❝ആദ്യ🏆⚽പാദം പോർട്ടോക്ക് മുന്നിൽ അടിതെറ്റി💔👊ജുവന്റസ്🇵🇹🏟ജന്മനാട്ടിൽ ഗോളടിക്കാനാവാതെ റൊണാൾഡോ❞

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് പിന്നാലെ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനും തോൽവി . വർഷങ്ങൾക്ക് ശേഷ ചാമ്പ്യൻസ് ലീഗ് കളിക്കുവാൻ ജന്മനാട്ടിൽ തിരിച്ചെത്തിയ റൊണാൾഡോ നിരാശയോടെയാണ് മടങ്ങിയത്. മത്സരത്തിൽ ആധിപത്യം പുലർത്തിയ പോർട്ടോ ഊർജ്ജസ്വലതയിലും, വേഗതയിലും ,ടീം വർക്കിലും യുവന്റസിനേക്കാളും വളരെ മുന്നിലായിരുന്നു.

കഴിഞ്ഞ ഒൻപതു വർഷമായി ഇറ്റാലിയൻ ലീഗിൽ വൻ അധിപത്യത്തോടെ കിരീടം നേടിയിരുന്ന യുവന്റസിന് ഈ സീസണിൽ പിർലോയുടെ കീഴിൽ ആ പ്രകടനത്തിന്റെ അടുത്തെത്താൻ സാധിച്ചിരുന്നില്ല. ഇറ്റാലിയൻ ടീമിന്റെ എല്ലാ ദൗർബല്യങ്ങളും മുതലെടുത്ത പോർച്ചുഗീസ് ടീം അർഹിച്ച വിജയം തന്നെയാണ് ഇന്നലെ നേടിയത്. ഇരു പകുതികളിലുമായി പോർട്ടോ സ്‌ട്രൈക്കർമാർ ഓരോ ഗോളുകൾ നേടിയപ്പോൾ മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കിയുള്ളപ്പോൾ യുവന്റസ് ആശ്വാസമായ എവേ ഗോൾ നേടുകയായിരുന്നു.


മത്സരം തുടങ്ങി ഒന്നാം മിനുട്ടിൽ തന്നെ പോർട്ടോ മുന്നിലെത്തി . യുവന്റസ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് പോർട്ടോ ആദ്യ ഗോൾ നേടിയത് .ബെന്റാൻ‌കുർ ഗോൾകീപ്പർ ഷെസ്നിക്ക് കൊടുത്ത അലക്ഷ്യമായ ബാക്ക് പാസ് പിടിച്ചെടുത്ത് ഇറാൻ ഇന്റർനാഷണൽ സ്‌ട്രൈക്കർ മെഹ്ദി തരേമി വലയിലാക്കുകയായിരുന്നു. ഗോൾ വീണതോടെ മത്സരത്തിലേക്ക് തിരിച്ചു വരാൻ യുവന്റസ് ശ്രമം നടത്തിയെങ്കിലും പോർട്ടോ പ്രതിരോധത്തെ മറികടക്കാനയില്ല.

റൊണാൾഡോയും , മക്കെന്നിയും, കുലുസേവ്സ്കിയും ആക്രമണം അഴിച്ചു വിട്ടെങ്കിലും പെപെയുടെ നേതൃത്വത്തിലുള്ള പോർട്ടോ പ്രതിരോധം പാറ പോലെ ഉറച്ചു നിന്നു . 35 ആം മിനുട്ടിൽ യുവന്റസ് ചെല്ലിനി പരിക്ക് മൂലം കേറിയത് യുവന്റസ്‌നു തിരിച്ചടിയായി. 41 ആം മിനുട്ടിൽ സിക്സ് യാർഡ് ബോക്സിനുള്ളിൽ നിന്നും അഡ്രിയൻ റാബിയോട്ടിന് സമനില നേടാൻ അഡ്രിയൻ റാബിയോട്ടിന് മികച്ച അവസരം ലഭിച്ചു റബിയോടിന്റെ അക്രോബാറ്റിക് ഷോട്ട് പോർട്ടോ ഗോൾകീപ്പർ അഗസ്റ്റിൻ മാർഷെസിൻ തട്ടിയകറ്റി.


ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡിൽ രണ്ടാണ് പകുതി ആരംഭിച്ച പോർട്ടോ 46 ആം മിനുട്ടിൽ തന്നെ രണ്ടാം ഗോളും നേടി. വലതു വിങ്ങിൽ നിന്നും വിൽസൺ മനഫയിൽ നിന്നും പാസ് സ്വീകരിച്ച സ്‌ട്രൈക്കർ മൂസ മറെഗ യുവന്റസ് ഡിഫെൻഡർമാർക്കിടയിൽ നിന്നും പന്ത് മികച്ചൊരു ഫിനിഷിംഗിലൂടെ പന്ത് വലയിലാക്കി സ്കോർ 2 -0 ആക്കി ഉയർത്തി. 52 ആം മിനുട്ടിൽ ലീഡ് മൂന്നാക്കി ഉയർത്താൻ പോർട്ടോക്ക് അവസരം ലഭിച്ചു . എന്നാൽ സെർജിയോ ഒലിവേരയുടെ മിഡ് റേഞ്ചിൽ നിന്നുള്ള ഷോട്ട് മികച്ചൊരു സേവിലൂടെ ഗോൾകീപ്പർ ഷെസ്നി തടഞ്ഞു .

