യഥാർത്ഥ ഹീറോ അവനാണ്‌ 🏏 മാൻ ഓഫ് ദി മാച്ച് അവാർഡിന് അവനും അർഹൻ ⚾️

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ നിർണായക ടെസ്റ്റ്‌ പരമ്പര ക്രിക്കറ്റ്‌ പ്രേമികൾ ഒന്നും തന്നെ മറക്കില്ല എന്നുള്ളതാണ് സത്യം. അന്താരാഷ്ട്ര ക്രിക്കറ്റ്‌ ചരിത്രത്തിലെ മികച്ച 2 ടീമുകൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറും എന്ന് ആരാധകർ എല്ലാവരും വിശ്വസിച്ചിരുന്നു എന്നാൽ ഓവൽ ക്രിക്കറ്റ്‌ ടെസ്റ്റിൽ മൂന്നാം ദിനം മുതൽ നാം എല്ലാവരും കണ്ടത് വിരാട് കോഹ്ലിയും ടീമുമും നേടിയ വൻ ആധിപത്യമാണ്. ലീഡ്സിലെ പോലെ മറ്റൊരു ഇന്നിങ്സ് തോൽവി കൂടി ടീം ഇന്ത്യക്ക് സ്വന്തമാക്കാം എന്നും ഉറച്ച് വിശ്വസിച്ച ക്രിക്കറ്റ്‌ നിരീക്ഷകർക്കും എപ്പോഴും പരിഹസിക്കുന്ന ഇംഗ്ലണ്ടിലെ കാണികൾക്കും മാസ്സ് മറുപടിയും കൂടി നൽകി ഓവലിലെ ഗ്രൗണ്ടിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം തലയുയർത്തി തന്നെ മടങ്ങുമ്പോൾ പിറന്നത് പുത്തൻ ഒരു ടെസ്റ്റ്‌ ചരിത്രമാണ്. അതേ ഓവലിലെ ഈ വിജയം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ്ണ ശോഭയിൽ തിളങ്ങും.

51 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യൻ ടെസ്റ്റ്‌ ടീം ഒരു ജയം ഓവലിൽ സ്വന്തമാക്കുന്നത്. ഇത് ഇന്ത്യൻ ബാറ്റിംഗിന്റെ ജയമാണ് ഇന്ത്യൻ ബൗളിംഗ് നിരയുടെ അഭിമാന ജയമാണ്. അതിൽ എല്ലാമുപരി രോഹിത് എന്നൊരു സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാന്റെ ജയമാണ്. പല വിമർശകരും ടെസ്റ്റ്‌ ക്രിക്കറ്റിന് ഒട്ടും തന്നെ യോചിക്കാത്ത താരമെന്നുള്ള രൂക്ഷമായ പരിഹാസങ്ങൾക്ക് എല്ലാം മാസ് മറുപടി നൽകിയാണ് രോഹിത്ശർമ്മ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയത്. താരം 127 റൺസ് നേടിയപ്പോൾ മറ്റൊരു നേട്ടം കൂടി രോഹിത് സ്വന്തം പേരിലാക്കി. ടെസ്റ്റ്‌ ക്രിക്കറ്റിൽ രോഹിത്തിന്റെ ആദ്യം വിദേശ സെഞ്ച്വറിയാണിത്. മത്സരത്തിൽ മാൻ ഓഫ് the മാച്ച് പുരസ്‌കാരം രോഹിത് തന്നെ കരസ്ഥമാക്കി.


എന്നാൽ രോഹിത് ശർമ്മ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതിന് എതിരെ പല വിമർശനം ക്രിക്കറ്റ്‌ ലോകത്തിപ്പോൾ സജീവമാണ്. രണ്ട്‌ ഇന്നിങ്സിലും ഫിഫ്റ്റി നേടിയ താക്കൂറിനെ അവഗണിച്ചാണ് ഇപ്പോൾ രോഹിത്തിന്റെ അവാർഡ് നേട്ടം എന്നും ആരാധകർ അടക്കം വിമർശിച്ചു. മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കം വളരെ നിർണായകമായ ആൾറൗണ്ട് മികവ് പുറത്തെടുത്ത താക്കൂറിന് മാൻ ഓഫ് ദി അവാർഡ് ലഭിക്കാത്തതിൽ വമ്പൻ ഞെട്ടൽ തുറന്നുപറഞ്ഞ് കഴിഞ്ഞു. ഒന്നാം ഇന്നിങ്സിൽ 57 റൺസ് അടിച്ച താരം രണ്ടാം ഇന്നിങ്സിൽ 60 റൺസ് നേടി. രണ്ട് ഇന്നിംഗ്സിലും നിർണായക വിക്കറ്റുകൾ കൂടി താരം കരസ്ഥമാക്കി.

എന്നാൽ താക്കൂർ കൂടി മാൻ ഓഫ് മാച്ച് പുരസ്‌കാരം നേടുവാൻ അർഹൻ തന്നെ എന്ന് പറയുകുകയാണ് രോഹിത് ശർമ്മ ഇപ്പോൾ “താക്കൂർ അവന്റെ ഈ പ്രകടനം മത്സരത്തിൽ അഭിഭാജ്യ ഘടകം തന്നെയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും പുറത്തെടുത്ത താക്കൂർ മാൻ ഓഫ് ദി മാച്ച് നേട്ടത്തിന് അർഹൻ തന്നെ.ഏറെ കഷ്ടപാടുകൾ സഹിച്ചാണ് താരം ഈ പ്രകടനം പുറത്തെടുത്തത്. അവന്റെ കഠിനമായ അധ്വാനം ഞാൻ അരികിൽ നിന്നും കണ്ടിട്ടുണ്ട് ഞാൻ “രോഹിത് ശർമ്മ വാചാലനായി