❝ചെൽസിയുടെ മുന്നേറ്റനിരയെ പ്രീമിയർ ലീഗിൽ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മാനേജ്‌മന്റ്❞

പുതിയ ഉടമ ടോഡ് ബോഹ്‌ലിയുടെ കീഴിൽ ചെൽസി അവരുടെ 200 മില്യൺ പൗണ്ടും ട്രാൻസ്ഫർ ബജറ്റും എങ്ങനെ ചെലവഴിക്കുന്നു എന്നതിന്റെ ആകാംഷയുടെയണ് ആരാധകർ ഉറ്റു നോക്കുന്നത്.മാൻ സിറ്റിയുമായും ലിവർപൂളുമായും പ്രീമിയർ ലീഗ് കിരീടത്തിനായി മത്സരിക്കണമെങ്കിൽ ചെൽസിക്ക് സ്‌ക്വാഡിൽ വലിയ കൂട്ടിച്ചേർക്കലുകൾ വരുത്തേണ്ടി വരും. അത്കൊണ്ട് തന്നെ എല്ലാ മേഖലകളിലെയും ചില വലിയ പേരുകൾ ചെൽസിയുമായി ബന്ധപ്പെടുത്തി വരുന്നുണ്ട്.

ജർമൻ ഡിഫൻഡർ റൂഡിഗർ റയൽ മാഡ്രിഡിലേക്ക് പോയ ഒഴിവിലേക്ക് മത്തിജ്‌സ് ഡി ലിഗ്‌റ്റിനെയും ജൂൾസ് കൗണ്ടെയെയുമാണ് ചെൽസി നോട്ടമിട്ടിരിക്കുന്നത്. മധ്യനിരയിൽ, അഡ്രിയൻ റാബിയോട്ടും ഡെക്ലാൻ റൈസും ഇപ്പോൾ രണ്ട് പ്രധാന ഓപ്‌ഷനുകളാണ്.PSV-യുടെ ഇബ്രാഹിം സംഘാരെ റിസർവിലാണ്. റഹീം സ്റ്റെർലിംഗും (£55 മില്യൺ), ഔസ്മാൻ ഡെംബെലെയും (സൗജന്യമായി) ,റാഫിഞ്ഞയെയും ഈ സമ്മറിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട താരങ്ങളാണ്. ബ്രസീലിയൻ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിടുന്നതിന്റെ അരികിലാണ്( £60 മില്യൺ) . കൂടാതെ നെയ്മറും (£68 മില്യൺ) ചെൽസിയുമായി വളരെയധികം ബന്ധപെട്ടു കിടക്കുന്നുണ്ട്.

സ്റ്റെർലിങ്ങിന്റെയും ഡെംബെലെയുടെയും വരവ് താരതമ്യേന ഈ ഘട്ടത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്. ടിമോ വെർണറെയും ഹക്കിം സിയേച്ചിനെയും ആശ്രയിച്ച് ചെൽസിക്ക് അതികം ദൂരം മുന്നോട്ട് പോവാൻ സാധിക്കില്ല.സീരി എ ജോഡികളായ യുവന്റസും എസി മിലാനും ഇരു താരങ്ങളിലും താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.റൊമേലു ലുക്കാക്കുവിന്റെ ഇന്റർ മിലാനിലേക്കുള്ള തിരിച്ചു പോക്കിന് ശേഷം യഥാർത്ഥ നമ്പർ 9-നെ ഇല്ലാതെയാവും ചെൽസി ഇറങ്ങുക.

നെയ്മറിനെ സൈൻ ചെയ്യുന്നത് ചെൽസിയുടെ പുതിയ ഉടമകളുടെ ചില ഉദ്ദേശ്യങ്ങളുടെ സൂചനയായിരിക്കും. PSG യ്ക്കു വേണ്ടി വലിയ വേദിയിൽ ബ്രസീലിയന്ഇപ്പോഴും പലതും ചെയ്യാൻ കഴിയുമെന്ന് കഴിഞ്ഞ സീസണിൽ വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. ചെൽസിയുടെ ആക്രമണത്തെ പ്രീമിയർ ലീഗിൽ മാത്രമല്ല ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മാനേജ്‌മന്റ് .200 മില്യൺ പൗണ്ട് ബഡ്ജറ്റിന്റെ വലിയ ഭാഗങ്ങൾ പ്രതിരോധം ശക്തിപ്പെടുത്താൻ ഉപയോഗിക്കുന്നത് കൊണ്ട് ബ്രസീലിയൻ എത്തുമോ എന്നത് ഇപ്പോഴും നിശ്ചയമില്ല. എന്നാൽ ചെൽസി പറയുന്നതുപോലെ നിങ്ങൾക്ക് എല്ലായ്പ്പോഴും സ്വപ്നം കാണാൻ കഴിയും.

Rate this post