❝ വീട്ടിൽ കേറി പണിയാൻ 💥⚽ നെയ്മറും
സംഘവും 🏆😍 ഫൈനലിൽ പ്രവേശിക്കാൻ
💪🔵 സിറ്റിയും ❞

ഇന്ന് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത് മറ്റൊരു വലിയ പോരാട്ടമാണ്. പിഎസ്ജി യുടെ തിരിച്ചു വരാവണോ അതോ മാഞ്ചസ്റ്റർ സിറ്റി വിജയം തുടരുമോ എന്നത് ഇന്ന് രാത്രി എത്തിഹാദിൽ തീരുമാനിക്കും. യൂറോപ്പിലെ ഏറ്റവും സമ്പന്നരായ രണ്ടു ടീമുകളാണ് ഇന്ന് ചാമ്പ്യൻസ് ലീഗ് സെമിയിൽ ഒരിക്കൽ കൂടെ നേർക്കുനേർ വരും. ആദ്യ പാദ സെമി ഫൈനലിൽ പാരീസിൽ വെച്ചിരുവരും ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നു. വിജയം മാത്രമല്ല രണ്ടു എവേ ഗോളുകളും ഉണ്ട് എന്നത് സിറ്റിക്ക് ഇന്ന് സാധ്യത വർധിപ്പിക്കുന്നു.

എന്നാൽ എന്ത് വിലകൊടുത്തും ഇന്നത്തെ മത്സരം വിജയിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാരീസ് സൂപ്പർ താരം നെയ്മർ. കഴിഞ്ഞ തവണ കൈവിട്ട കിരീടം ഈ സീഅനിൽ തിരിച്ചു പിടിക്കുക എന്നതാണ് പിഎസ്ജിയുടെ ലക്‌ഷ്യം. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ആദ്യ ഫൈനലും കിരീടവുമാണ് സിറ്റി ലക്ഷ്യമാക്കുന്നത്.മാഞ്ചസ്റ്റർ സിറ്റി ഗംഭീര ഫോമിലാണ്. അവർക്ക് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ പ്രധാന താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകിയ സിറ്റി ഇന്ന് പൂർണ്ണ ശക്തിയോടെ ആകും ഇന്ന് ഇറങ്ങുക.


പി എസ് ജി നിരയിൽ ഇന്ന് എമ്പപ്പെ ഉണ്ടാകുമോ എന്ന് ഇനിയും ഉറപ്പായിട്ടില്ല. ലീഗ് വണിലെ കിരീടം ഉറപ്പില്ലാത്ത പി എസ് ജി ചാമ്പ്യൻസ് ലീഗ് നേടി ചരിത്രം കുറിക്കാൻ ആണ് ശ്രമിക്കുന്നത്.ആദ്യ പാദത്തിൽ നെയ്മറിനെയും എമ്പപ്പെയെയും ഡി മറിയെയും ഒക്കെ പിടിച്ചു നിർത്താൻ സിറ്റി ഡിഫൻസിനായിരുന്നു. ഇന്നും അതിനാകും എന്നാകും ഗ്വാർഡിയോള വിശ്വസിക്കുന്നത്.

ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആകാത്ത ടീമുകളാണ് സിറ്റിയും പി എസ് ജിയും. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. ഇരു ടീമുകളും നാല് തവണ മുഖാമുഖം ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണ വിജയം സിറ്റിക്കൊപ്പം നിന്നപ്പോൾ രണ്ടു മത്സരം സമനിലയിലായി. പാരിസ് സെൻറ് ജെർ‌മെയിൻ ഒരിക്കലും സിറ്റിയെ ഔദ്യോഗിക മത്സരത്തിൽ പരാജയപ്പെടുത്തിയിട്ടില്ല,

മാഞ്ചസ്റ്റർ സിറ്റി സാധ്യത ഇലവൻ (4-3-3): എഡേഴ്സൺ; ജോവ കാൻസലോ, റൂബൻ ഡയസ്, ജോൺ സ്റ്റോൺസ്, കെയ്‌ൽ വാക്കർ; റോഡ്രി, ഇൽകെ ഗുണ്ടോഗൻ, ബെർണാർഡോ സിൽവ; കെവിൻ ഡി ബ്രൂയിൻ, ഫിൽ ഫോഡൻ, റിയാദ് മഹ്രെസ്.
പാരീസ് സെന്റ് ജെർമെയ്ൻ സാധ്യത ഇലവൻ (4-2-3-1): കീലർ നവാസ്; മിച്ചൽ ബക്കർ, പ്രെസ്‌നെൽ കിമ്പെംബെ, മാർക്വിൻഹോസ്, അലസ്സാൻഡ്രോ ഫ്ലോറൻസി; ലിയാൻ‌ഡ്രോ പരേഡെസ്, ആൻഡർ ഹെരേര; മാർക്കോ വെറാട്ടി, ഏഞ്ചൽ ഡി മരിയ, നെയ്മർ; മൗറോ ഇക്കാർഡി