❝ ലക്ഷ്യം സെമി ഫൈനൽ 🏆⚽ ചാമ്പ്യൻസ് ലീഗിൽ
ഇന്ന് 💪🔥കരുത്തന്മാരുടെ ⚔💥 പോരാട്ടങ്ങൾ ❞

യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ന്ന്​ ചാ​മ്പ്യ​ൻ പോ​രാ​ട്ടം. യൂ​റോ​പ്യ​ൻ ക​പ്പി​ലെ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡി​ന്​ സ്വ​ന്തം ഗ്രൗ​ണ്ടി​ൽ എ​തി​രാ​ളി ലി​വ​ർ​പൂ​ൾ. ക​ളി​യി​ലും ശൈ​ലി​യി​ലും താ​ര​ത്തി​ള​ക്ക​ത്തി​ലും തു​ല്യ​ശ​ക്തി​ക​ളാ​യ ര​ണ്ടു​ യൂ​റോ​പ്യ​ൻ പ​വ​ർ​ഹൗ​സു​ക​ൾ മു​ഖാ​മു​ഖം. ഏ​റ്റ​വും കൂ​ടു​ത​ൽ കി​രീ​ട​മ​ണി​ഞ്ഞ ര​ണ്ടു​ ടീ​മു​ക​ളു​ടെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ക്വാ​ർ​ട്ട​റി​ൽ​ത​ന്നെ ഒ​രാ​ൾ മ​ട​ങ്ങു​മ്പാ​ൾ ആ​രാ​ധ​ക​ർ​ക്കും സ​ങ്ക​ട​മാ​ണ്. റ​യ​ൽ 13 ത​വ​ണ​യും ലി​വ​ർ​പൂ​ൾ ആ​റു ത​വ​ണ​യും ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ജ​യി​ച്ചി​രു​ന്നു.

ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ പാ​ദ​ത്തി​ൽ റ​യ​ലി​‍ൻറ ത​ട്ട​ക​മാ​യ മ​ഡ്രി​ഡി​ലെ അ​ൽ​ഫ്രെ​ഡ്​ ഡി​ സ്​​റ്റി​ഫാ​നോ​യി​ലാ​ണ്​ ക​ളി.കി​രീ​ട​ച​രി​ത്ര​ത്തി​ൽ റെ​ക്കോ​ഡു​ക​ളു​ണ്ടെ​ങ്കി​ലും സി​ന​ദി​ൻ സി​ദാ​‍ൻറ റ​യ​ലി​ന്​ അ​ത്ര ന​ല്ല​കാ​ല​മ​ല്ല ഇ​ത്. സ്​​പെ​യി​നി​ൽ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ, ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഗ്രൂ​പ്​ റൗ​ണ്ടി​ൽ ആ​റി​ൽ മൂ​ന്ന്​ ക​ളി മാ​ത്ര​മേ ജ​യി​ച്ചു​ള്ളൂ. ത​ട്ടി​യും മു​ട്ടി​യു​മാ​യി​രു​ന്നു ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യി നോ​ക്കൗ​ട്ടി​ലെ​ത്തി​യ​ത്. ശേ​ഷം,പ്രീ ക്വാർട്ടറിൽ അ​റ്റ്​​ലാ​ൻ​റ​ക്കെ​തി​രാ​യി​രു​ന്നു ജ​യം.പ​രി​ക്കേ​റ്റ ക്യാ​പ്​​റ്റ​ൻ സെ​ർ​ജി​യോ റാ​മോ​സി​ല്ലാ​തെ​യാ​ണ്​ റ​യ​ലി​റ​ങ്ങു​ന്ന​ത്. ഡാ​നി കാ​ർ​വ​യാ​ലും ഫെ​ഡ​റി​കോ വാ​ൽ​വെ​ർ​ഡെ​യും ക​ള​ത്തി​ലി​റ​ങ്ങും. റാ​ഫേ​ൽ വ​റാ​നെ, ടോ​ണി ക്രൂ​സ്, വി​നീ​ഷ്യ​സ്​ ജൂ​നി​യ​ർ എ​ന്നി​വ​രും സ​ജ്ജം.


