❝ ⚽🔥കളിച്ചത് 17 ⏱ മിനുട്ട് മാത്രം. തന്റെ
പേരിലായത് നാലാം 🏆👑ചാമ്പ്യൻസ് ലീഗ്
കിരീടങ്ങൾ ❞

ശനിയാഴ്ച പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രാഗാവോയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി തങ്ങളുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. ഫൈനലിൽ ആദായ ഇലവനിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും കിരീട നേട്ടത്തോടെ ചെൽസി മിഡ്ഫീൽഡർ മാറ്റിയോ കോവാസിക്ക് പേരിൽ അവിശ്വസനീയമായ റെക്കോർഡ് നേടാൻ കഴിഞ്ഞു.മത്സരത്തിൽ പകരക്കാനയാണ് കോവാസിക്ക് തന്റെ സാനിദ്ധ്യം അറിയിച്ചത്.

ചെൽസിക്കൊപ്പം നേടിയ ചാമ്പ്യൻസ് ലീഗ് കിരീടം കോവസിച്ചിന്റെ നാലാം കിരീടമായിരുന്നു. അതിൽ മൂന്നു കിരീടങ്ങൾ റയൽ മാഡ്രിഡിനൊപ്പമാണ് നേടിയത് .റയൽ മാഡ്രിഡിലെ തന്റെ ആദ്യ മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ മാറ്റിയോ കോവാസിചിന് കളിക്കാൻ സാധിച്ചിരുന്നില്ല. നാല് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ സിറ്റിക്കെതിരെയാണ് ആദ്യമായി കളത്തിലിറങ്ങിയത്. കാസെമിറോ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിക് എന്നിവരടങ്ങിയ റയൽ മാഡ്രിഡ് മിഡ്ഫീൽഡിൽ ക്രൊയേഷ്യൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല .


ഫൈനലിൽ 80 ആം മിനുട്ടിൽ മസോൺ മൗണ്ടിനു പകരക്കാരനായി ഇറങ്ങിയ താരം 17 മിനുട്ട് ഗ്രൗണ്ടിൽ ചിലവഴിച്ചു. നിശ്ചിത സമയത്തിന് ശേഷം ഏഴ് മിനിറ്റ് കൂടി ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും കളിച്ചതിനാൽ, മാറ്റിയോ കോവാസിക്ക് തന്റെ ടീമിനായി സംഭാവന നൽകാനും കുറച്ചുനേരം പിച്ചിൽ തുടരാനും അവസരം ലഭിച്ചു. മാച്ച് റഫറി അന്റോണിയോ മാറ്റു ലാഹോസ് ഫൈനൽ വിസിൽ മുഴക്കിയപ്പോൾ 27 കാരൻ തന്റെ നാലാം ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിലെത്തി. 2018 ൽ റയൽ മാഡ്രിഡിൽ നിന്നും ചെൽസിയിൽ എത്തിയ കോവാസിക്ക് ബ്ലൂസിനായി 140 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

27-കാരനായ കോവാസിക് തന്റെ പതിനാറാമത്തെ വയസ്സിൽ ദിനാമോ സാഗ്രെബിനൊപ്പം തന്റെ കരിയർ ആരംഭിച്ചു, 2013 ൽ ഇന്റർ മിലാനിൽ ചേരുന്നതിന് മുമ്പ് തുടർച്ചയായി രണ്ട് ലീഗ് കിരീടങ്ങൾ അവർക്കൊപ്പം നേടി. ഈ മാസം തുടങ്ങുന്ന യൂറോ കപ്പിനുള്ള ഒരുക്കത്തിലാണ് ക്രോയേഷ്യൻ ടീമിൽ അംഗമായ കോവാസിക്ക്. യൂറോ കപ്പിൽ ഇംഗ്ലണ്ട് , ചെക്ക് റിപ്പബ്ലിക്ക് ,സ്കോട്ലൻഡ് എന്നിവരാബദിയ ഗ്രൂപ്പിലാണ് ക്രോയേഷ്യയുടെ സ്ഥാനം.2014 ലും 2018 ലും രണ്ട് ലോകകപ്പുകളിലും 2016 ൽ ഒരു യൂറോയിലും കളിച്ച കോവാസിക്ക് ക്രോയേഷ്യക്കായി 66 മത്സര കളിച്ചിട്ടുണ്ട്.