❝ ചരിത്ര 💙👑 മുഹൂർത്തം യൂറോപ്പിന്റെ
👑🏆 രാജാക്കന്മാർ ടീം 💙🌊 ചെൽസി ❞

യൂറോപ്പിലെ രാജാക്കന്മാരായി ചെൽസിയുടെ നീലപ്പട . പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രഗാവോ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചിരി വൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപെടുത്തിയാണ് ചെൽസി കിരീടത്തിൽ മുത്തമിട്ടത്. ചെൽസീയുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ ട്യുചേലിന്റെ കുട്ടികൾ സിറ്റിക്ക് ഒരു പഴുതും നൽകാതെയാണ് മത്സരം കൈപ്പിടിയിലാക്കിയയത്.42 ആം മിനുട്ടിൽ ജർമൻ താരം ഹാവെർട്‌സ് ആണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. കഴിഞ്ഞ തവണ പിഎസ്ജി കൊപ്പം നഷ്ടപെട്ട കിരീടം ട്യുച്ചലിന് ചെൽസിക്കൊപ്പം നേടനായി.യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ കിരീടമായ ചാമ്പ്യൻസ് ലീഗിൽ മുത്തമിടാൻ ചെൽസിയുടെ യുവ നിരക്കായി.

4 – 3 – 1 – 2 എന്ന ശൈലിയിൽ ഇറങ്ങിയ സിറ്റിയെ 3 – 4 – 2 – 1 എന്ന ശൈലിയിലാണ് ചെൽസി നേരിട്ടത്. കരുതലോടെയാണ് ഇരു ടീമുകളും മത്സരം ആരംഭിച്ചത്.ചെൽസിയുടെ മുന്നേറ്റത്തോടെ മത്സരം പതുക്കെ ചൂടുപിടിച്ചു. 13 ആം മിനുട്ടിൽ മത്സരത്തിലെ ആദ്യ അവസരം ചെൽസിക്ക് ലഭിച്ചു .ബോക്സിനുള്ളിലേക്ക് മികച്ചൊരു പാസ് ലഭിച്ചെങ്കിലും വെർണർക്ക് ഷോട്ട് കണക്ട് ചെയ്യാൻ സാധിച്ചില്ല. 28 ആം മിനുട്ടിൽ ഡി ബ്രൂയിൻ കൊടുത്ത പാസ് കണക്ട് ചെയ്ത് ഫോഡൻ ഷോട്ട് അടിച്ചെങ്കിലും ചെൽസി ഡിഫൻഡർ റൂഡിഗർ മനോഹരമായി ബ്ളോക് ചെയ്തു. 38 ആം മിനുട്ടിൽ പരിക്ക് മൂലം തിയാഗോ സിൽവ കളം വിട്ടു പകരം ആൻഡ്രിയസ് ക്രിസ്റ്റെൻസനെ പിച്ചിലേക്ക് എത്തി . 42 ആം മിനുട്ടിൽ മനോഹരമായ മുന്നേറ്റത്തിനൊടുവിൽ ചെൽസി മുന്നിലെത്തി . മസോൺ മൗണ്ടിൽ നിന്നുള്ള മനോഹരമായ പാസ് സ്വീകരിച്ച കൈ ഹാവെർട്‌സ് ഗോൾ കീപ്പർ എഡേഴ്സനെ മറികടന്നു വലയിലാക്കി. ഇംഗ്ലീഷ് ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞതായിരുന്നു ഫൈനലിന്റെ ആദ്യ പകുതി.

രണ്ടാം പകുതിയിൽ സമനിലക്കായി കൂടുതൽ സമ്മർദം ചെലുത്തി കളിച്ചു മാഞ്ചസ്റ്റർ സിറ്റി. 59 ആം മിനുട്ടിൽ സ്റ്റെർലിങ്ങിന്റെ ഷോട്ട് ജയിംസിന്റെ കയ്യിൽ തട്ടിയപ്പോൾ സിറ്റി താരങ്ങൾ പെനാൽറ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി അനുവദിച്ചു കൊടുത്തില്ല. സമനിലക്കായി സിറ്റി മുന്നേറ്റ നിര കിണഞ്ഞു ശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധം പാറ പോലെ ഉറച്ചു നിന്നു. സിറ്റി മിഡ്ഫീൽഡിലെ ബുദ്ധികേന്ദ്രം ഡി ബ്രൂയിനെ കാന്റെ പിടിച്ചു കെട്ടിയതോടെ അവരുടെ മുന്നേറ്റങ്ങൾക്ക് കൃത്യത കുറഞ്ഞു. പിച്ചിലെ എല്ലാ എല്ലാ പൊസിഷനിലും താരം നിറഞ്ഞു നിന്നു.60 ആം മിനുട്ടിൽ പരിക്ക് പറ്റിയ ഡി ബ്രൂയിൽ കയറിയത് സിറ്റിക്ക് വലിയ തിരിച്ചടിയായി. പകരമെത്തിയത് ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസാണ്. 64 ആം മിനുട്ടിൽ സിറ്റി ബെർണാഡോ സിൽവയ്ക്ക് പകരം ഫെർണാണ്ടീഞ്ഞോയെയും ,ടിമോ വെർണർ പകരമായി ചെൽസിയിൽ ക്രിസ്റ്റ്യൻ പുലിസിക്ക് ഇറങ്ങി.യു‌എസ്‌എയിൽ നിന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പങ്കെടുക്കുന്ന ആദ്യ കളിക്കാരനാണ് പുലിസിക്ക്.

73 ആം മിനുട്ടിൽ പകരക്കാരനായി പുലിസിക്കിന് ലീഡ് ഉയർത്താൻ സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾ കീപ്പർ മറികടന്നെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 77 ആം മിനുട്ടിൽ മുസ്‍ന്നേറ്റത്തിന് ശക്തി പകരാൻ സ്റ്റെർലിങ്ങിന് പകരം അഗ്യൂറയെ പെപ് കളത്തിലിറക്കി. ഇടതു വിങ്ങിൽ സ്റ്റെർലിങ്ങിന് ചെൽസി ഡിഫൻഡർ ജെയിംസ് ഒരു അവസരവും നൽകിയില്ല. അഗ്യൂറയും ജീസസും ഗോളിനായി കൂടുതൽ അറ്റാക്ക് ചെയ്ത് കളിച്ചെങ്കിലും ഫലമുണ്ടായില്ല. പരിക്ക് പാട്ടി പുറത്തു പോയ സിൽവയുടെ അഭാവത്തിലും ചെൽസി പ്രതിരോധം ഉറച്ചു നിന്നു. ഇഞ്ചുറി ടൈമിൽ സമനില നേടാൻ സിറ്റിക്ക് സുവർണാവസരം ലഭിച്ചു .റീബൗണ്ടിൽ നിന്നുമുള്ള റിയാദ് മഹ്രെസ് ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ കടന്നുപോയി.

അഗ്വേറോയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ചാമ്പ്യൻസ് ലീഗ്കിരീടം ഇല്ലാതെ തന്നെ അഗ്വേറോക്ക് സിറ്റി കരിയർ അവസാനിപ്പിക്കേണ്ടി വന്നു.ഫുൾ ടൈം വിസിൽ വന്നപ്പോൾ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം തകർന്നു. ചെൽസിക്ക് ടൂഹലിന്റെ കീഴിലെ ആദ്യ കിരീടവും ഉറപ്പായി. അവസാന രണ്ടു മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ടൂഹലിന് മുന്നിൽ പെപ് ഗ്വാർഡിയോള പരാജയപ്പെടുത്തുന്നത്.

Rate this post