❝ ചാമ്പ്യൻസ് ലീഗിൽ 🏆⚽ സിറ്റിയെ നേരിടാൻ
ഒരുങ്ങുന്ന പി.എസ്.ജിക്ക് 😲💔 കനത്ത തിരിച്ചടി ❞

ചാമ്പ്യൻസ് ലീഗ് സെമിയിൽ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാം ഒരുങ്ങുന്ന പിഎസ്ജി ക്ക് വൻ തിരിച്ചടി .അവരുടെ സൂപ്പർ താരം കിലിയൻ എമ്പപ്പെക്ക് പരിക്ക് ഏറ്റിരിക്കുകയാണ്‌ . താരത്തിന്റെ വലത് കാലിനാണ് പരിക്കേറ്റത്. ഇതോടെ ലിഗ 1ൽ ഇന്ന് നടക്കുന്ന ലെൻസിനെതിരായ മത്സരത്തിൽ താരം കളിക്കില്ലെന്ന് പി.എസ്.ജി വ്യക്തമാക്കി. എന്നാൽ താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് പി.എസ്.ജി വ്യക്തമാക്കിയിട്ടില്ല.ഇതോടെ ചൊവ്വാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ താരം കളിക്കുന്ന കാര്യം സംശയത്തിലായി.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായിരുന്നില്ല.

സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദത്തിൽ 2-1ന് തോറ്റ പി.എസ്.ജിക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദം വളരെ നിർണായകമാണ്. ആദ്യ പാദത്തിൽ ഒന്നാം പകുതിയിൽ 1-0 മുന്നിട്ട് നിന്നതിന് ശേഷമാണ് രണ്ടാം പകുതിയിൽ 2 ഗോൾ വഴങ്ങി പി.എസ്.ജി പരാജയപ്പെട്ടത്.രണ്ടാം പാദ സെമിയിൽ മികച്ച തിരിച്ചുവരവ് നടത്തി കലാശപ്പോരാട്ടത്തിലേക്ക് മാർച്ച് ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ‌. അതിനിടെയാണ് അവരുടെ പ്രധാന താരമായ എംബാപ്പെയ്ക്ക് പരിക്കേറ്റിരിക്കുന്നത്‌‌. ഫ്രഞ്ച് ലീഗിൽ ലെൻസിനെതിരെ മത്സരം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായ താരത്തിന് ചാമ്പ്യൻസ് ലീഗും നഷ്ടമാവും എന്നാണ് റിപോർട്ടുകൾ.


ചാമ്പ്യൻസ് ലീഗിൽ ഇക്കുറി കളിച്ച 10 മത്സരങ്ങളിൽ 8 ഗോളുകളും 3 അസിസ്റ്റുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം. എന്നാൽ വലിയ പ്രതീക്ഷകളുമായി മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ആദ്യ പാദ സെമിയിൽ കളിക്കാനിറങ്ങിയെങ്കിലും മങ്ങിയ പ്രകടനമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്‌.ഫ്രഞ്ച് പ്രസിദ്ധീകരണമായ എൽ എക്വിപ്പ് മത്സരത്തിൽ മൂന്ന് റേറ്റിംഗാണ് ഫ്രഞ്ച് താരത്തിന് നൽകിയത്. 30 ട്വാച്ചുകൾ മാത്രമാണ് എംബപ്പേ മത്സരത്തിൽ നടത്തിയത് ഒരു ഷോട്ട് പോലും ഗോൾ ലക്ഷ്യമാക്കി അടിക്കാനും ആയില്ല.

ബ്രസീലിയൻ താരം നെയ്മറിനൊപ്പം പിഎസ്ജി മുന്നേറ്റത്തിന്റെ നിർണായക ഘടകമാണ് എംബപ്പേ. ഈ സീസണിൽ ഇതുവരെ പി‌എസ്‌ജിക്കായി ലീഗ് ഒന്നിൽ 29 മത്സരങ്ങളിൽ നിന്നും 25 ഗോളുകൾ നേടിയിട്ടുണ്ട്. എല്ലാ മത്സരങ്ങളിലുമായി സീസണിൽ 43 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ നേടിയിട്ടുണ്ട്.