❝ ചാമ്പ്യൻസ് ലീഗിൽ നിന്നും⚫⚪യുവന്റസ് പുറത്തായത്🏆💔കൊണ്ട്, ആ പേടി എനിക്കില്ല ❞

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ 10 പേരുള്ള പോർട്ടോയോട് എവേ ഗോളിൽ പുറത്തായതിന് ശേഷം പ്രതികരണവുമായി യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോ.ടുറിനിലെ തന്റെ പ്രോജക്റ്റ് ഇപ്പോഴും ആദ്യഘട്ടത്തിലാണെന്നും ഇത് തുടരുമെന്നും പോർട്ടോക്ക് ശേഷമുള്ള മത്സരത്തിന് ശേഷം പിർലോ പറഞ്ഞു. തുടർച്ചയായ മൂന്നാം വർഷമാണ് യുവന്റസ് ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്താതെ പുറത്താവുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ അയാക്സിനോടും ,ലിയോണിനോടും പരാജയപെട്ടാണ് യുവന്റസ് പുറത്തായത്.

കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനലിൽ ലിയോണിനോട് എവേ ഗോളിന് പുറത്തായതിനെ തുടർന്നാണ് മാനേജർ മൗറീഷ്യോ സാരിയെ യുവന്റസ് സീസണ് അവസാനം പുറത്താക്കിയത്. ആഭ്യന്തര മത്സരങ്ങളിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും ഒരിക്കലും ചാമ്പ്യൻസ് ലീഗിൽ ആ മികവ് പുറത്തെടുക്കാൻ യുവന്റസിനു സാധിച്ചിട്ടില്ല. ആകെ രണ്ടു തവണ മാത്രമാണ് യുവന്റസിന് കിരീടം നേടാനായത്. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ലക്‌ഷ്യം വെച്ച് തന്നെയാണ് യുവന്റസ് പിർലോയെ പരിശീലകനായി നിയമിച്ചത്.

പക്ഷെ ഇതൊരു തുടക്കം മാത്രമാണെന്നാണ് പിർലോയുടെ വാദം.
“ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് സാരിയെ പുറത്താക്കിയോ എന്ന് എനിക്കറിയില്ല,” പിർലോ സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു. “ഞാൻ ഇപ്പോൾ യുവന്റസ് മാനേജരാണ്, ഈ സീസണിനപ്പുറമുള്ള ഒരു വലിയ പ്രോജക്റ്റിനായി ഞാൻ പ്രവർത്തിക്കും. ഈ സീസൺ ഈ പ്രോജക്റ്റിന്റെ ആരംഭം മാത്രമാണ്. വളർന്നു വരുന്ന യുവ കളിക്കാർ ഞങ്ങളുടെ പക്കലുണ്ട്. യുവ കളിക്കാർ മികവ് പുലർത്തുകയും ചെയ്തു വരും കാലങ്ങളിൽ അവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാം “.

” ചാമ്പ്യൻസ് ലീഗിൽ തുടരാൻ ഞാൻ ആഗ്രഹിച്ചു ഈ എലിമിനേഷൻ മറക്കാൻ കുറച്ച് ദിവസമെടുക്കും, പക്ഷേ ഞങ്ങൾ മുന്നോട്ട് നോക്കേണ്ടതുണ്ട് (സെരി എ) റാങ്കിംഗിൽ മുന്നേറാൻ ശ്രമിക്കും.”ആദ്യ പകുതിയിൽ ഒരു സെർജിയോ ഒലിവേര സ്ട്രൈക്കിന് പിന്നിലായതിനു ശേഷം,പോർട്ടോ താരത്തിന് ചുവപ്പു കാർഡ് ലഭിക്കുകയും ഇരട്ട ഗോളുമായി കിയെസ യുവന്റസിനെ മുന്നിലെത്തിക്കുകയും ചെയ്‌തെങ്കിലും സാധാരണ സമയത് നിർണായകമായ മൂന്നാമത്തെ ഗോൾ കണ്ടെത്താൻ യുവന്റസിന് കഴിഞ്ഞില്ല. എന്നാൽ എക്സ്ട്രാ ടൈമിൽ ഒലിവേരയുടെ ഫ്രീകിക്ക് ഗോൾ പോർട്ടോക്ക് ക്വാർട്ടറിലേക്കുള്ള വഴി തുറന്നു കൊടുത്തു.