കോഹ്ലിയും രോഹിത്തും കട്ട കലിപ്പിലോ 😱 ഉത്തരം നൽകി രവി ശാസ്ത്രി

ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഏറ്റവും പ്രധാന ഘടങ്ങൾ തന്നെയാണ് സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാനായ രോഹിത്തും ഒപ്പം മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീം നായകനായ വിരാട് കോഹ്ലി. ഇവർ ഇരുവരും ഇല്ലാത്ത ഒരു ഇന്ത്യൻ ടീമിനെ കുറിച്ച് പലർക്കും ഇപ്പോൾ ചിന്തിക്കാൻ പോലും കഴിയില്ല എന്നതാണ് സത്യം. ടെസ്റ്റ്‌, ഏകദിന, ടി :20 ക്രിക്കറ്റ്‌ ഫോർമാറ്റിൽ എല്ലാം അത്ഭുത നേട്ടങ്ങൾ കരസ്ഥമാക്കുന്ന ഇവർ ഇരുവരും എക്കാലവും വളരെ മികച്ച ഫ്രണ്ട്‌സ് കൂടി ആണ്. ഇരുവർക്കുമിടയിൽ എന്തേലും പ്രശ്നങ്ങൾ ഉണ്ടോ എന്നുള്ള താരത്തിൽ പല ചർച്ചകൾ ക്രിക്കറ്റ്‌ ലോകത്ത് ഏറെ സജീവമായി വരാറുണ്ട്. ലോക ക്രിക്കറ്റിൽ ഏതൊരു എതിരാളികളും ഭയക്കുന്ന ഈ ഒരു ജോഡി ഇന്ന് എല്ലാ അസാധ്യ ബാറ്റിങ് റെക്കോർഡുകളും തകർക്കുന്നവരായി മാറി കഴിഞ്ഞു.


എന്നാൽ രോഹിത്തും കോഹ്ലിയും തമ്മിൽ അനവധി പ്രശ്നങ്ങളും ഒപ്പം തർക്കങ്ങൾ ഉണ്ടെന്നുള്ള ആരോപണത്തിന് ഇപ്പോൾ മാസ്സ് മറുപടി നൽകുകയാണ് ഇന്ത്യൻ ടീം ഹെഡ് കോച്ച് രവി ശാസ്ത്രി. കോഹ്ലിക്കും രോഹിത്തിനുമിടയിൽ എന്തേലും തർക്കം, വഴക്ക് നടന്നിട്ടുണ്ടോ എന്നുള്ള പ്രധാന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഹെഡ് കോച്ച് രവി ശാസ്ത്രി. കോഹ്ലിയും രോഹിത്തും മികച്ച ബാറ്റ്‌സ്മാന്മാരാണ് എന്നും പറഞ്ഞ അദ്ദേഹം എക്കാലവും അവർ ഇരുവരും മികച്ച ഫ്രണ്ട്ഷിപ്പ് കൂടി കാത്തുസൂക്ഷിക്കുന്നവരാണ് എന്നും വിശദമാക്കി. കോഹ്ലിയും രോഹിത്തും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്ന് ഞാൻ പറയും എന്നും രവി ശാസ്ത്രി വിശദമാക്കി.

“ഇരുവരും തമ്മിൽ നിങ്ങൾ പലരും പറയുന്നത് പോലെ യാതൊരുവിധ പ്രശ്നവും ഇല്ല. എന്നാൽ പലരും അവർ തമ്മിൽ തർക്കമാണ് എന്നും പറയുന്നുണ്ട്. മികച്ച സഹകരണത്തോടെ ടീമിനായി തന്നെ കളിക്കുന്നവരാണ് ഇവർ ഇരുവരും. കൂടാതെ അവർക്കിടയിൽ മികച്ച ഒരു റിലേഷൻഷിപ്പുണ്ട്. ഏതേലും താരത്തിൽ എന്തേലും പ്രോബ്ലം ഉണ്ടേൽ അത് മുഖം നോക്കി തുറന്ന് പറയുന്ന ഒരാളാണ് ഞാൻ നിലവിൽ ഇവർ ഇരുവരും ഡ്രസ്സിംഗ് റൂമിൽ അടക്കം മികച്ച അന്തരീക്ഷമാണ് സമ്മാനിക്കുന്നത്. ഒരു ടീമിന്റെ മികച്ച പ്രകടനത്തിന് ഡ്രസ്സിംഗ് റൂമിലെ സാഹചര്യം കൂടി പ്രധാനമാണ് “രവി ശാസ്തി നിലപാട് വിശദമാക്കി.