
ത്രില്ലർ പോരാട്ടത്തിൽ ആർസിബിയെ കീഴടക്കി ചെന്നൈ സൂപ്പർ കിങ്‌സ് , ഡുപ്ലെസിയുംടെയും മാക്സ്‌വെല്ലിന്റെയും പോരാട്ടം വിഫലമായി
കൈവിട്ടുപോയ വിജയം അതിവിദഗ്ധമായി തിരിച്ചുപിടിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ ഒരു അത്യുഗ്രൻ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. അത്യന്തം ആവേശകരമായ മത്സരത്തിൽ 8 റൺസിന്റെ വിജയമായിരുന്നു ചെന്നൈ നേടിയെടുത്തത്. ബാറ്റിംഗ് പറുദീസയായ ചിന്നസ്വാമിയിൽ ഡെവൻ കോൺവെയുടെയും ശിവം ദുബയുടെയും ബാറ്റിംഗ് പ്രകടനവും, ഒപ്പം അവസാന ഓവറുകളിൽ ബോളർമാരുടെ വമ്പൻ തിരിച്ചുവരവുമാണ് ചെന്നൈയെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിന് ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ തങ്ങളുടെ സ്റ്റാർ ബാറ്റർ ഋതുരാജിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ ശേഷം ഡെവൻ കോൺവയും അജിങ്ക്യ രഹാനെയും(37) ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് ചെന്നൈക്കായി നൽകി. കോൺവെ മത്സരത്തിൽ 45 പന്തുകളിൽ നിന്ന് 83 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. ശേഷം നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ അവസാന ഓവറുകളിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 27 പന്തുകളിൽ 52 റൺസ് ആണ് ദുബെ മത്സരത്തിൽ നേടിയത്. 2 ബൗണ്ടറികളും 5 സിക്സറുകളുമാണ് ദുബെയുടെ സമ്പാദ്യം. അങ്ങനെ നിശ്ചിത 20 ഓവറുകളിൽ 226 എന്ന വമ്പൻ സ്കോറിൽ ചെന്നൈ എത്തുകയായിരുന്നു.

വമ്പൻ വിജയത്തിലേക്ക് ബാറ്റുവെച്ച റോയൽ ചലഞ്ചേഴ്സിന് വിരാട് കോഹ്ലിയെ(6) ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. ശേഷം മൂന്നാമനായിറങ്ങിയ ലോംറോർ(0) ഉടൻ തന്നെ കൂടാരം കയറി. പക്ഷേ മൂന്നാം വിക്കറ്റിൽ ഡുപ്ലെസിയും മാക്സ്വെല്ലും ചേർന്ന് ഒരു തട്ടുപോളിപ്പൻ കൂട്ടുകെട്ടാണ് ബാംഗ്ലൂരിനായി ഉണ്ടാക്കിയെടുത്തത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 126 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. മാക്സ്വെൽ മത്സരത്തിൽ 36 പന്തുകളിൽ 73 റൺസ് നേടി. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെട്ടു. ഡുപ്ലസി 33 പന്തുകളിൽ 62 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു.
എന്നാൽ ഇരുവരും പുറത്തായതിനുശേഷം ചെന്നൈ ബോളർന്മാർ അതിവിദഗ്ധമായി മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. അവസാന ഓവറുകളിൽ പതിരാനയും ദേഷ്പാണ്ടയും റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടുകയുണ്ടായി. ഒപ്പം തുരുതുരാ ബാംഗ്ലൂർ വിക്കറ്റുകൾ കരസ്ഥമാക്കാനും ചെന്നൈ ബോളർമാർക്ക് സാധിച്ചു. ഇങ്ങനെ മത്സരത്തിൽ 8 റൺസിന്റെ വിജയം ചെന്നൈ സ്വന്തമാക്കുകയായിരുന്നു. ടൂർണമെന്റിലെ ചെന്നൈയുടെ മൂന്നാം വിജയമാണിത്.
സിഎസ്‌കെയുടെ വിജയത്തിന് പിന്നാലെ നായകന്‍ എംഎസ് ധോണിയെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍.പ്രമുഖ ബൗളര്‍മാര്‍ക്കെല്ലാം പരിക്കേറ്റതോടെ യുവ ബൗളര്‍മാരുമായാണ് ടീം മുന്നോട്ട് പോകുന്നത്. തുഷാര്‍ ദെശപാണ്ഡെ, ആകാശ് സിങ് തുടങ്ങിയ യുവ ബൗളര്‍മാരെയെല്ലാം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് ധോണിയെക്കണ്ട് പഠിക്കണം.വിക്കറ്റിനായി കൃത്യമായി പദ്ധതി മെനയാനും അത് ഫലപ്രദമായി നടപ്പിലാക്കാനും ധോണിക്ക് അസാമാന്യ കഴിവാണുള്ളത്.
What an effort on the boundary from Ajinkya Rahane!
— OneCricket (@OneCricketApp) April 17, 2023
Saved some precious runs on the ropes…#IPL2023 #RCBvsCSK #MSDhoni #ViratKohli #TATAIPL #Conway #FafduPlessis #GlennMaxwellpic.twitter.com/YCpZYRdlv1
മറ്റ് ടീമുകളെ അപേക്ഷിച്ച് ദുര്‍ബലമെന്ന് തോന്നുന്ന ബൗളിങ് നിരയാണ് സിഎസ്‌കെയുടേത്. മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തഗ്ലെന്‍ മാക്‌സ് വെല്ലിനെയും ഫഫ് ഡുപ്ലെസിസിയെയും പുറത്താക്കാൻ ഉപയോഗിച്ച തന്ത്രത്തെയും ആരാധകർ പ്രസംസിച്ചു.അവസാന ഓവറുകളിൽ ബൗളർമാരെ മികച്ച രീതിയിൽ ഉപയോഗിച്ച ധോണി ജയിക്കാവുന്ന അവസ്ഥയിൽ നിന്നും ബംഗളുരുവിനെ തോൽവിയിലേക്ക് തള്ളിവിട്ടു.