❝👊💥അത്‍ലറ്റികോയെ തീർത്തു💪🔵ചെൽസിയും,
മികച്ച വിജയത്തോടെ💪🔴ബയേൺ മ്യൂണിക്കും
ചാമ്പ്യൻസ് ലീഗ്🏆😍ക്വാർട്ടറിൽ❞

ലാ ലീഗയിൽ കിരീടത്തിലേക്ക് കുതിക്കുന്ന അത്‌ലറ്റികോ മാഡ്രിഡിന് ആ വിജയ കുതിപ്പ് ചാമ്പ്യൻസ് ലീഗിൽ കാണിക്കാനായില്ല. ഇന്നലെ നടന്ന രണ്ട പാദ പ്രീ ക്വാർട്ടറിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയോട് പകരം ചോദിക്കാൻ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിയ അത്ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്.നേരത്തെ ആദ്യ പാദത്തിൽ 1-0ന്റെ വിജയം സ്വന്തമാക്കിയ ചെൽസി രണ്ട് പാദത്തിലും കൂടി 3-0ന്റെ ജയം സ്വന്തമാക്കിയാണ് ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഉറപ്പിച്ചത്. 2014ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്.

26 ആം മിനുട്ടിൽ അത്ലറ്റികോയുടെ ശക്തമായ പെനാൽറ്റി അപ്പീൽ മറികടന്നാണ് ചെൽസി മുന്നോട്ട് പോയത്.ക്യാപ്റ്റൻ സീസർ അസ്പിലികുറ്റ അത്‌ലറ്റികോ താരം യാനിക് കാരാസ്കോയെ ബോക്സിൽ വീഴ്ത്തിയെങ്കിലും റഫറി ഡാനിയേൽ ഒർസാറ്റോ പെനാൽറ്റി നൽകിയില്ല.34 ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നും ഇടതു വശത്തു നിന്നും ടിമോ വെർണർ കൊടുത്ത പാസിൽ നിന്നും ഹക്കിം സിയേക്ക് ചെൽസിയെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ ഉറുഗ്വേ സ്‌ട്രൈക്കർ ലൂയിസ് സുവാരസിനെ പിൻവലിച്ച് എയ്ഞ്ചൽ കൊറിയയെ ഇറക്കി.

82-ാം മിനിറ്റിൽ ചെൽസി പ്രതിരോധ താരം അന്റോണിയോ റൂഡിഗറിനെ വീഴ്ത്തിയതിന് അത്‌ലറ്റികോ താരം സാവിച്ച് ചുവപ്പ് കാർഡ് കണ്ടുപുറത്തുപോയതോടെ 10 പേരുമായാണ് അത്ലറ്റികോ മാഡ്രിഡ് മത്സരം പൂർത്തിയാക്കിയത്.തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ എമേഴ്സൺ തന്റെ ആദ്യ ടച്ചിൽ തന്നെ ഗോൾ നേടി അത്ലറ്റികോക്ക് ചാമ്പ്യൻസ് ലീഗിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. തോമസ് ട്യുച്ചാൽ പരിശീലകനായി ചുമതലയേറ്റത്തിൽ പിന്നെ ചെൽസി 13 തോൽവി അറിഞ്ഞിട്ടില്ല .

നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് തന്നെയാണ് ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്.ഇന്നലെ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബയേൺ ലാസിയോയെ പരാജയപ്പെടുത്തിയത്.ഇതോടെ അഗ്ഗ്രഗേറ്റ് സ്‌കോറിൽ 6 -2 ന്റെ വിജയമാണ് ബയേൺ നേടിയത്.കഴിഞ്ഞ 10 സീസണുകളിൽ ഒമ്പതാം തവണയാണ് ബയേൺ ക്വാർട്ടറിലെത്തുന്നത്. 33 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും പോളിഷ് സ്‌ട്രൈക്കർ ലെവെൻഡോസ്‌കി ബയേണിനെ മുന്നിലെത്തിച്ചു. താരത്തിന്റെ ഈ സീസണിലെ 39 ആം ഗോളായിരുന്നു ഇത്. 73 ആം മിനുട്ടിൽ ഡേവിഡ് അലബയുടെ പാസിൽ നിന്നും മാക്സിം ചൗപോ -മോട്ടിംഗ് ബയേണിന്റെ രണ്ടാം ഗോൾ നേടി. 82 ആം മിനുട്ടിൽ ആൻഡ്രിയാസ് പെരേര എടുത്ത ഫ്രീ കിക്കിൽ നിന്നും മാർക്കോ പരോളോ ഹെഡ്ഡറിലൂടെ ഗോൾ നേടി.

ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ലൈൻ അപ്പ്‌ പൂർത്തിയാക്കി. ഇംഗ്ലണ്ടിൽ നിന്നും ലിവർപൂൾ ,ചെൽസി ,മാഞ്ചസ്റ്റർ സിറ്റിയും സ്പെയിനിൽ നിന്നും റയൽ മാഡ്രിഡും , ജർമനിലയിൽ നിന്നും ബയേണും ,ഡോർട്മുണ്ടും , ഫ്രാൻസിൽ നിന്നും പിഎസ്ജി യും ,പോർച്ചുഗലിൽ നിന്നും പോർട്ടോയും സ്ഥാനം പിടിച്ചു.