❝ചാമ്പ്യൻസ് ലീഗ്🏆⚽ചരിത്രത്തിലെ തന്നെ എറ്റവും മികച്ച ടീമിനെ🗣പ്രഖ്യാപിച്ചു. ടീമിൽ ഇടം നേടിയവർ ❞

യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ യുവേഫ ടീം ഓഫ് ദ ഇയർ ഫാൻ സെലക്ഷനിൽ ഉൾപ്പെട്ട താരങ്ങളെയാണ് ടീം ഓഫ് ദി ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗോൾകീപ്പറും ,നാലു ഡിഫൻഡർമാരും, 3 മിഡ്ഫീൽഡർമാരും, മൂന്നു സ്‌ട്രൈക്കർമാരും അടങ്ങുന്നതാണ് ലോക ഇലവൻ.

ഗോൾകീപ്പറായി റയൽ മാഡ്രിഡിന്റെ സ്പാനിഷ് ഇതിഹാസം ഇക്കർ കാസിയസ് ഇടം പിടിച്ചു. റയൽ മാഡ്രിഡിനായി 500 ൽ അധികം മത്സരങ്ങൾ കളിച്ച കാസിയസ് ചാമ്പ്യൻസ് ലീഗിൽ 177 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്.2007, 2008, 2009, 2010, 2011, 2012 ആരാധകരുടെ ടീം ഓഫ് ദ ഇയർ അംഗമായിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് സ്പാനിഷ് ഗോൾകീപ്പർ.


പ്രതിരോധത്തിൽ എട്ടു തവണ ടീം ഓഫ് ദി ഇയർ ആയ സ്പാനിഷ് സഹ താരം സെർജിയോ റാമോസും, ബാഴ്‌സലോണ താരണങ്ങളായിരുന്ന പുയോളും, പിക്വെയും , ബയേൺ മ്യൂണിക്കിന്റെ ജർമൻ താരമായിരുന്ന ഫിലിപ് ലാമും കൂടി പ്രതിരോധത്തിന് ശക്തി പകരും. പിക്വെ അഞ്ചും , പുയോളും , ലാമും ആര് തവണ വീതം ടീം ഓഫ് ദി ഇയറിൽ ഇടം നേടി .
2005 ൽ എസി മിലാനെതിരായ വൻ തിരിച്ചുവരവിൽ കിരീടം നേടിയപ്പോൾ മുഖ്യ പങ്കു വഹിച്ച ലിവർപൂൾ ക്യാപ്റ്റൻ സ്റ്റീവൻ ജർറാർഡ്‌ മിഡ്ഫീൽഡിൽ സ്ഥാനം പിടിച്ചു. ലിവർപൂളിനായി 500 ലധികം മത്സരങ്ങൾ കളിച്ച ജെറാർഡ് മൂന്നു തവണ ടീം ഓഫ് ദി ഇയർ അംഗമായി.

മിഡ്ഫീൽഡിൽ മുൻ ഇംഗ്ലീഷ് ക്യാപ്റ്റന് കൂട്ടായി ബാഴ്സലോണ താരണങ്ങളായ ഇനിയേസ്റ്റയും, സാവിയും ടീമിൽ ഇടം പിടിച്ചു. സാവി അഞ്ചും ഇനിയേസ്റ്റ ആര് തവണയും ടീമി ലിടം നേടി.മുന്നേറ്റ നിരയിൽ 14 തവണ ടീം ഓഫ് ദി ഇയറിൽ ഇടം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോകൊപ്പം ,11 തവണ അംഗമായ ലയണൽ മെസ്സിയും,2001, 2002, 2003, 2004, 2006 എന്നീ വർഷങ്ങളിൽ അഞ്ച് തവണ അംഗമായ തിയറി ഹെൻ‌റിയും അണിനിരക്കും.

മാൽഡിനി, ഫാബിയോ കന്നവാരോ, ഡാനി ആൽ‌വസ്,സിനെഡിൻ സിഡാനെ,ഗിയാൻ‌ലൂയിഗി ബഫണ് എന്നി താരങ്ങൾക്ക് ടീമിൽ ഇടം കണ്ടെത്താൻ ആയില്ല. ചരിത്ര ഇലവനിൽ സ്പെയിനിൽ നിന്നും ആറും, പോർച്ചുഗൽ ,ജർമ്മനി, അര്ജന്റീന ,ഫ്രാൻസ്,ഇംഗ്ലണ്ട് എന്നി രാജ്യങ്ങളിൽ നിന്നും ഓരോ താരങ്ങൾ വീതം ഇടം പിടിച്ചു.