ഗ്രൂ​പ്​ ‘ഡി’​യി​ൽ​നി​ന്ന്​ നാ​ലു​ ജ​യ​വു​മാ​യി ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യ ലി​വ​ർ​പൂ​ൾ, പ്രീ​ക്വാ​ർ​ട്ട​റി​ൽ ലൈ​പ്​​സി​ഷി​നെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. പ്രീ​മി​യ​ർ ലീ​ഗി​ൽ വി​ജ​യ​വ​ഴി​യി​ൽ തി​രി​കെ​യെ​ത്തി​യ യു​ർ​ഗ​ൻ ​ക്ലാ​പ്​, ആ​ഴ്​​സ​ന​ലി​നെ വീ​ഴ്​​ത്തി​യ ടീ​മി​നെ​ത​ന്നെ ക​ള​ത്തി​ലി​റ​ക്കും.2018 സീ​സ​ണി​ൽ കീവിൽ ന​ട​ന്ന യൂ​റോ​പ്യ​ൻ ഫൈ​ന​ലി​ലെ മു​ഖാ​മു​ഖ​ത്തി​നു​ശേ​ഷ​മാ​ണ്​ റ​യ​ലും ലി​വ​ർ​പൂ​ളും മു​ഖാ​മു​ഖ​മെ​ത്തു​ന്ന​ത്. അ​ന്ന്, ഗാ​രെ​ത്​ ബെ​യ്​​ലി​‍ൻറ ഇ​ര​ട്ട ഗോ​ളും ബെ​ൻ​സേ​മ​യു​ടെ ഒ​രു ഗോ​ളു​മാ​യി റ​യ​ൽ 3-1ന്​ ​ജ​യി​ച്ചു. 2014-15 ഗ്രൂ​പ്​ റൗ​ണ്ടി​ൽ മു​ഖാ​മു​ഖ​മെ​ത്തി​യ​പ്പോ​ൾ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി റ​യ​ൽ ​വിജയം തു​ട​ർ​ന്നു (4-0).റയൽ മാഡ്രിഡ് vs ലിവർപൂൾ – രാത്രി 12 .30 I S T (ടെൻ 1 ) , യുഎഇ -11 P . M ,K S A -10 P . M

മറ്റൊരു ക്വാർട്ടറിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ജർമൻ പവർ ഹൗസുകളായ ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടും. ഈ സീസണിൽ മികകാത്ത ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റി ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ലക്ഷ്യവുമായാണ് ഇന്നിറങ്ങുന്നത്. പ്രീമിയർ ലീഗ് കിരീടമുറപ്പിച്ച സിറ്റി മികച്ച ഫോമിലുമാണ്. അവസാന അഞ്ചു കളികളിലും ജയിച്ച സിറ്റി അവസാന നാലിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ജർമൻ ക്ലബ് ബോറുസിയ മൻ‌ചെൻഗ്ലാഡ്ബാച്ചിനെ പ്രീ ക്വാർട്ടറിൽ മറികടന്നാണ് സിറ്റി ക്വാർട്ടറിലെത്തിയത്. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഒരു ഗോൾ മാത്രമാണ് സിറ്റി വഴങ്ങിയത്. ആഭ്യന്തര ലീഗിൽ മികച്ച പ്രകടനം നടത്തുമ്പോഴും യൂറോപ്പിൽ മികവ് പുലർത്താൻ സാധിക്കുന്നില്ല എന്നത് സിറ്റിക്ക് മേലുള്ള വിമർശനമാണ്‌ ഇതിനൊരു മാറ്റം വരുത്താനാണ് പെപ് ശ്രമിക്കുന്നത്.

ബുണ്ടസ്‌ലീഗയിൽ ഐൻ‌ട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനോട് 2-1 ന് പരാജയപ്പെട്ടതിന് ശേഷം അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടാൻ സാധിക്കുമോ എന്ന സംശയത്തിലാണ് ഡോർട്ട്മുണ്ട്.മുൻ മാഞ്ചസ്റ്റർ സിറ്റി യുവതാരം ജാദോൺ സാഞ്ചോ ഇന്ന് കളിക്കില്ല എന്നത് ഡോർട്ട്മുണ്ടിന് തിരിച്ചടിയാണ്. സ്റ്റാർ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡിന്റെ ഗോളടി മികവിലാണ് ഡോർട്ട്മുണ്ടിന്റെ പ്രതീക്ഷ.ക്യാപ്റ്റൻ മാർക്കോ റീയൂസ്, ബെൽജിയം ഇന്റർനാഷണൽ തോർഗൻ ഹസാർഡ്, യുഎസ് സ്റ്റാർലെറ്റ് ജിയോ റെയ്ന എന്നിവരിലാണ് ഡോർട്ട്മുണ്ടിന്റെ പ്രതീക്ഷ. എത്തിഹാദിൽ സിറ്റിയെ പരാജയപെടുത്താം എന്ന വിശ്വാസത്തിലാണ് ഡോർട്ട്മുണ്ട്.മാഞ്ചസ്റ്റർ സിറ്റി vs ബൊറൂഷ്യ ഡോർട്ട്മുണ്ട് – രാത്രി 12 .30 I S T (ടെൻ 2 ) , യുഎഇ -11 P . M ,K S A -10 P . M