❝ മാഡ്രിഡിനെ 👊💔 നിലം തൊടീക്കാതെയുള്ള
തൂക്കിയടി 💪🔵 ചെൽസി 🏆👑 ഫൈനലിൽ ❞

ചാമ്പ്യൻസ് ലീഗിൽ ഓൾ ഇംഗ്ലണ്ട് ഫൈനൽ . സെമി ഫൈനൽ രണ്ടാം പാദത്തിൽ കരുത്തരായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് വിട്ട് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്ഥാനം പിടിച്ചത്. ഇരു പാദങ്ങളിലുമായി 3 -1 ന്റെ ജയമാണ് ചെൽസി നേടിയത്.മത്സത്തിൽ എല്ലാ മേഖലയിലും മികവ് പുലർത്തിയുയ ചെൽസിക്ക് കൂടുതൽ ഗോളുകൾ നേടാനുള്ള അവസരം ലഭിച്ചു. ആദ്യ പകുതിയിൽ ബെൻസിമയുടെ ഗോളെന്നുറച്ച രണ്ടു ഷോട്ടുകൾ തടുത്തിട്ട ഗോൾ കീപ്പർ മെൻഡിയുടെ മികവ് ചെൽസി വിജയത്തിൽ നിർണായകമായി. ഇരു പകുതികളിലുമായി വെർണറും മൗണ്ടുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. 13 തവണ ചാമ്പ്യന്മാരായ റയലിനെ വരിഞ്ഞു കെട്ടിയ പ്രകടനമാണ് ചെൽസി പുറത്തെടുത്തത്.

ആദ്യ പകുതിയിൽ ഇരു ടീമുകളും കരുതലോടെയാണ് കളിച്ചത്. ആദ്യ മിനിറ്റുകളിൽ കൂടുതൽ റയൽ മാഡ്രിഡിന്റെ കൈവശമായിരുന്നു പന്ത്.18 ആം മിനുട്ടിൽ ചെൽസി ടിമോ വെർണർ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 26 ആം മിനുട്ടിൽ റയൽ ആദ്യ ഗോളിനടുത്തെത്തി. ഫ്രഞ്ച് ഡിഫൻഡർ കരിം ബെൻസിമ ചെൽസി ഡിഫെൻസിനെ സമർത്ഥമായി മറികടന്നു തൊടുത്തു വിട്ട മനോഹരമായ ഷോട്ട് ഒരു മുഴുനീളൻ ഡൈവിലൂടെ എഡ്വാർഡ് മെൻ‌ഡി തട്ടിയകറ്റി. രണ്ടു മിനിറ്റിനകം ചെൽസി ആദ്യ ഗോൾ നേടി. ജർമൻ താരം ഹാവെർട്സിന്റെ ഷോട്ട് ഗോൾകീപ്പർ മറികടന്നെങ്കിലും ബാറിൽ തട്ടി മടങ്ങി റീബൗണ്ട് മറ്റൊരു ജർമൻ താരമായ റിമോ വെർണർ അനായാസം ഗോളിലേക്ക് തിരിച്ചു വിട്ടു.


35 ആം മിനുട്ടിൽ ചെൽസി കീപ്പർ മെൻഡി വീണ്ടും രക്ഷകനായെത്തി , ഇടതു വിങ്ങിൽ നിന്നും മോഡ്രിച്ചിന്റെ ക്രോസിൽ നിന്നും ബെൻസിമയുടെ ഹെഡ്ഡർ മികച്ചൊരു സേവിലൂടെ മെൻഡി തട്ടിയകറ്റി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെൽസിക്ക് ഗോൾ നേടാൻ അവസരം ലഭിച്ചു . വലതു വിങ്ങിൽ നിന്നും മികച്ചൊരു ക്രോസ്സ് ഹാവെർട്സ ഉയർന്നു ചാടി ഹെഡ്ഡ് ചെയ്‌തെങ്കിലും ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച ചെൽസി 53 ആം മിനുട്ടിൽ ഗോളിനടുത്തെത്തി . ബോക്സിനകത്തു നിന്നും മസോൺ മൗണ്ടിന്റെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.നിരന്തരം റയൽ പ്രതിരോധത്തെ പരീക്ഷിച്ച ചെൽസി 59 ആം മിനുട്ടിൽ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും കായ് ഹാവെർട്സിന്റെ ഷോട്ട് കോർട്ടോയിസ് തടുത്തിട്ടു റയലിന്റെ രക്ഷകനായി.

63 ആം മിനുട്ടിൽ ടൈറ്റ് ആംഗിളിൽ നിന്നുമുള്ള ഹസ്സർഡിന്റെ ഷോട്ട് ഗോൾ കീപ്പർ അനായാസം തടുത്തിട്ടു. 66 ആം മിനുട്ടിൽ കോർട്ടോയിസ് കൗണ്ടർ അറ്റാക്കിൽ നിന്നും വെർണർ കൊടുത്ത പാസിൽ നിന്നും എൻ‌ഗോളോ കാന്റെയുടെ ഷോട്ട് കോർട്ടോയിസ് തട്ടിയകറ്റി. സമനിലക്കായി റയൽ ശ്രമിച്ചെങ്കിലും തിയാഗോ സിൽവയുടെ നേതൃത്വത്തിലുള്ള ചെൽസി പ്രതിരോധത്തെ പരീക്ഷിക്കാനായില്ല. എന്നാൽ ചെൽസി കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തു.85 ആം മിനുട്ടിൽ റയലിന്റെ എല്ലാ പ്രതീക്ഷകളും തകർത്ത് ക്രിസ്റ്റ്യൻ പുലിസിചിന്റെ പാസിൽ നിന്നും മസോൺ മൗണ്ട് സ്കോർ 2 -0 ആയി ഉയർത്തി ബ്ലൂസിന്റെ വിജയമുറപ്പിച്ചു.