❝കിട്ടിയ പെനാൽറ്റി⚽🙆‍♂️പാഴാക്കി മെസ്സി ,🔴🔵ബാഴ്‌സലോണ തുടർച്ചയായ💔😲ആറാം വർഷവും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത് ❞

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ പാരിസിൽ അത്ഭുതങ്ങൾ പ്രതീക്ഷിച്ചെങ്കിലും ഒന്ന് ചെയ്യാൻ ബാഴ്സലോണക്കായില്ല. 2017 ലെ അത്ഭുതങ്ങൾ ആവർത്തിക്കാനായില്ല.പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ പി എസ് ജിക്ക് എതിരെ സമനില വഴങ്ങിയതോടെ ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോളുകളാണ് മത്സരത്തിൽ നേടിയത്.അഗ്രിഗേറ്റിൽ 5-2 എന്ന സ്കോറിന് വിജയിച്ച് പി എസ് ജി ക്വാർട്ടറിലേക്ക് മുന്നേറി. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി സൂപ്പർ താരം മെസ്സി പാഴാക്കുകയും ചെയ്തു.

ഇന്ന് വളരെ കരുതലോടെയാണ് പി എസ് കളിച്ചത്. പി എസ് ജി ഡിഫൻസിൽ ഊന്നി കളിച്ചത് കൊണ്ട് തന്നെ ബാഴ്സലോണയാണ് മത്സരത്തിൽ പന്ത് അധികം കയ്യിൽ വെച്ചത്. അവസരങ്ങൾ ഏറെ സൃഷ്ടിക്കാനും അവർക്കായി. എന്നാൽ അവസരങ്ങൾ അവർ മുതലെടുത്തില്ല. ഡെംബലയ്ക്ക് ആയിരുന്നു കൂടുതൽ അവസരം കിട്ടിയത്. എന്നാൽ നവസ് എപ്പോഴും ഗോൾ മുഖത്ത് ബാഴ്സയെ തടഞ്ഞു ഉണ്ടായുരുന്നു.19 ആം മിനുട്ടിൽ ഡെംബെല്ലക്കും, സെർജിനോ ഡെസ്റ്റിനും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല .

കളിയുടെ ഗതിക്ക് വിപരീതമെന്നോണം 30 ആം മിനുട്ടിൽ പിഎസ്ജി ലീഡ് നേടി . ഇക്കാർഡിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി എംബപ്പേ പിഴവ് കൂടാതെ വലയിലെത്തിച്ചു.ഈ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ (22 വയസും 80 ദിവസവും) 25 ഗോളുകളിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. മിനുറ്റുകൾക്കകം സമനില നേടാൻ ഡെംബല്ലാക്ക് അവസരം ലഭിച്ചെങ്കിലും നവാസ് പാരീസിന്റെ രക്ഷകനായി.

37ആം മിനുട്ടിൽ ഒരു ലോകോത്തര സ്ട്രൈക്കറിലൂടെ മെസ്സി ബാഴ്സയെ ഒപ്പം എത്തിച്ചു.30 യാർഡിൽ നിന്നും മെസ്സി അടിച്ച മനോഹരമായ ഷോട്ട് നവാസിനെ കീഴ്പെടുത്തി വലയിൽ കയറി.2010-11 മുതൽ ചാമ്പ്യൻസ് ലീഗിൽ പെനാൽറ്റി ബോക്സിനു പുറത്തു നിന്നുള്ള മെസ്സിയുടെ പതിനാലാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒപ്പമെത്താൻ മെസ്സിക്കായി. ചാമ്പ്യൻസ് ലീഗിൽ നോക്ക് ഔട്ടിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മെസ്സിയുടെ ആദ്യ ഗോളായിരുന്നു ഇത്.

ഇടവേളക്ക് തൊട്ടു മുൻപായി ലീഡ് എടുക്കാനും ബാഴ്സക്ക് അവസരം കിട്ടി. അന്റോയിൻ ഗ്രീസ്മാൻ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി പാഴാക്കി കളഞ്ഞു. മെസ്സിയുടെ കിക്ക് കീപ്പർ നവാസ് മനോഹരമായി തടുത്തിട്ടു. രണ്ടാം പകുതിയിലും ബാഴ്സ ആക്രമിച്ചു കളിച്ചെങ്കിലും പിഎസ്ജി പ്രതിരോധത്തെ മറികടക്കാനായില്ല. 2006-07 സീസണ് ശേഷം ആദ്യമായാണ് ബാഴ്സ പ്രീ ക്വാർട്ടറിൽ പുറത്താവുന്നത്.മത്സരത്തിൽ 67 %ബോൾ കൈവശം വെച്ച ബാഴ്സ ഗോൾ ലക്ഷ്യമാക്കി പത്തു ഷോട്ടുകൾ അടിച്ചു .

പ്രീമിയർ ലീഗിൽ മോശം ഫോമിലാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഉറപ്പിച്ച് ലിവർപൂൾ. ജർമൻ ടീമായ ലെയ്പ്സിഗിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് ലിവർപൂൾ ക്വർട്ടർ ഉറപ്പിച്ചത്. രണ്ട് പാദത്തിലും കൂടി 4-0ന്റെ ജയം സ്വന്തമാക്കിയാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ ക്വർട്ടർ ഉറപ്പിച്ചത്. നേരത്തെ ആദ്യ പാദത്തിലും ലിവർപൂൾ 2-0ന് ജയിച്ചിരുന്നു.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്.

മത്സരത്തിന്റെ 70മത്തെ മിനുറ്റിൽ ലിവർപൂൾ താരങ്ങളായ ജോട്ട, മാനെ എന്നിവർ തുടങ്ങിവെച്ച മുന്നേറ്റത്തിനൊടുവിൽ സല ലിവർപൂളിന് വേണ്ടി ഗോൾ നേടുകയായിരുന്നു. അധികം താമസിയാതെ തന്നെ ലിവർപൂൾ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ഒറിഗിയുടെ പാസിൽ നിന്ന് മാനെയാണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്