❝സുനിൽ ഛേത്രിക്ക് പെലെയുടെ ഗോൾ നേട്ടം മറികടക്കാൻ കഴിയുമോ? ❞

ഇന്ത്യൻ ഫുട്ബാളിൽ രണ്ടു കാലഘട്ടം ഉണ്ടായിരുന്നു എന്ന് കണക്കാക്കപെടേണ്ടി വരും . സുനിൽ ഛേത്രിക്ക് മുൻപും ഛേത്രി വന്നതിനു ശേഷവും.ഛേത്രി ഇന്ത്യൻ ഫുട്ബോളിന് നൽകിയ ഉണർവും ഊർജ്ജവും പറഞ്ഞറിയിക്കാൻ സാധിക്കാത്തത്. 2000 ത്തിനു ശേഷം സ്റ്റേഡിയത്തിൽ നിന്നും അകന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകരെ മൈതാനത്തേക്ക് തിരിച്ചു കൊണ്ട് വരുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വഹിച്ച പങ്ക് വളരെ വലുതാണ്. പലപ്പോഴും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയത്തിൽ പോയിട്ട് ടെലിവിഷന് മുൻപിൽ വരെ ആളുകൾ കാണാൻ ഉണ്ടായിരുന്നിട്ടില്ല. പക്ഷെ ഛേത്രി മുൻകയ്യെടുത്ത് ഇന്ത്യൻ ആരാധകരെ ടെലിവിഷന് മുന്പിലേക്കും സ്റ്റേഡിയത്തിലേക്കും കൊണ്ട് വന്നു. ഇന്ത്യൻ ഫുട്ബോളിൽനി മാറ്റിമറിക്കുന്ന ഒരു വിപ്ലവം തന്നെ ഛേത്രി കൊണ്ട് വന്നു എന്നത് തർക്കമില്ലാത്ത വിഷയമാണ്.

തിങ്കളാഴ്ച സാഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോൾ എല്ലാ കണ്ണുകളും ആക്രമണത്തിന് നേതൃത്വം നൽകുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രിയിലായിരിക്കും. ബ്രസീലിയൻ ഇതിഹാസം പെലെയുടെ 77 ഗോളുകളുടെ റെക്കോർഡിന് തുല്യമാകാൻ ഇന്ത്യൻ താരത്തിന് വേണ്ടത് രണ്ടു ഗോളുകൾ മാത്രമാണ്. ബംഗ്ലാദേശിനെതിരായ ഒരു ഹാട്രിക്ക് നേടിയാൽ പെലെയെ മറികടന്ന് ഇറാഖിലെ ഹുസൈൻ സയീദിനൊപ്പം ഗോൾ നേട്ടത്തിൽ എതാൻ ഛേത്രിക്കവും.സചാമ്പ്യന്ഷിപ്പില് തന്നെ ഇത് മറികടക്കാനാവും എന്ന പ്രതീക്ഷയിലാണ് ഛേത്രി.

സെപ്റ്റംബർ 5-ന് നേപ്പാളിനെതിരെ ഇന്ത്യ കളിച്ച അവസാന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ 37-കാരൻ സ്‌ട്രൈക്കർ ഗോൾ നേടിയിരുന്നു. സാഫ് ഗെയിംസിൽ എട്ടാം കിരീടം നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷകൾ എല്ലാം ഛേത്രിയുടെ ചുമലിലാണ്.”ഞാൻ എന്റെ രാജ്യത്തിനു വേണ്ടി കളിക്കുകയാണെങ്കിൽ എനിക്ക് കളി ജയിക്കണം. എതിരാളി ആരായാലും മത്സരം വിജയിക്കണം. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളും വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു (2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ). എന്റെ രാജ്യത്തിനായി ഒരു കളിയും തോൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ”ഫോർവേഡ് പറഞ്ഞു.”എന്റെ രാജ്യത്തിനുവേണ്ടി കളിക്കാൻ ഞാൻ ഇവിടെയുണ്ട്. ഞാൻ ഒരു അവസരവും വെറുതെ എടുക്കുന്നില്ല. എനിക്ക് 100 ഗെയിമുകൾ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് കിട്ടുന്ന ഏത് അവസരവും ഞാൻ എടുക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവരെ 13 ഗോളുകളുമായി സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്‌കോററാണ് ഛേത്രി. എന്നാൽ സാഫ് ഗെയിംസിൽ ബംഗ്ലാദേശിനെതിരെ ഇതുവരെ ഗോൾ നേടാൻ സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരെ മറ്റു മത്സരങ്ങളിൽ അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. ജൂൺ 7 -ന് 2022 ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 2-0 സ്കോറിന് ജയിച്ച മത്സരത്തിൽ ഛേത്രി ഗോൾ നേടിയിരുന്നു.അതിനുമുമ്പ്, 2014 ലാണ് അദ്ദേഹം അവസാനമായി ബംഗ്ലാദേശിനെതിരെ സ്കോർ ചെയ്തത്. മത്സരം 2-2 അവസാനിച്ചു.

Rate this post