❝ആരാധകരെ😲🔥അമ്പരപ്പിച്ച ആ 2O17 ഇന്ന് വീണ്ടും💪✌️ ആവർത്തിക്കുമോ ? 🔴🔵ബാഴ്‌സലോണക്ക് ഇന്ന്⚖🙆‍♂️ജീവൻ മരണ പോരാട്ടം❞

യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ വമ്പന്‍ പോരാട്ടം. ബാഴ്‌സലോണ മൂന്ന് ഗോള്‍ കടവുമായി പിഎസ്ജിയെ നേരിടും. പുലര്‍ച്ചെ 1.30നാണ് മത്സരം. രണ്ടാംപാദത്തില്‍ പിഎസ്ജിയുടെ മൈതാനത്തിറങ്ങുമ്പോള്‍ കിലിയന്‍ എംബാപ്പേയുടെ ഈ ഹാട്രിക്കിന് മറുപടി നല്‍കിയാലേ ബാഴ്‌സലോണയ്ക്ക് പ്രതീക്ഷയുള്ളൂ. കാംപ് നൗവില്‍ ഒന്നിനെതിരെ നാല് ഗോളിനായിരുന്നു പി എസ്ജിയുടെ ജയം. പരിക്കുമൂലം ആദ്യപാദത്തില്‍ കളിക്കാതിരുന്ന നെയ്മര്‍ ജൂനിയര്‍ ഇന്നും കളിക്കില്ലെന്നത് മാത്രമാണ് ബാഴ്‌സലോണയ്ക്ക ആശ്വാസം.

ബാഴ്സലോണ ഇന്ന് 2017 ആവർത്തിക്കും എന്ന പ്രതീക്ഷയിലായിരിക്കും. ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ ആദ്യ പാദത്തിൽ പി എസ് ജിയോട് 4-1ന് പരാജയപ്പെട്ട ബാഴ്സലോണക്ക് അങ്ങനെ ഒരു വലിയ തിരിച്ചുവരവ് നടത്തിയാലേ ക്വാർട്ടർ ഫൈനൽ കാണാൻ കഴിയു. ഇന്ന് പാരീസിൽ പി എസ് ജിക്ക് എതിരെ ഇറങ്ങുമ്പോൾ അത്ഭുതങ്ങൾ നടക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് റൊണാൾഡ് കോമാൻ പറയുന്നു.


കിംഗ്‌സ് കപ്പില്‍ കഴിഞ്ഞയാഴ്ച സെവിയക്കെതിരെ രണ്ടാംപാദത്തില്‍ തിരിച്ചുവന്ന പ്രകടനം പിഎസ്ജിക്കെതിരെയും മെസ്സിയും സംഘവും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ ആരാധകര്‍. എന്നാല്‍ സെവിയ അല്ല, മികച്ച താരങ്ങളുള്ള പിഎസ്ജിയെന്ന് ബാഴ്‌സ കോച്ച് റൊണാള്‍ഡ് കൂമാന്‍ ഓര്‍മിപ്പിക്കുന്നു. യുവാന്‍ ലപ്പോര്‍ട്ട പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബാഴ്‌സലോണയുടെ ആദ്യമത്സരംകൂടിയാണിത്.

നാലു എവേ ഗോൾ ഉള്ളത് കൊണ്ട് തന്നെ നാലു ഗോളുകൾ എങ്കിലും പാരീസിൽ അടിച്ചാലെ ബാഴ്സലോണക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളൂ. പരിക്കേറ്റ് പിക്വെയും അറോഹോയും ഒന്നും ഇല്ലാതെ ഇറങ്ങുന്ന ബാഴ്സലോണക്ക് ഡിഫൻസിൽ വലിയ പ്രശ്നങ്ങൾ ഉണ്ട്.നെയ്മറില്ലെങ്കിലും ആദ്യപാദത്തിലെ ലീഡ് നിലനിത്താനുള്ള തന്ത്രങ്ങളെല്ലാം സജ്ജമെന്ന് പിഎസ്ജി കോച്ച് മൗറീസിയോ പൊച്ചെറ്റീനോ. എംബാപ്പേ, ഇക്കാര്‍ഡി, വെരാറ്റി, എന്നിവര്‍ക്കൊപ്പം ഡി മരിയ പരിക്കുമാറിയെത്തുന്നത് പിഎസ്ജിയുടെ കരുത്തുകൂട്ടും.

2017ല്‍ ഇരുടീമും ചാന്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടിയപ്പോള്‍ പിഎസ്ജി ആദ്യപാദത്തില്‍ നാല് ഗോളിന് മുന്നിലായിരുന്നു. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ ആറ് ഗോള്‍ തിരിച്ചടിച്ചാണ് ബാഴ്‌സലോണ പിഎസ്ജിക്ക് പുറത്തേക്കുള്ള വഴിതുറന്നത്. പി എസ് ജി നിരയിൽ ഇന്ന് നെയ്മറും മോയിസെ കീനും ഉണ്ടാകില്ല.

ഹെഡ്-ടു-ഹെഡ് റെക്കോർഡിനെ സംബന്ധിച്ചിടത്തോളം ബാഴ്സലോണയ്ക്ക് പാരീസ് സെന്റ് ജെർമെയ്നിനേക്കാൾ നേരിയ നേട്ടമുണ്ട്, ഒപ്പം ഇരു ടീമുകളും തമ്മിൽ കളിച്ച ഒമ്പത് മത്സരങ്ങളിൽ നാലെണ്ണത്തിലും ബാഴ്സ വിജയിച്ചിട്ടുണ്ട്. പാരീസ് സെന്റ് ജെർമെയ്ൻ ബാഴ്‌സലോണയ്‌ക്കെതിരെ മൂന്ന് വിജയങ്ങൾ നേടിയിട്ടുണ്ട്, ഒപ്പം കറ്റാലൻ എതിരാളികളെ സമീപ വർഷങ്ങളിൽ നന്നായി വിഷമിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പാരീസ് സെന്റ് ജെർമെയ്ൻ സാധ്യത ഇലവൻ (4-2-3-1): കീലർ നവാസ്; ലെയ്‌വിൻ കുർസാവ, പ്രെസ്‌നെൽ കിമ്പെംബെ, മാർക്വിൻഹോസ്, അലസ്സാൻഡ്രോ ഫ്ലോറൻസി; ഇദ്രിസ ഗുയി, ലിയാൻ‌ഡ്രോ പരേഡെസ്; മാർക്കോ വെറാട്ടി, ഏഞ്ചൽ ഡി മരിയ, കൈലിയൻ എംബപ്പേ; മൗറോ ഇക്കാർഡി

ബാഴ്‌സ സാധ്യത ഇലവൻ (3-5-2): മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ; ക്ലെമന്റ് ലെങ്‌ലെറ്റ്, സാമുവൽ ഉംറ്റിറ്റി, ഓസ്കാർ മിംഗുസ; ജോർ‌ഡി ആൽ‌ബ, സെർ‌ജിനോ ഡെസ്റ്റ്, സെർ‌ജിയോ ബുസ്‌ക്വറ്റ്സ്, ഫ്രെങ്കി ഡി ജോംഗ്, പെഡ്രി; ഔസ്മാൻ ഡെംബെലെ, ലയണൽ മെസ്സി