❝ ഡെലിവറി ബോയിൽ നിന്നും വേൾഡ് കപ്പ് താരത്തിലേക്കുള്ള വളർച്ച ❞

കുടുംബത്തിന്റെ വരുമാനമാർഗം, ,ക്രിക്കറ്റ് കളിക്കുന്നതിനൊപ്പം സ്കോട്ലൻഡിലെ തെരുവുകളിൽ ആമസോൺ ഡെലിവറി സാധനങ്ങൾ വിറ്റ് നടന്ന ക്രിസ് ഗ്രീവ്സ് എന്ന ചെറുപ്പക്കാരനെ ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല .അനേകം ചെറുപ്പക്കാരിൽ ഒരു ഡെലിവറി ബോയ് എന്ന നിലയിൽ നിന്ന് ഇന്ന് ക്രിസ് ഗ്രീവ്സ് സ്കോട്ലൻഡിൽ ഒരു ഹീറോയാണ്.അവരുടെ ക്രിക്കറ്റ് പാരമ്പര്യം മാറ്റി മറിക്കാൻ പോകുന്ന വിജയത്തിന് കാരണമായ ഹീറോ .

എന്നാല്‍ നേട്ടത്തിന്റെ കൊടുമുടിയിലേക്കുള്ള സ്‌കോട്ടിഷ് താരത്തിന്റെ യാത്ര എളുപ്പമായിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചാണ് ലോകകപ്പ് വരെയെത്തിയത്. ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിലൂടെ ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ മേല്‍വിലാസങ്ങളില്‍ എത്തിക്കുന്നതായിരുന്നു പണ്ട് ഗ്രീവ്‌സിന്റെ ജോലി. സ്‌കോട്ട്‌ലന്റ് ക്യാപ്റ്റന്‍ കെയ്ല്‍ കോറ്റ്‌സറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.’അദ്ദേഹം ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമസോണിന്റെ ഡെലിവെറി ബോയ് ആയിരുന്നു ഗ്രീവ്‌സ്.ഇപ്പോള്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയിരിക്കുന്നു.

ഗ്രീവ്‌സ് സ്‌കോട്ട്‌ലന്റുമായി കരാറുള്ള താരമല്ല.സ്വന്തമായി ഇടം നേടിയെടുക്കാന്‍ ഒരുപാട് പ്രയത്‌നങ്ങള്‍ ചെയ്തിട്ടുണ്ട്. അടുത്താണ് അദ്ദേഹം ലോകകപ്പിനുള്ള പരിശീലനം പോലും തുടങ്ങിയത്.’ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ കെയ്ല്‍ കോറ്റ്‌സര്‍ പറഞ്ഞ വാക്കിൽ ഉണ്ട് ഗ്രീവ്സിന്റെ കഷ്ട്ടപാടുകൾതന്റെ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുന്ന 31-കാരനായ ക്രിസ് ഗ്രീവ്സ് ബാറ്റും ബോളും കൊണ്ട് കളിയിലെ താരമായപ്പോൾ ഐസിസി ടി 20 ലോകകപ്പ് 2021 ലെ രണ്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ സ്കോട്ട്ലൻഡ് ആറ് റൺസിന് ബംഗ്ലാദേശിനെ തോൽപ്പിച്ചു.

12 ഓവറുകൾക്ക് ശേഷം 53/6 എന്ന നിലയില്‍ നിന്ന് സ്കോട്ട്ലൻഡ് ശക്തമായി പൊരുതി, ഏഴാം വിക്കറ്റിൽ ക്രിസ് ഗ്രീവും മാർക്ക് വാട്ടും തമ്മിൽ 51 റൺസിന്റെ കൂട്ടുകെട്ടിന്റെ പിൻബലത്തിൽ ബംഗ്ലാദേശിന് 141 എന്ന വെല്ലുവിളി സ്കോട്ട്ലാന്‍ഡ്‌ ഉയർത്തി. അപകടക്കാരികളായ മുഷ്ഫിക്കുര്‍ റഹീമിനെയും ഷകിബ് അല്‍ ഹസനെയും പുറത്താക്കി കൊണ്ട് വീണ്ടും ഗ്രീവ്സ് തന്‍റെ മികവ്‌ തെളിയിച്ചപ്പോള്‍ സ്കോട്ട്ലാണ്ടിനു മുന്നില്‍ ബംഗ്ലാ കടുവകള്‍ക്ക് അടിയറവ് പറയേണ്ടി വന്നു.

എന്തായലും ക്രിസിന്റെ നേട്ടം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ച ആയിരിക്കുകയാണ്. ലോകകപ്പിൽ കറുത്ത കുതിരകളാകുമെന്ന് വിശേഷിപ്പിക്കപെടുന്ന ബംഗ്ലാദേശിന് എതിരെയാണ് പോരാട്ട മികവ് എന്നതിനാൽ തന്നെ മാറ്റ് കൂടുന്നു എന്ന് പറയാം .ഒരുപാട് ക്രിക്കറ്റ് സാധ്യത ഇല്ലാത്ത ഒരു രാജ്യത്ത് ജോലിക്കിടയിൽ സമഹ്യം കണ്ടെത്തി ക്രിസിന്റെ ഉജ്ജ്വല പ്രകടനം അവസരം ഉണ്ടായിട്ടും അതൊന്നും ഉപയോഗിക്കാതെ പണത്തിനും പ്രശസ്തിക്കും പുറകെ പോകുന്ന താരങ്ങൾക്കുള്ള പാഠമാണ് എന്ന് ഉറപ്പ്.ക്രിക്കറ്റിലെ ചെറുതും വലുതുമായ അട്ടിമറിക്കൾ തന്നെ ഈ കളിയുടെ സൗന്ദര്യം വർധിപ്പിക്കുന്നുണ്ട് എന്ന് പറയാം . ട്വന്റി ട്വന്റി ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്കോട്ലൻഡ് ബംഗ്ലാദേശിനെ ആറ് റൺസിന്‌ തോൽപ്പിച്ചത് ഈ പറഞ്ഞ വളർച്ചയുടെ സൂചനയാണ്.

ജോസ്

Rate this post