❝ സിദാനെ മറ്റു ⚽👏 പരിശീലകരിൽ നിന്നും
വ്യത്യസ്ഥനാക്കുന്നതും 👔👌 ഇത് തന്നെ ❞

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ചെൽസിയോട് പരാജയപ്പെട്ട് ഫൈനൽ കാണാതെ പുറത്തായതിന് ശേഷം മത്സരത്തെക്കുറിച്ച് അഭിപ്രായവുമായി റയൽ പരിശീലകൻ സിനഡിൻ സിദാൻ. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 2 ഗോളുകൾക്കായിരുന്നു ചെൽസി റയലിനെ പരാജയപ്പെടുത്തിയത്.സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ടിമോ വെർണറും, മേസൺ മൗണ്ടുമാണ് ബ്ലൂസിന്റെ ഗോളുകൾ നേടിയത്.ആദ്യ‌ പാദ സെമി പോരാട്ടം 1-1 എന്ന‌ സ്കോറിൽ അവസാനിച്ചിരുന്നു. ഇന്നലത്തെ വിജയത്തോടെ ഇരു പാദങ്ങളിലുമായി 3-1 ന് മുന്നിലെത്തിയ ചെൽസി ഫൈനലിലേക്ക് പ്രവേശനം ഉറപ്പിക്കുകയായിരിക്കുന്നു .

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ ചെൽസി മികച്ചു നിന്നെനും വിജയിക്കാൻ അവർ അർഹരാണെന്നും സിനെഡിൻ സിദാൻ പറഞ്ഞു. മത്സര ശേഷം ശേഷം ആർ എം സി‌ സ്പോർടിനോട് സംസാരിക്കവെയായിരുന്നു ചെൽസി മത്സരത്തിൽ വിജയം അർഹിച്ചിരുന്നുവെന്ന് സിദാൻ തുറന്ന് സമ്മതിച്ചത്. സെമി ഫൈനൽ പോരാട്ടത്തിൽ രണ്ടു പാദങ്ങളിലും ചെൽസി മികച്ച നിലവാരത്തിലാണ് കളിച്ചതെന്നും , അവർ ഫൈനലിലെ സ്പോട്ട് അർഹിച്ചിരുന്നെനും സിദാൻ പറഞ്ഞു.


എന്നാൽ സെമിയിൽ എത്തിയ തന്റെ കളിക്കാരെ പ്രശംസിക്കാനും സിദാൻ മറന്നില്ല. ” എന്റെ കളിക്കാരെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു, ഞങ്ങൾ പല പശുദ്ധിമുട്ടുകളും അനുഭവിക്കാന് ഇവിടെ വരെയെത്തിയത് ആ നേട്ടത്തിന് അവർ അഭിനന്ദനം അർഹിക്കുന്നുണ്ട്.ഫൈനലിൽ നിന്ന് ഞങ്ങൾ ഒരു മത്സരം അകലെയായിരുന്നു ഞങ്ങൾ , എന്നാൽ ഇന്ന് രാത്രി ചെൽസി മികച്ചു നിന്നു ” സിദാൻ കൂട്ടിച്ചേർത്തു.

മാഡ്രിഡിന്റെ ചുമതലയുള്ള തന്റെ അവസാന ചാമ്പ്യൻസ് ലീഗ് ഗെയിമാണോ ഇത് എന്ന ചോദ്യത്തിന് “ഞാൻ ഒന്നിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല, ഇന്ന് രാത്രി ഞങ്ങൾ എല്ലാവരെയും നിരാശപ്പെടുത്തി” എന്നായിരുന്നു സിദാന്റെ മറുപടി. ലാ ലീഗയിൽ ഇനി നാല് മത്സരങ്ങൾ കൂടി ശേഷിക്കുന്നുണ്ട് എന്നും അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നെന്നും സിദാൻ പറഞ്ഞു.ആദ്യത്തെ കോപ ഡെൽ റേ ഗെയിമിൽ അൽകോയാനോയോട് അധികസമയത്ത് പരാജയപ്പെടുകയും ,സൂപ്പർകോപ്പ ഡി എസ്പാന സെമി ഫൈനലിൽ അത്ലറ്റിക് ക്ലബിനോടും പരാജയപ്പെട്ടു, ചാമ്പ്യൻസ് ലീഗിൽ നിന്ന്നും പുറത്തായതോടെ ഇനി അവരുടെ ഏക പ്രതീക്ഷ ലാ ലീഗയാണ്‌.