“ബ്രസീലിലെ എല്ലാ കുട്ടികളും ഇവിടെ കളിക്കാൻ സ്വപ്നം കാണുന്നു” ; റയൽ മാഡ്രിഡിൽ പുതിയ ചരിത്രം സൃഷ്ടിക്കണം

യൂറോപ്യൻ ഫുട്ബോളിൽ ക്ലബ്ബുകളുടെ രാജാവ് എന്നാണ് റയൽ മാഡ്രിഡ് അറിയപ്പെടുന്നത്. ലോക ഫുട്ബോളിൽ വളർന്നു വരുന്ന ഏതൊരു താരവും ഒരിക്കലെങ്കിലും റയൽ മാഡ്രിഡ് ജേഴ്സിയണിഞ്ഞു കാണാൻ ആഗ്രഹിക്കുന്നവരാണ്.13 ചാമ്പ്യൻസ് ലീഗ്, 34 ലാലിഗ തുടങ്ങി യൂറോപ്പിലെ മറ്റൊരു ടീമിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങളാണ് റയൽ മാഡ്രിഡ്‌ നേടിയത്. നൂറ്റാണ്ടിലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ റയൽ മാഡ്രിഡിൽ ഈ സീസണിൽ തരംഗം സൃഷ്ടിക്കുന്ന താരമാണ് ബ്രസീലിയൻ ഫോർവേഡ് വിനീഷ്യസ് ജൂനിയർ.

റയൽ മാഡ്രിഡിൽ ഒരുപാട് വിജയങ്ങൾ നേടാനും ക്ലബ്ബിലെ ചരിത്ര പുസ്തകങ്ങളിൽ തന്റെ പേര് എഴുതാനും ആഗ്രഹിക്കുന്നുവെന്ന് വിനീഷ്യസ് ജൂനിയർ പറഞ്ഞു. ഈ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയ 21-കാരൻ ഈ സീസണിൽ മികച്ച ഫോമിലാണ്.“റയൽ മാഡ്രിഡിൽ ചേരുക എന്നത് എന്റെ എല്ലായ്‌പ്പോഴും സ്വപ്നമായിരുന്നു,” പോസ്റ്റ് യുണൈറ്റഡിലെ DjMaRIiO യ്‌ക്ക് നൽകിയ അഭിമുഖത്തിൽ വിനീഷ്യസ് പറഞ്ഞു.”ബ്രസീലിലെ എല്ലാ കുട്ടികളും ഇവിടെ കളിക്കാൻ സ്വപ്നം കാണുന്നു, കാരണം ഇവിടെ വിജയിച്ച നിരവധി ബ്രസീലുകാർ ഉണ്ടായിരുന്നു, അവരെപ്പോലെ ചരിത്രം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് നേടാൻ ഞങ്ങൾ പ്രവർത്തിക്കുന്നു” ബ്രസീലിയൻ പറഞ്ഞു.

റയൽ മാഡ്രിഡ് ഹെഡ് കോച്ചായി കാർലോ ആൻസലോട്ടിയുടെ വരവ് വിനീഷ്യസിന് അനുകൂലമായി പ്രവർത്തിച്ചതായി തോന്നുന്നു, ഇറ്റാലിയൻ യുവ ബ്രസീലിയൻ വിംഗറിൽ വളരെയധികം വിശ്വാസം പ്രകടിപ്പിച്ചതായി കാണാൻ സാധിച്ചു.സ്‌കോർ ചെയ്യുമ്പോഴെല്ലാം റയൽ മാഡ്രിഡ് ബാഡ്‌ജ് ചുംബിക്കുന്ന ശീലം വിനീഷ്യസിനുണ്ട്, പ്രത്യേകിച്ചും അത് ഒരു വലിയ നിമിഷത്തിലാണെങ്കിൽ.കഴിഞ്ഞ മത്സരത്തിൽ സെവിയ്യയ്‌ക്കെതിരെ അവസാനമായി വിജയിച്ചപ്പോൾ കാണിച്ചത് പോലെ, ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരോടും നന്ദി പറയാനുള്ള തന്റെ മാർഗമാണിതെന്ന് അദ്ദേഹം വെളിപ്പെടുത്തി.ആരാധകരും ക്ലബ്ബും എന്നെ വളരെയധികം സ്‌നേഹിക്കുന്നതുകൊണ്ടാണ് ഞാനിത് എപ്പോഴും ചെയ്യുന്നത്,” അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇവിടെയുള്ള എല്ലാ ആളുകളും എന്നെ വളരെയധികം സ്നേഹിക്കുന്നു, അത്കൊണ്ട് തന്നെ റയൽ മാഡ്രിഡിനെ ഉയരങ്ങളിൽ എത്തിക്കാൻ ഞാൻ കഴിയുന്നതെല്ലാം ചെയ്യുന്നു.

റയൽ മാഡ്രിഡ് ടീമിൽ ആരോടാണ് ഏറ്റവും അടുപ്പമുള്ളതെന്ന് ചോദിച്ചപ്പോൾ മൈതാനത്ത് കരീം ബെൻസിമ എന്നാണ് ഉത്തരം പറഞ്ഞത്. കാരണം ഞങ്ങൾ വളരെ അടുത്താണ്, ഞങ്ങൾ എപ്പോഴും ലിങ്ക് അപ്പ് ചെയ്യാൻ നോക്കുന്നു എന്നത് കൊണ്ടാണ്.പിച്ചിന് പുറത്ത് മിലിറ്റാവോയും, റോഡ്രിഗോയും , കാരണം ഞങ്ങൾ ബ്രസീലുകാരാണ്, ഞങ്ങൾ എല്ലായ്പ്പോഴും ഒരുമിച്ചാണ്. “ബെൻസിമ ഒരു മികച്ച ഫുട്ബോൾ കളിക്കാരനാണ്, ഞാൻ അദ്ദേഹത്തോടൊപ്പം കളിക്കാൻ ഇഷ്ടപ്പെടുന്നു, വളരെക്കാലം ഇവിടെ തുടരാൻ സഹായിക്കാനും ഒരു ദിവസം ബാലൺ ഡി ഓർ നേടാൻ അദ്ദേഹത്തെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു” എന്നും വിനിഷ്യസ് പറഞ്ഞു.

വരും വർഷങ്ങളിൽ റയൽ മാഡ്രിഡ് കളിക്കാരനായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും ക്ലബ്ബിൽ ഒരു ഇതിഹാസമായി മാറാൻ താൻ ആഗ്രഹിക്കുന്നുവെന്നും വിനീഷ്യസ് വ്യക്തമാക്കി.”ഇപ്പോൾ ഞാൻ റയൽ മാഡ്രിഡുമായി പ്രണയത്തിലാണ്, വർഷങ്ങളോളം ഇവിടെ തുടരാനും ഈ ക്ലബ്ബിൽ ചരിത്രം സൃഷ്ടിക്കാനും ഞാൻ ആഗ്രഹിക്കുന്നു” വിനീഷ്യസ് പറഞ്ഞു നിർത്തി.