ഒരു ഗോൾ മടക്കാൻ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള യുവന്റസ് അറ്റാക്ക് കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഏന്നാൽ 82 ആം മിനുട്ടിൽ യുവന്റസിന്റെ ആശ്വാസ ഗോളും നിർണായകമായ എവേ ഗോളും പിറന്നു .ഇടത് വശത്ത് നിന്ന് അഡ്രിയൻ റാബിയോട്ട് നടത്തിയ തകർപ്പൻ റണ്ണിൽ നിന്നും ഫ്രാൻസ് ഇന്റർനാഷണൽ പന്ത് ബോക്സിലേക്ക് പാസ് ചെയ്യുകയും മാർക്ക് ചെയ്യപെടാതിരുന്ന ചീസയുടെ മനോഹരമായ വലം കാൽ ഷോട്ട് പോർട്ടോ വലയിലേക്ക് കയറി.

84 ആം മിനുട്ടിൽ പകരക്കാരൻ അൽവാരോ മൊറാറ്റക്ക് സമനില നേടാൻ അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ അഗസ്റ്റിൻ മാർഷെസിനെ മറികടക്കാനായില്ല. ഇഞ്ചുറി ടൈമിൽ റൊണാൾഡോയെ ചാൻസൽ എംബെംബ ബോക്സിൽ വീഴ്ത്തിയതിന് യുവന്റസ് പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചു കൊടുത്തില്ല. യുണൈറ്റസിനെതിരെ പോര്ട്ടോയുടെ ആദ്യ വിജയമാണിത്. ആറ് തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. മാർച്ച് 9 നു ടൂറിനിൽ നടക്കുന്ന രണ്ടാം പാദത്തിൽ തിരിച്ചു വരാം എന്ന വിശ്വാസത്തിലാണ് റൊണാൾഡോയും കൂട്ടരും.


ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ 10 നോക്കൗട്ട് മത്സരങ്ങളിൽ പോർട്ടോ അവരുടെ രണ്ടാം വിജയം നേടിയിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്കും , 2018 ഏപ്രിലിൽ ബ്ലെയ്സ് മാറ്റുയിഡിക്ക് ശേഷം ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജ് മത്സരത്തിൽ യുവന്റസിനായി ഗോൾ നേടിയ (റയൽ മാഡ്രിഡിനെതിരായ ക്വാർട്ടർ ഫൈനൽ). താരമായി മാറി ഫെഡറിക്കോ ചിസ.ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടങ്ങളിൽ 61 സെക്കൻഡിൽ ഗോൾ നേടിയ മെഹ്ദി തരേമിയ 2013 ഏപ്രിലിൽ (24 സെക്കൻഡ്) ബയേൺ vs യുവന്റസിനായി ഡേവിഡ് അലബയ്ക്ക് ശേഷം നേടിയ ഏറ്റവും വേഗമേറിയ ഗോളായിരുന്നു.ചാമ്പ്യൻസ് ലീഗിൽ (അലി ഡെയ്, മെഹ്ദി മഹ്ദാവികിയ, അലി കരിമി, സർദാർ അസ്മൗൻ ) ഗോൾ നേടുന്ന അഞ്ചാമത്തെ ഇറാനിയൻ താരമായി താരെമി മാറി, നോക്ക്ഔട്ട് ഘട്ടത്തിൽ ആദ്യമായി ഗോൾ നേടുന്ന താരമായി . മത്സരത്തിൽ 65 % ബോൾ പൊസിഷൻ നേടിയ യുവന്റസ് 5 ഷോട്ടുകൾ ഗോൾ ലക്ഷ്യമാക്കി അടിച്ചു.

മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ട് സെവിയ്യയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജർമൻ ടീമിന്റെ വിജയം .ഇറാറ്റ ഗോളുകൾ നേടിയ സൂപ്പർ സ്‌ട്രൈക്കർ ഹാലൻഡാണ് ടോട്ടമിണ്ടിന്റെ വിജയ ശില്പി. മത്സരം തുടങ്ങി 7 ആം മിനുട്ടിൽ സൂസയിലൂടെ സെവിയ്യ ആദ്യ ഗോൾ നേടി.19 ആം മിനുട്ടിൽ ഡഹോഡ്‌ ടോട്ടമിണ്ടിനു സാമ്നയിലെ നേടിക്കൊടുത്തു.27 ,43 മിനിറ്റുകളിൽ ഹാലാൻഡ് നേടിയ ഗോളുകൾക്ക് ഡോർട്മുണ്ട് 1 -3 മുന്നിലെത്തി. 84 ആം മിനുട്ടിൽ ഡി ജോംഗ് സ്കോർ 2 -3 ആക്കി കുറച്ചു.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications