❝പത്തു പേരായി⚽🔥ചുരുങ്ങിയിട്ടും പത്തരമാറ്റ്🤩👌പ്രകടനവുമായി പോർട്ടോ അകത്തും യുവന്റസ്💔🤦‍♂️പുറത്തും ❞

ചാമ്പ്യൻസ് ലീഗിൽ യുവന്റസിന്റെ കഷ്ടകാലം തുടരുന്നു ,25 വർഷത്തെ തങ്ങളുടെ കിരീട വരൾച്ചയ്ക്ക് തടയിടാൻ ശ്രമിച്ച യുവന്റസിന് പോർട്ടോക്ക് മുന്നിൽ അടിപതറാനായിരുന്നു വിധി. ആദ്യ പാദത്തിൽ 1 -2 പരാജയപ്പെട്ട യുവന്റസിന് രണ്ടാം പാദത്തിൽ പോർട്ടോയുടെ വെല്ലുവിളി മറികടക്കാനായില്ല. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ സൂപ്പർ താരാം റൊണാൾഡോയും സംഘവും പുറത്തു പോയി. മത്സരത്തിൽ 3 -2 എന്ന സ്കോറിന് പത്തു പേരുമായി ചരുങ്ങിയ പോർട്ടോക്കെതിരെ യുവന്റസ് വിസ്‌ജയിച്ചെങ്കിലും എവേ ഗോളിൽ പോർട്ടോ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.അഗ്രിഗേറ്റ് സ്കോർ 4-4 എന്ന രീതിയിലാണ് മത്സരം അവസാനിച്ചത്.

ക്വാർട്ടറിൽ കടക്കാൻ വിജയം അനിവാര്യമായിരുന്നു യുവന്റസ് ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനുട്ടിൽ വലതു വിങ്ങിൽ നിന്നുള്ള ക്രോസിൽ നിന്നുമുള്ള അൽവാരോ മൊറാറ്റയുടെ മികച്ചൊരു ഹെഡ്ഡർ പോർട്ടോ കീപ്പർ അഗസ്റ്റിൻ മാർ‌ചെസിൻ തട്ടിയകറ്റി. 19 ആം മിനുട്ടിൽ പോർട്ടോ മുന്നിലെത്തി പ്രതിരോധ താരം മെറി ഡെമിറൽ പോർട്ടോ സ്‌ട്രൈക്കർ മേദി തരേമിയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി സെർജിയോ ഒലിവേര ലക്ഷ്യത്തിലെത്തിച്ച് പോർട്ടോക്ക് ലീഡ് നൽകി. ഗോൾ വീണതോടെ യുവന്റസ് കൂടുതൽ ഉണർന്നു കളിച്ചു. രണ്ടാം പകുതിയിൽ അതിനുള്ള ഫലവും ലഭിച്ചു .49 ആം മിനുട്ടിൽ ബോക്സിനുള്ളതിൽ നിന്നും റൊണാൾഡോയുടെ പാസിൽ നിന്നും കിയേസ മനോഹരമായ ഫിനിഷിംഗിലൂടെ യുവന്റസിന്റെ സമനില ഗോൾ നേടി.

54 ആം മിനുട്ടിൽ രണ്ടു മിനുറ്റിനിടെ രണ്ടു മഞ്ഞ കാർഡ് കണ്ട മേദി തരേമി പുറത്തു പോയതോടെ പോർട്ടോ പത്തു പേരുമായി ചുരുങ്ങി. ഇതോടെ മത്സരത്തിൽ കൂടുതൽ ആധിപത്യം പുലർത്തിയ യുവന്റസ് 63 ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി.ജുവാൻ ക്വാഡ്രാഡോ വലതു വിങ്ങിൽ നിന്നും കൊടുത്ത ക്രോസിൽ നിന്നും ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ കീപ്പർ മറികടന്നു കിയേസ യുവന്റസിന് ലീഡ് നൽകി .കിയേസയുടെ ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ നാലാം ഗോളായിരുന്നു ഇത്‌. ഈ ഗോളോടെ അഗ്രിഗേറ്റ് സ്കോർ 3-3 ആയി. പത്തു പേരായി ചുരുങ്ങിയെങ്കിലും പെപെയുടെ നേതൃത്വത്തിൽ യുവന്റസ് ആക്രമങ്ങളെ പോർട്ടോ നന്നായി പ്രതിരോധിച്ചു. കിയേസക്കും, റബിയോട്ടിനും ഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചു. 78 ആം മിനുട്ടിൽ റൊണാൾഡോയുടെ ഹെഡ്ഡർ പുറത്തേക്ക് പോയി.

ഇഞ്ചുറി ടൈമിൽ മൊറാറ്റ ഗോൾ നേടിയെങ്കിലും വാറിൽ ഓഫ്‌സൈഡായിരുന്നു . ഇഞ്ചുറി ടൈമിൽ വീണ്ടും യുവന്റസിന് അവസരം ലഭിച്ചു ജുവാൻ ക്വാഡ്രാഡോയുടെ മികച്ചൊരു ഷോട്ട് കീപ്പർ മറികടന്നെങ്കിലും ക്രോസ്സ് ബാർ വില്ലനായി മാറി അതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 115 ആം മിനുട്ടിൽ ഒലിവേരയുടെ ഒരു ഫ്രീകിക്ക് റൊണാൾഡോയുടെ കാലുകൾക്കിടയിലൂടെ കീപ്പർ ഷെസ്നിയെ മറികടന്നു യുവന്റസ് വലയിലായി ഇതോടെ അഗ്ഗ്രഗേറ്റ് സ്കോർ 4 -3 ആയി .117 ആം മിനുട്ടിൽ അഡ്രിയൻ റാബിയോട്ട് ഒരു ഹെഡ്ഡറിലൂടെ അഗ്ഗ്രഗേറ്റ്മത്സരം സമനിലയാക്കിയങ്കിലും എവേ ഗോളിന്റെ അനുകൂല്യത്തിൽ പോർട്ടോ ക്വാർട്ടറിലെത്തി

ചാമ്പ്യൻസ് ലീഗിൽ ഡോർട്ട്മുണ്ടിനായി ഗോളുകൾ അടിച്ചു കൂട്ടുകയാണ് 20 കാരനായ ഹാലൻഡ്. ഇന്നലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ സെവിയ്യക്കെതിരെ മത്സരം സമനില ആയെങ്കിലും ഇരട്ട ഗോളുകൾ നേടി ഹാലാൻഡ് മികവ് തെളിയിച്ചു.മത്സരത്തിൽ രണ്ടു ഗോളുകൾ അടിച്ചാണ് രണ്ടു ടീമുകളും പിരിഞ്ഞത്. ആദ്യ പാദം 3-2ന് വിജയിച്ചിരുന്ന ഡോർട്മുണ്ട് ഇന്നത്തെ ജയത്തോടെ 5-4ന്റെ അഗ്രിഗേറ്റ് സ്കോറിൽ ക്വാർട്ടറിലേക്ക് കടന്നു.

35 ആം മിനുട്ടിൽ ബോക്സിൽ നിന്നുമില്ല റിയുസിന്റെ പാസിൽ നിന്നും ഹാലൻഡ് ഡോർട്ട്മഡഉണ്ടിന്റെ ആദ്യ ഗോൾ നേടി. 54 ആം മിനുട്ടിൽ ഒരു പെനാൽറ്റിയിൽ നിന്നും ഹാലൻഡ് രണ്ടാം ഗോളും നേടി.ഈ ഗോളോടെ ഹാലൻഡിനു ചാമ്പ്യൻസ് ലീഗിൽ 20 ഗോളുകളായി. ഏറ്റവും വേഗത്തിൽ ചാമ്പ്യൻസ് ലീഗിൽ 20 ഗോളുകൾ തികയ്ക്കുന്ന താരമായി ഹാലൻഡ് ഇതോടെ മാറി. 14 മത്സരങ്ങൾ മാത്രമെ 20 ഗോളിൽ എത്താൻ ഹാളണ്ടിന് വേണ്ടി വന്നുള്ളൂ. ഇംഗ്ലീഷ് താരം കെയ്നിന്റെ 24 മത്സരങ്ങളിൽ 20 ഗോളു എന്ന റെക്കോർഡാണ് ഹാലൻഡ് മറികടന്നത്.

എന്നാൽ 68 ആം മിനുട്ടിൽ ഒരു പെനാൽറ്റിയിലൂടെ യൂസഫ് എൻ നെസിറി സെവിയ്യക്ക് വേണ്ടി ഒരു ഗോൾ മടക്കി. ഇഞ്ചുറി ടൈമിൽ ഇവാൻ റാകിറ്റിക്കിൽ ക്രോസിൽ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെ യൂസഫ് എൻ നെസിറി ഒരു ഗോൾ കൂടി നേടി മത്സരം സമനില ആക്കിയെങ്കിലും അഗ്ഗ്രഗേറ്റിൽ 5 -4 എന്ന സ്കോറിന് ഡോർട്ട്മുണ്ട് ക്വാർട്ടറിലെത്തി.