❝ഇന്റർ മിലാൻ താരത്തിന് വേണ്ടി ക്ലബ് റെക്കോർഡ് തുക മുടക്കാൻ തയ്യാറായി ചെൽസി❞

ഈ സീസണിൽ ഏറെ പ്രതീക്ഷയോടെ ചെൽസിയിലെത്തിയ ജർമൻ സ്‌ട്രൈക്കർ ടിമോ വെർണർ നിരാശാജനകമായ പ്രകടനമാണ് ബ്ലൂസിനു വേണ്ടി പുറത്തെടുത്തത്. ട്യുചേലിനു കീഴിൽ ചെൽസി മികവ് പുലർത്തുമ്പോഴും വെർണറുടെ ഫോം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അടുത്ത സീസണിൽ ഇതിനുള്ള പരിഹാരം നേടാനുള്ള ഒരുക്കത്തിലാണ് ചെൽസി. ഡോർട്ട്മുണ്ടിൽ നിന്നും ഹാലണ്ടിനെ ചെൽസി നോട്ടമിട്ടിരുന്നിങ്കിലും സൂപ്പർ താരത്തെ ഉയർന്ന വിലയും സിറ്റിയും യുണൈറ്റഡും 20 കാരന് വേണ്ടി കൂടുതൽ താല്പര്യം എടുത്തതായും മറ്റൊരു താരത്തിലേക്ക് ചെൽസിയെ എത്തിച്ചിരിക്കുകയാണ്.

ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേലു ലുകാകുവിനെ ക്ലബിലേക്ക് തിരികെ കൊണ്ടുവരാൻ ചെൽസിക്ക് താൽപ്പര്യമുണ്ട്. ബെൽജിയൻ താരത്തിന്റെ കരാർ ലഭിക്കുന്നതിന് 90 മില്യൺ ഡോളറിൽ കൂടുതൽ മുടക്കാനും ചെൽസി തയ്യാറാണ്.ലുകാകു ചെലവേറിയ കളിക്കാരനാണെങ്കിലും നിലവിലെ സ്‌ട്രൈക്കറുടെ ഫോം അടുത്ത സീസണിൽ ചെൽസിക്ക് മുതൽ കൂട്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ.

ഇന്റർ മിലാനുമായുള്ള ലുകാകുവിന്റെ നിലവിലെ കരാർ 2024 ലാണ് അവസാനിക്കുന്നത്.എവർട്ടണിൽ നിന്ന് ലുകാകുവിനെ വീണ്ടും സൈൻ ചെയ്യാൻ ചെൽസിക്ക് അവസരം ലഭിച്ചെങ്കിലും സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ മൊറാറ്റയെയാണ് ചെൽസി തെരെഞ്ഞെടുത്തത്. എന്നാൽ മൊറാട്ടക്ക് ചെൽസിയിൽ തന്റെ നിഴൽ മാത്രമായി ഒതുങ്ങി.

ഈ സീസണിൽ ഇതുവരെ 21 ഗോളുകളുമായി സിരി എ യിലെ ഗോൾ സ്‌കോറിംഗ് ചാർട്ടുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിലാണ്. അതേസമയം, ടിമോ വെർണർ, ഒലിവിയർ ജിറൂദ് , ടമ്മി അബ്രഹാം തുടങ്ങിയവർ സ്ഥിരതയ്ക്കായി പാടുപെട്ടതിനാൽ ചെൽസിക്ക് ഒരു ഗോൾ സ്കോറാരെ അതാവശ്യമായി വന്നിരിക്കുകയാണ്.ക്ലബ്ബിലെ ആദ്യ സ്പെല്ലിംഗിനിടെ ചെൽസിക്കുവേണ്ടി വേണ്ട മികവ് പുലർത്താൻ കഴിയാതിരുന്ന 27 കാരൻ രണ്ടാം വരവിൽ അത് മാറ്റിയെഴുതും എന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്.

ഈ സീസണിൽ ഇതുവരെ എല്ലാ മത്സരങ്ങളിലുമായി 40 കളികളിൽ നിന്ന് 27 ഗോളുകൾ നേടിയ ബെൽജിയൻ സ്റിക്കർ ഇന്റർ മിലാൻ ഒരു ദശകത്തിലേറെയായുള്ള അവരുടെ ആദ്യ കിരീടത്തിലേക്ക് നയിക്കുകയാണ്. ഒന്നിൽ കൂടുതൽ ലീഗുകളിൽ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത ലുകാകു ചെൽസിയുടെ മികച്ച തെരെഞ്ഞുടക്കലാവും. താരത്തിന്റെ വയസ്സും കണക്കിലെടുക്കുമ്പോൾ ഒരു ദീർഘകാല ഏറ്റെടുക്കലായിരിക്കും.