❝ഹസാർഡിന്റെ😍✌️പൊസിഷനിലേക്ക്⚽🤩ചെൽസിയുടെ പുതിയ💪🔥കണ്ടുപിടുത്തം💙22 കാരനായ ഇംഗ്ലീഷ് പയ്യൻ❞

കഴിഞ്ഞ 2 സീസണുകളിൽ ചെൽസിയിൽ ഭാവിയിൽ ലോകോത്തര കളിക്കാരായി മാറുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ച താരമാണ് 22 കാരനായ മേസൺ മൗണ്ട്. ചെൽസിയിൽ കളിച്ച കാലമത്രയും പ്രതീക്ഷയുടെ ഒരു ആവിർഭാവം താരത്തിൽ കാണാൻ കഴിഞ്ഞു.സ്റ്റാംഫോർഡ് ബ്രിഡ്ജി എത്തി ഒന്നര വര്ഷം കൊണ്ട് തന്നെ ടീമിന്റെ വിശ്വസ്തനാവാൻ മൗണ്ടിനു സാധിച്ചു. ഈ സീസണിൽ പ്രീമിയർ ലീഗിൽ 26 മത്സരങ്ങൾ കളിച്ച മൗണ്ട് 5 ഗോളുകളും 3 അസിസ്റ്റും നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്നലെ പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ നേടിയ ഗോളോടെ ചെൽസിയെ ആദ്യ നാലിലെത്തിക്കാനും മൗണ്ടിനായി.

ഇംഗ്ലണ്ടിലെ പോർട്ട്സ്മൗത്തിൽ ജനിച്ച മൗണ്ട് ആറാമത്തെ വയസ്സിൽ ചെൽസിയുടെ അക്കാദമിയിൽ ചേർന്നു.കൗമാരപ്രായത്തിൽ തന്നെ താരത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ ക്ലബ് 15 വയസ് തികയുന്നതിനുമുമ്പ് ചെൽസിയുടെ അണ്ടർ 18 ടീമിൽ അംഗമായി.15-ാം വയസ്സിൽ മൗണ്ട് ചെൽസിയുടെ സ്കോളർഷിപ്പ് കരാർ സ്വന്തമാക്കി. 17 വയസ്സുള്ളപ്പോൾ അതൊരു പ്രൊഫെഷണൽ കരാറായി മാറി. ചെൽസിയുമായി അഞ്ചു വർഷത്തെ കരാറാണ് മൗണ്ട് ഒപ്പിട്ടത്.

ചെൽസിയുടെ സീനിയർ ടീമിൽ അംഗമാകുന്നതിനും മുൻപ് 2017-18 സീസണിൽ മേസൺ മൗണ്ട് ഡച്ച് ക്ലബ് വിറ്റെസിലേക്ക് വായ്പയിൽ പോയി.ഡച്ച് ക്ലബ്ബിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലീഷ് താരം 2018 ൽ ഇംഗ്ലീഷ് ക്ലബ് ഡെർബി കൗണ്ടിയിൽ ചെൽസി ഇതിഹാസം ഫ്രാങ്ക് ലാം‌പാർഡുമായി കൈകോർത്തു. 2019 -20 സീസണിൽ ഫ്രാങ്ക് ലാംപാർഡ് ചെൽസി പരിശീലകനായി എത്തിയതോടെ മൗണ്ടിനെ ഒരു പുതിയ അഞ്ച് വർഷത്തെ കരാറിൽ ചെൽസിയിൽ എത്തിച്ചു.

2019-20 പ്രീമിയർ ലീഗ് സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ബ്ലൂസിനായി ആദ്യമായി സീനിയർ കളിച്ചു. ആ സമയത്ത് ട്രാൻസ്ഫർ നിരോധനം നിലനിൽക്കുന്നതിനാൽ ചെൽസിക്ക് പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ സാധിച്ചില്ല.ആ സീസണിൽ ഫ്രാങ്ക് ലാം‌പാർഡിന്റെ യുവ ബ്രിഗേഡ് അവരുടെ തകർപ്പൻ പ്രകടനം നടത്തിയപ്പോൾ ഏറ്റവും മികച്ചു നിന്നത് മേസൺ മൗണ്ട് ആയിരുന്നു.2019-20 സീസണിലെ രണ്ടാം മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ ചെൽസിയുടെ ആദ്യ ഗോൾ നേടിയ മൗണ്ട് താമസിയാതെ ഫ്രാങ്ക് ലാം‌പാർഡിന്റെ സിസ്റ്റത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറി.

ചെൽസിയിൽ ആക്രമണകാരിയായ മിഡ്‌ഫീൽഡറുടെ റോളിൽ വളരെ ഫലപ്രദമായിരുന്നു ഈ 22 കാരൻ.2019-20 പ്രീമിയർ ലീഗ് സീസണിൽ എട്ട് ഗോളുകളും ആറ് അസിസ്റ്റുകളുമായി അരങ്ങേറ്റ സീസൺ തന്നെ ഗംഭീരമാക്കി. ചെൽസി മിഡ്ഫീൽഡിൽ ഒരു പ്ലെ മേക്കറുടെ റോളിൽ തിളങ്ങിയ മൗണ്ട് പല മത്സരങ്ങളിലും എതിർ ഡിഫെൻഡർമാരെ കുഴക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. മൈതാനത്തെ സ്ഥിരതയാർന്ന പ്രകടനം അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനാക്കി.തന്റെ ആദ്യ സീസണിൽ ചെൽസിക്കായി 53 മത്സരങ്ങൾ കളിച്ച മൗണ്ട് , അരങ്ങേറ്റ സീസണിൽ 50 ലധികം മത്സരങ്ങൾ കളിച്ച ക്ലബ്ബിലെ ആദ്യത്തെ അക്കാദമി കളിക്കാരനായി.

2019-20 പ്രീമിയർ ലീഗ് സീസണിലെ അവസാന മത്സരത്തിൽ മികച്ച ഫ്രീകിക്ക് ഗോൾ നേടി ടോപ് ഫോറിൽ എത്തുകയും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ചെയ്തു.ട്രാൻസ്ഫർ നിരോധനം നീക്കിയതോടെ, ചെൽസി സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ നിക്ഷേപം നടത്തുകയും നിരവധി യുവ താരങ്ങളെ ടീമിൽ എത്തിച്ചെങ്കിലും മൗണ്ടിന്റെ സ്ഥാനം അചഞ്ചലമായി നിന്നു.

ഫ്രാങ്ക് ലാംപാർഡിനു പകരം ജർമൻ തോമസ് ട്യുചെൽ ചെൽസി പരിശീലകനായി എത്തിയപ്പോളും മൗണ്ടിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയില്ല. ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ ഭാവിയിൽ ഒരു വലിയ പങ്ക് വഹിക്കാൻ പോകുന്ന താരമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.2019 ൽ ഇംഗ്ലീഷ് ദേശീയ ടീമിൽ അരങ്ങേറിയ മൗണ്ട് ദേശീയ ടീമിനായി 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.