❝ചാമ്പ്യൻസ് ലീഗ്🤩🏆 വൻ തിരിച്ചു🔥⚽വരവിനൊരുങ്ങി ബാഴ്സയും,യുവന്റസും. വിജയം💪✌️തുടരാൻ ഡോർട്മുണ്ടും,ലിവർപൂളും❞

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരങ്ങൾ ചൊവ്വാഴ്ചയും , ബുധനാഴ്ചയും അരങ്ങേറുമ്പോൾ വൻ തിരിച്ചു വരവുകൾ അരങ്ങേറാനുള്ള സാദ്ധ്യതകൾ കാണുന്നുണ്ട്.മുൻ ചാമ്പ്യന്മാരായ ബാഴ്സലോണക്കും ,യുവന്റസിനും ക്വാർട്ടർ ഫൈനലിൽ കടക്കണമെങ്കിൽ തിരിച്ചു വന്നേ മതിയാവു. മത്സങ്ങളുടെ സാദ്ധ്യതകൾ പരിശോധിക്കാം.

യുവന്റസ് vs പോർട്ടോ (ആദ്യ പാദം: 1-2)

ഇറ്റാലിയൻ സിരി എയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും കരുത്തായി ലാസിയോയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് യുവന്റസ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ പസോർട്ടോയെ നേരിടാനൊരുങ്ങുന്നത്.ഡിസംബർ മുതൽ ലീഗിൽ ഗോൾ നേടിയിട്ടില്ലാതെ സ്പാനിഷ് സ്‌ട്രൈക്കർ മൊറാറ്റ ഇരട്ട ഗോളുകൾ നേടി ഫോമിലേക്കുയർന്നു വന്നിരിക്കുന്നു. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ ആറു ഗോളുകൾ സ്പാനിഷ് സ്‌ട്രൈക്കർ നേടിയിട്ടുണ്ട്.ടീം അംഗം ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ രണ്ട് ഗോളുകൾ കൂടുതൽ നേടിയിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗ് മുന്നിൽ കണ്ട് പിർലോ കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോക്ക് വിശ്രമം നൽകുകയും അവസാന 20 മിനുട്ട് പകരകക്കാരനായാണ് ഗ്രൗണ്ടിലിറങ്ങിയത്. ആദ്യ പാദത്തിൽ നേടിയ എവേ ഗോളിന്റെ ആനുകൂല്യത്തിൽ ഇറങ്ങുന്ന യുവെ ടൂറിനിൽ പോർട്ടോയെ മറികടക്കും എന്ന് തന്നെയാണ് കണക്കു കൂട്ടുന്നത്. പരിക്കുകൾ പിർലോക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ജോർജിയോ ചെല്ലിനിയും മത്തിയാസ് ഡി ലിഗ്ടും തിരിച്ചു വരുമെന്നാണ് പ്രതീക്ഷ.കൊറോണ വൈറസ് ബാധിച്ച റോഡ്രിഗോ ബെന്റാൻ‌കൂർ രണ്ടാം പാദം കളിക്കില്ല. പെപെയുൾപ്പെടെയുള്ള താരങ്ങൾക്ക് പരിക്കേറ്റത് പോർട്ടോക്കും തിരിച്ചടിയാണ്.

ഡോർട്മണ്ട് vs സെവില്ല (3-2)

കഴിഞ്ഞ ദിവസം ബുണ്ടസ്‌ലിഗയിൽ ബയേൺ മ്യൂണിക്കിനോടേറ്റ തോൽവിയുടെ ആഘാതത്തിലാണ് ഡോർട്മുണ്ട് സെവിയ്യക്കെതിരെ രണ്ടാം പാദത്തിനിറങ്ങുന്നത്. ആദ്യ പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ ഹാലാൻഡിന്റെ മികവിൽ വിജയം നേടിയ ഡോർട്മുണ്ട് രണ്ടാം പാദത്തിലും അത് ആവർത്തിക്കാനാണ് ശ്രമിക്കുന്നത്. മോശം ഫോമിലൂടെയാണ് സെവിയ്യയും കടന്നു പോകുന്നത്.ഡെൽ റേയുടെ സെമിഫൈനലിൽ ബാഴ്സലോണയോടടക്കം അവസാന നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും പരാജയപ്പെട്ടു. ആദ്യ പാദത്തിൽ നേടിയ രണ്ടു ആവേ ഗോളിന്റെ പിൻബലത്തിലാണ് സെവിയ്യ ഇറങ്ങുന്നത്.

പി.എസ്.ജി vs ബാഴ്‌സലോണ (4-1)


ആരാധകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന മത്സരമാണ് പിഎസ്ജി യും ബാഴ്സയും തമ്മിൽ. ആദ്യ പാദത്തിലേറ്റ തോൽവിക്ക് കണക്കു തീർക്കാൻ തനനെയാണ് മെസ്സിയും കൂട്ടരും പാരിസിലെത്തുന്നത്.ല ലീഗയിൽ അവസാന മത്സരണങ്ങളിൽ വിജയം തുടരുന്ന ബാഴ്സ ഇപ്പോൾ കൂടുതൽ ശക്തമാണ്.വെറ്ററൻ ഡിഫെൻഡർ ജെറാർഡ് പിക്ക്, കാൽമുട്ടിന് പരിക്കേറ്റ ശേഷം. ബാഴ്സയുടെ ഫ്രഞ്ച് പ്രതിരോധക്കാരായ ക്ലെമന്റ് ലെങ്‌ലെറ്റ്, സാമുവൽ ഉംറ്റിറ്റി എന്നിവർ കളിക്കാൻ സാധ്യതയില്ല.

ഗോൾ സ്‌കോറിംഗ് വിംഗർ എയ്ഞ്ചൽ ഡി മരിയ പരിക്കിൽ നിന്നും മടങ്ങിയതുമ്പോൾ സൂപ്പർ താരം നെയ്‍മർ പരിശീലനം തുടങ്ങിയിട്ടുണ്ട്. ആദ്യ പാദത്തിൽ ഹാട്രിക്ക് നേടിയ കൈലിയൻ എംബപ്പേയുടെ മികവിൽ തന്നെയാണ് പാരീസ് വിശ്വാസം അർപ്പിക്കുന്നത്.2017 ൽ ഹോം ലെഗ് 4-0ന് ജയിച്ച ശേഷം സ്പെയിനിൽ 6-1 ന് പരാജയപ്പെട്ടത് ആവർത്തിക്കാതിരിക്കാനാവും പിഎസ്ജി ശ്രമിക്കുന്നത്.

ലിവർപൂൾ vs ലെയ്‌പ്‌സിഗ് (2-0)

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം ഫോം തുടരുമ്പോഴും ആദ്യ പാദത്തിൽ ലൈപ്സിഗിനോട് വിജയിക്കാനായത് ലിവർപൂളിന് ആശ്വാസമാണ്. ആദ്യ പാദത്തിൽ ജർമൻ ടീമിന്റെ ഡിഫെൻഡർമാരുടെ പിഴവിൽ നിന്നായിരുന്നു ലിവർപൂൾ ഗോളുകൾ നേടിയത്.ബുണ്ടസ്ലിഗയിൽ തുടർച്ചയായ് ആറു മത്സരങ്ങൾ ജയിച്ചു മികച്ച ഫോമിലാണ് ജൂലിയൻ നാഗെൽസ്മാൻ ലീപ്സിഗ് .ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിൽ നടക്കുന്ന മത്സരത്തിൽ ലിവർപൂളിലെ മറികടക്കാം എന്ന വിശ്വാസത്തിലാണ് ലൈപ്സിഗ്.