ലാംപാർഡ് അവസാനിപ്പിക്കുന്നില്ല ,റെന്നെസ് ഗോൾ കീപ്പറും ചെൽസിയിലേക്ക്

റെന്നീസിന്റെ സെനഗലിസ് ഗോൾകീപ്പർ എഡ്‌വേഡ്‌ മെൻഡിയെ ചെൽസി സ്വന്തമാക്കാനൊരുങ്ങുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .കഴിഞ്ഞ വർഷം ചെൽസിയി അവരുടെ സാങ്കേതിക, പ്രകടന ഉപദേഷ്ടാവായി മുൻ ചെൽസി ഗോൾ കീപ്പർ പീറ്റർ ചെക്കിനെ നിയമിച്ചിരുന്നു , മെൻഡിയെ സ്വന്തമാക്കൻ ക്ലബ്ബിന്റെ പിന്നിൽ പ്രവർത്തിച്ചതും ചെക്കാണ് .ഈ വർഷമാദ്യം ചെൽ‌സി മെൻഡിക്ക് വേണ്ടി ബിഡ് വെച്ചെങ്കിലും റെന്നെസ് അത് നിരസിക്കുകയായിരുന്നു .ക്ലബ് ഫ്രഞ്ച് ടീമുമായി ചർച്ചകൾ തുടരുകയാണെന്നും 18.2 മില്യൺ ഡോളറിനു കരാർ അന്തിമമാക്കുന്നതിന് സാധ്യതയെന്നും ക്ലബ് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ സീസണിൽ സ്റ്റേഡ് റീംസിൽ നിന്നും 3 .5 ഡോളറിനാണ് മെൻഡി റെന്നെസിൽ ചേർന്നത്.അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടികൊടുക്കാനായുമായി . ബെൻ ചിൽ‌വെൽ, ഹക്കിം സിയെക്, ടിമോ വെർണർ, കൈ ഹാവെർട്‌സ്, തിയാഗോ സിൽവ, മലംഗ് സാർ എന്നിവർക്ക് ശേഷം ഈ വേനൽക്കാലത്ത് ചെൽസിയുടെ ഏഴാമത്തെ പുതിയ താരമായി 28 കാരനായ സെനഗൽ ഇന്റർനാഷണൽ.കഴിഞ്ഞ സീസണിൽ ചെൽസി ഗോൾകീപ്പർ കെപ്പ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തിരുന്നില്ല അതിനാലാണ് ചെൽസി മാനേജ്‌മന്റ് പുതിയ ഗോൾകീപ്പറെ സൈൻ ചെയ്യുന്നത് .