❝ യുവന്റസിന്റെ 🏆💔 ചാമ്പ്യൻസ് ലീഗ്
യോഗ്യതയും പിർലോയുടെ 🖤🙆‍♂️ ഭാവിയും ❞

ഇറ്റാലിയൻ സിരി എ യിൽ നിരാശാജനകമായ പ്രകടനമാണ് ആന്ദ്രേ പിർലോയുടെ കീഴിൽ യുവന്റസ് പുറത്തെടുത്തത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാനിധ്യം ഉണ്ടായിട്ടും ശരാശരിയിലും താഴ്ന്ന പ്രകടനമാണ് യുവന്റസ് ഒരു മത്സരത്തിലും കാഴ്ചവെക്കുന്നത്. ച്യമ്പ്യൻസ് ലീഗിൽ പുറത്തായതിന് പിന്നാലെ 2011 -12 സീസൺ മുതൽ കൈവശം വെച്ചിരിക്കുന്ന സിരി എ കിരീടം നഷ്ടമായിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ഫിയറെന്റീനയോട് സമനില വഴങ്ങിയതോടെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾക്കും മങ്ങലേറ്റിരിക്കുകയാണ്.

നിലവിൽ ലീഗിൽ നാലാം സ്ഥാനത്തുള്ള യുവന്റസിന് ഇന്ന് നടക്കുന്ന മത്സരത്തിൽ നാപോളി ടോറിനോക്കെതിരെ വിജയിക്കുകയാണെങ്കിൽ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെടും. ലീഗിൽ അഞ്ചു മത്സരങ്ങൾ അവശേഷിക്കെ ശക്തരായ ഇന്റർ മിലാനെയും എ സി മിലാനെയും അവർക്ക് നേരിടേണ്ടതുണ്ട്.ഇവരെയെല്ലാം മറികടന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാകാൻ യുവന്റസിന് കഴിയുമോ എന്നത് കണ്ടറിഞ്ഞു കാണേണ്ടത് തന്നെയാണ്.നിലവിൽ ചാമ്പ്യൻസ് ലീഗും യോഗ്യതയും പിർലോയുടെ പരിശീലക സ്ഥാനവും വളരെ ബന്ധപെട്ടു കിടക്കുന്നുണ്ട്.ഇറ്റാലിയൻ ഭീമന്മാർ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയാൽ യുവന്റസ് ഹെഡ് കോച്ചായി ജോലി സുരക്ഷിതമാണെന്ന് ആൻഡ്രിയ പിർലോയ്ക്ക് കായിക ഡയറക്ടർ ഫാബിയോ പാരാറ്റിക്കി ഉറപ്പ് നൽകി.


കഴിഞ്ഞ ഓഗസ്റ്റിൽ മൗറീഷ്യോ സാരിയുടെ പിൻ‌ഗാമിയായി എത്തിയ പിർലോക്ക് ആദ്യ സീസൺ തന്നെ കടുപ്പമേറിയതായിരുന്നു. മുൻ നിരയിൽ സൂപ്പർ താരം റൊണാൾഡോ ഗോളുകൾ കണ്ടെത്തുമ്പോഴും പിന്തുണ നൽകാൻ ഒരു താരം ഇല്ലാത്തത് യുവന്റസിന് തിരിച്ചടിയായി മാറി. മികച്ച ക്രിയേറ്റീവ് മിഡ്ഫീൽഡർമാരുടെ അഭാവവും ,മിഡ്ഫീൽഡ് നിയന്ത്രിക്കാൻ കഴിവുള്ള താരങ്ങളുടെ കുറവും അവർക്ക് തിരിച്ചടിയായി. ഈ സീസണിൽ ടീമിലെത്തിയ യുവ മിഡ്ഫീൽഡർ കിയെസയുടെ പ്രകടനം മാത്രം മികച്ച നിന്നു.

പലപ്പോഴും പിർലോയുടെ പദ്ധതികൾ നടപ്പിലാക്കാൻ കളിക്കാർക്ക് സാധിച്ചതുമില്ല. മികച്ച ഒരു താര നിരായുണ്ടായിട്ടും മികച്ച ഫലങ്ങൾ സൃഷ്ടിക്കാൻ പിർലോക്ക് സാധിക്കാത്തതിൽ വൻ വിമർശനം ഉയർന്നു വന്നു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി സൂപ്പർ താരം റൊണാൾഡോയുടെ പ്രകടനവും മോശമായിരുന്നു. പല സന്ദർഭങ്ങളിലും ടീമിനെ ഒറ്റക്ക് തോളിലേറ്റിയ ചരിത്രമുള്ള റോണോ പലപ്പോഴും നിസ്സഹായകനായി നോക്കി നിൽക്കുന്നത് കാണാം.

ഒരു സീസൺ കൂടി റൊണാൾഡോയെ പിടിച്ചു നിരത്താൻ ശ്രമിക്കുന്ന യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നിർണായകമാകും. യോഗ്യത നേടിയില്ലെങ്കിലും റൊണാൾഡോ പുതിയ ക്ലബ്ബിലേക്ക് ചേക്കേറും എന്നത് സംശയമില്ലാത്ത കാര്യമാണ്.അടുത്ത മാസം 19 ആം തീയതി അറ്റ്ലാന്റക്കെതിരെ നടക്കുന്ന കോപ്പ ഇറ്റാലിയ ഫൈനൽ മാത്രമാണ് യുവന്റസിന് ഈ സീസണിൽ കിരീടം നേടാനുള്ള ഏക അവസരം.