ജനുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ചെൽസികൊപ്പം മത്സരിക്കാൻ ഇറ്റാലിയൻ വമ്പന്മാരും |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ ഏറ്റവും മോശം നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്.ടോട്ടൻഹാമിനെതിരെ യുണൈറ്റഡിന്റെ 2-0 വിജയത്തിൽ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചതിന് ശേഷം റൊണാൾഡോയെ ചെൽസിയുമായുള്ള പ്രീമിയർ ലീഗ് പോരാട്ടത്തിൽ നിന്നും പുറത്താക്കുകയും ടീമിന്റെ കൂടെയുള്ള പരിശീലനത്തിൽ നിന്നും ഒഴിവാക്കിയതോടെ താരത്തിന്റെ യൂണൈറ്റഡിലെ നില കൂടുതൽ പ്രതിസന്ധിയിൽ ആവുകയും ചെയ്തു.

ജനുവരിയിൽ 37 കാരനെ ലോണിൽ വിടാൻ റെഡ് ഡെവിൾസ് തയ്യാറാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വരുകയും ചെയ്തു.റൊണാൾഡോയെ സൈൻ ചെയ്യാൻ താൽപ്പര്യമുള്ള പ്രധാന ക്ലബ്ബുകൾ ചെൽസിയും നാപ്പോളിയുമാണ്.ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ തുടർച്ചയായി 20-ാം കാമ്പെയ്‌നിനായി കളിക്കാനുള്ള ആഗ്രഹത്തിനിടയിൽ പ്രീ-സീസണിന്റെ തുടക്കത്തിൽ റെഡ് ഡെവിൾസ് വിടാൻ റൊണാൾഡോ ശ്രമിച്ചിരുന്നു.കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ റൊണാൾഡോ ക്ലബ് വിടാൻ ആഗ്രഹിച്ചെങ്കിലും ഒരു ടീം പോലും അദ്ദേഹത്തിൽ താല്പര്യപെട്ടില്ല.

പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം റൊണാൾഡോയെ ജനുവരിയിൽ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ചെൽസി. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിക്ക് റൊണാൾഡോയിൽ താല്പര്യം ഉണ്ടായിരുന്നെങ്കിലും അന്നത്തെ ചെൽസി മാനേജർ തോമസ് തുച്ചലിന് പോർച്ചുഗീസ് താരത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല.തോമസ് തുച്ചലിന്റെ അഭ്യർത്ഥന മാനിച്ച് റൊണാൾഡോയ്ക്ക് പകരം പിയറി-എമെറിക്ക് ഔബമെയാംഗിനെ സൈൻ ചെയ്യാൻ ബ്ലൂസ് തീരുമാനിക്കുകയും ചെയ്തു.എന്നാൽ ജർമൻ പരിശീലകനെ ക്ലബ് പുറത്താക്കിയതോടെ ചെൽസി ഉടമകൾ വീണ്ടും റൊണാൾഡോയിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌.

അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് നാപോളിയും രംഗത്ത് വന്നിരിക്കുകയാണ് .റൊണാൾഡോയുടെ നേപ്പിൾസിലെക്കുള്ള വരവ് വിവിധ മേഖലകളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് നാപോളി കരുതുന്നുണ്ട്.37-കാരൻ വാണിജ്യപരമായി വലിയ സാമ്പത്തിക ഉത്തേജനം നൽകും എന്നുറപ്പാണ്. നാപോളിക്ക് സ്‌കുഡെറ്റോയെ ഉയർത്തുന്നതിനും ചാമ്പ്യൻസ് ലീഗിൽ കൂടുതൽ മുന്നേറുന്നതിനുമുള്ള തങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് നാപോളി കരുതുന്നു.

Rate this post