ്റി ബോക്സിനുള്ളിൽ നിന്നും മികച്ച ഒരു ഫിനിഷിംഗിലൂടെ ലാസിയോയുടെ ആശ്വാസ ഗോൾ നേടി. രണ്ടാം പാദത്തിൽ ബയേണിനെതിരെ തിരിച്ചു വരണമെങ്കിൽ ലാസിയോ അത്ഭുതം പുറത്തെടുക്കേണ്ടി വരും.