❝ രണ്ടാം 🏆👑 കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന
💙🔵 ചെൽസിയുടെ ⚽🔥 മുന്നേറ്റനിര ❞

ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ ഓൾ ഇംഗ്ലണ്ട് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള ഒരുക്കത്തിലാണ് ചെൽസി. അടുത്തിടെ മികച്ച മികച്ച ഫോമിലല്ല എന്നത് ഫൈനലിന് മുൻപ് ചെൽസിക്ക്ആശങ്കയേറ്റുന്നു.എഫ്‌എ കപ്പ് ഫൈനലിൽ‌ നേരിട്ട തോൽവിയും ,അവസാന പ്രീമിയർ ലീഗ് മത്സരങ്ങൾ നേരിട്ട തോൽവിയും മൂലം വളരെ പണിപ്പെട്ടാണ് ചെൽസി അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസി നിരയിൽ പരിശീലകൻ ട്യുചെൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരുമോ.

3-4-2-1 എന്ന ശൈലിയിലാണ് ട്യുചെൽ ചെൽസിയെ ഇറക്കുന്നത്.രണ്ട് ക്രിയേറ്റീവ് പ്ലേമേക്കാർക്ക് മുന്നിൽ ഒരു സ്‌ട്രൈക്കർ എന്ന ശൈലിയാണ് അവർ അവലംബിക്കുന്നത്.ടീമിലെ ഓരോ സ്ഥാനത്തിനും കുറഞ്ഞത് രണ്ട് ഓപ്ഷനുകൽ ഉണ്ടെങ്കിലും ഫൈനലിൽ മുന്നേറ്റ നിരയിൽ ആരെല്ലാം പുറത്തു പോവുമെന്ന് കണ്ടറിഞ്ഞു കാണാം. ഈ സീസണിൽ ചെൽസി നിരയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത മാസോൺ മൗണ്ടിന്റെ സ്ഥാനം മാത്രമാണ് ഉറപ്പുള്ളത്. ഈ സീസണിൽ ആറു അസിസ്റ്റുകളും ഒൻപതു ഗോളുകളും 22 കാരൻ നേടിയിട്ടുണ്ട്. മൗണ്ടിന്റെ മിഡ്ഫീൽഡിലെ സമർത്ഥവും കാര്യക്ഷമവുമായ കളിയും സമ്മർദ ഗെയിമും താരത്തിന്റെ പ്രത്യേകതയാണ്.പ്രീമിയർ ലീഗിലെ ഏറ്റവും പ്രഗത്ഭനും സാങ്കേതികമായി കഴിവുള്ള താരമാണ് മൌണ്ട്.

രണ്ടാമത്തെ പ്ലെ മേക്കറുടെ റോളിലേക്ക് മൂന്നു താരങ്ങളാണ് മത്സരിക്കുന്നത്. കായ് ഹാവെർട്‌സ്, ഹക്കീം സിയെക്, ക്രിസ്റ്റ്യൻ പുലിസിക് എന്നീ മൂവരും അവസാന സ്ഥാനത്തേക്ക് പൊരുതുകയാണ്. സിയെക് (ആറ് ഗോളുകൾ, നാല് അസിസ്റ്റുകൾ), ഹാവെർട്സ് (എട്ട് ഗോളുകൾ, ഏഴ് അസിസ്റ്റുകൾ) നേടിയിട്ടുണ്ട്.റയൽ മാഡ്രിഡിനെതിരായ സെമി ഫൈനലിൽ പുലിസിക് ഹാവെർട്‌സും മികച്ചു നിന്നിരുന്നു. സെമിയിൽ ആദ്യ പാദത്തിൽ ഗോൾ നേടിയ പുലിസിക് രണ്ടാം പാദത്തിൽ മൗണ്ടിന്റെ ഗോളിന് വഴിയൊരുക്കി. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സാദ്ധ്യതകൾ പുലിസിക് ആണ് കാണാൻ സാധിക്കുന്നത്.

മികച്ച ഫോമിലല്ലെങ്കിലും ഏക സ്‌ട്രൈക്കറുടെ റോളിൽ വെർനെർ തന്നെയാവും ആദ്യ പതിനൊന്നിൽ എത്തുക. പ്രീമിയർ ലീഗിൽ ചെൽസിയുടെ രണ്ടാമത്തെ ജോയിന്റ് ടോപ് സ്കോററായ വെർണർ സെമിയിൽ റയൽ മാഡ്രിഡിനെതിരെ രണ്ടാം പാദത്തിൽ നേടിയ ഗോളുൾപ്പെടെ 11 ചാമ്പ്യൻസ് ലെഗ് മത്സരങ്ങളിൽ നിന്നും 4 ഗോൾ നേടിയിട്ടുണ്ട്.8 മത്സരങ്ങളിൽ നിന്നും 6 ഗോളുമായി ഈ സീസണിൽ ചാപ്യൻസ് ലീഗിൽ ചെൽസിയുടെ ടോപ് സ്കോററായ ഒലിവർ ജിറൂദും, ടമ്മി അബ്രഹാമം പകരക്കാരുടെ ബെഞ്ചിൽ തന്നെയാവും സ്ഥാനം.

മിഡ്ഫീൽഡിൽ കാന്റയുടെ പരിക്ക് ചെറിയ ആശങ്ക ഉയർത്തിയെങ്കിലും ഫൈനലിന് മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചെത്തും . മിഡ്ഫീൽഡിൽ കാന്റെക്കും ,ജോർഗിൻഹോ എന്നിവർക്കൊപ്പം ആസ്‌പിലികൂട്ട ,ചിൽവെൽ എന്നിവർ വിങ്ങുകളിൽ കളിക്കും . ഡിഫെൻസിൽ സിൽവ ,റൂഡിഗർ , ക്രിസ്റ്റീൻസെൻ ത്രയം നിലയുറപ്പിക്കും . പരിക്കിൽ നിന്നും മുക്തനായി ഗോൾ കീപ്പർ മെൻഡി ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിക്കും .ചെൽസിയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരങ്ങളിൽ ഒരാളാണ് മെൻഡി. രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് ചെൽസീ ഇറങ്ങുന്നത്.
ചെൽസി സാധ്യത ടീം : മെൻഡി; ക്രിസ്റ്റെൻസൺ, തിയാഗോ സിൽവ, റെഡിഗർ; അസ്പിലിക്കുറ്റ, ജോർ‌ജിൻ‌ഹോ, കാന്റേ, ചിൽ‌വെൽ; പുലിസിക്, വെർണർ, മൗണ്ട്

Rate this post