ചെറിയ വിലക്കുമായി നെയ്മർ രക്ഷപെട്ടു

ഫ്രഞ്ച് ലീഗിൽ മാഴ്സെക്കെതിരായുള്ള മത്സരത്തിൽ മാഴ്സെ താരത്തെ കയ്യേറ്റം ചെയ്തതിനു പിഎസ്ജി സൂപ്പർ താരം നെയ്മറിന് വിലക്ക്. എന്നാൽ വലിയ വിലക്ക് വരുമെന്ന് പ്രതീക്ഷിച്ച നെയ്മറിന് തൽക്കാലം ആശ്വസിക്കാം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിലക്ക് ലഭിച്ചത്. പിഎസ്ജി ഒരു ഗോളിന് പരാജയപ്പെട്ട മത്സരത്തിൽ 5 ചുവപ്പു കാർഡുകളാണ് റഫറി പുറത്തെടുത്തത് . നെയ്മറിന് പത്ത് മത്സരങ്ങൾ വരെ വിലക്ക് വന്നേക്കും എന്ന് ഫ്രാൻസിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച നടന്ന മാഴ്സെക്ക് എതിരായ മത്സരത്തിൽ നെയ്മർ മാഴ്സെ താരമായ‌ ആൽവാരോയെ കയ്യേറ്റം ചെയ്തതിന് ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ഈ ചുവപ്പ് കാർഡിന് ആണ് രണ്ടു മത്സരങ്ങളിലെ വിലക്ക് ലഭിച്ചിരിക്കുന്നത്.നെയ്മർ റെഡ് കാർഡിന് ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകുമ്പോ റഫറിക്ക് എതിരെയും തിരിഞ്ഞതും ഇത് കൂടാതെ സാമൂഹിക മാധ്യമത്തിൽ മോശം ഭാഷ ഉപയോഗിച്ച് ആൽവാരോയെയും ഒപ്പം റഫറിയിങ്ങിനെയും നെയ്മർ കുറ്റം പറഞ്ഞതും ഒന്നും നടപടിക്കായി പരിഗണിച്ചില്ല.

എന്നാൽ ആൽവാരോ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന നെയ്മറിന്റെ ആരോപണം ഇപ്പോഴും അന്വേഷണത്തിലാണ്‌. നെയ്മറിന്റെ വംശീയാധിക്ഷേപ ആരോപണം വ്യാജം ആണെങ്കിൽ താരത്തിനെതിരെ കൂടുതൽ നടപടി ഉണ്ടാകും. കയ്യാങ്കളിക്ക് തുടക്കമിട്ട പി‌എസ്‌ജി പ്രതിരോധ താരം ലെയ്‌വിൻ കുർസാവയ്ക്ക് ആറ് മത്സരങ്ങളുടെ വിലക്ക് ഏർപ്പെടുത്തി മാർസെ പ്രതിരോധ താരം ജോർദാൻ അമാവിയെ മൂന്ന് മത്സരങ്ങൾക്ക് വിലക്കി.