എൻസോ ഫെർണാണ്ടസിനായി ബ്രിട്ടീഷ് റെക്കോർഡ് 115 ദശലക്ഷം ട്രാൻസ്ഫർ ഡീലുമായി ചെൽസി | Enzo Fernandez 

ജനുവരി ട്രാൻസ്ഫർ മാർക്കറ്റിൽ ഇംഗ്ലീഷ് വമ്പൻമാരായ ചെൽസി നിരവധി താരങ്ങളെയാണ് ടീമിലെത്തിച്ചത്.ഇതിനകം തന്നെ 200 മില്യൺ പൗണ്ട് വിൻഡോയിൽ ചെലവഴിച്ചു.അർജന്റീനിയൻ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിനെ ബെൻഫിക്കയിൽ നിന്ന് ബ്രിട്ടീഷ് റെക്കോർഡ് സൈനിംഗിൽ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ചെൽസി.

115 മില്യൺ പൗണ്ട് ആണ് യുവ മിഡ്ഫീൽഡർക്കായി ചെൽസി മുടക്കുക. ട്രാൻസ്ഫർ വിൻഡോ തുറന്നതു മുതൽ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ബെൻഫിക്ക താരത്തിന് 120 മില്യൺ വേണമെന്ന് ഉറച്ചു നിൽക്കുകയായിരുന്നു. നേരത്തെ ബ്രൈറ്റൻ താരമായ മോസസ് കൈസഡോക്ക് വേണ്ടി ചെൽസി ശ്രമം നടത്തിയിരുന്നു.

അത് നടക്കാതെ വന്നതോടെയാണ് എൻസോ ഫെര്ണാണ്ടസിലേക്ക് ചെൽസി വീണ്ടുമെത്തിയത്.ബെൻഫിക്ക ഫെർണാണ്ടസിന്റെ വിടവാങ്ങലിന് തയ്യാറെടുക്കുകയാണ് ,ക്ലബ് ഹെഡ് കോച്ച് റോജർ ഷ്മിറ്റ് നിസ്സഹായനാണെന്നും ചെൽസിയുമായി ഇതിനകം തന്നെ വ്യക്തിപരമായ വ്യവസ്ഥകൾ അംഗീകരിച്ചിട്ടുള്ള അർജന്റീന താരത്തെ വിടുന്നത് തടയാൻ കഴിയില്ലെന്നും സമ്മതിച്ചു.

ചെൽസിയിലേക്ക് ചേക്കേറാൻ എൻസോ ഫെർണാണ്ടസിനു താല്പര്യവുമുണ്ട്. നിലവിൽ മറ്റൊരു ക്ലബും എൻസോ ഫെർണാണ്ടസിനായി ശ്രമം നടത്തുന്നില്ലെന്നിരിക്കെ ചെൽസിക്ക് സാധ്യത കൂടുതലാണ്. എൻസോ കൂടിയെത്തിയാൽ ഈ ജനുവരി ജാലകത്തിൽ ചെൽസി നടത്തുന്ന എട്ടാമത്തെ സൈനിങായിരിക്കുമത്.

Rate this post