English Premier League: മഞ്ഞിൽ കുതിർന്ന പോരാട്ടത്തിൽ വിജയം നേടി മാഞ്ചസ്റ്റർ സിറ്റി ; തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി എ സി മിലാൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മഞ്ഞിൽ കുതിർന്ന പോരാട്ടത്തിൽ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി.വെസ്റ്റ് ഹാമിന് എതിരെ സ്വന്തം സ്റ്റേഡിയത്തിൽ ഇറങ്ങിയ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മഞ്ജു വീഴ്ച കാരണം പലപ്പോഴും പന്ത് പോലും കാണാൻ കഴിയാത്ത സാഹചര്യത്തിലാണ് മത്സരം നടന്നത്. ഗ്രൗണ്ട് സ്റ്റാഫ് പിച്ച് ക്ലിയർ ചെയ്യാൻ ശ്രമിച്ചതിനാൽ രണ്ടാം പകുതിയുടെ തുടക്കം അഞ്ച് മിനിറ്റ് വൈകി.

മത്സരത്തിന്റെ 33ആം മിനുട്ടിൽ ക്യാപ്റ്റൻ ഗുണ്ടോഗനിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു. 33 മിനിറ്റിനുള്ളിൽ ജോവോ കാൻസെലോ വലതുവശത്ത് നിന്ന് റിയാദ് മഹ്‌റസിന് നൽകിയ പന്തിൽ നിന്നാണ് ജർമൻ തരാം ഗോൾ നേടിയത്.നിരവധി അവസരങ്ങൾ അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി ഉണ്ടാക്കി എങ്കിലും ഫലം ഉണ്ടായില്ല. 87 മിനിറ്റിൽ റഹീം സ്റ്റെർലിംഗിന് പകരക്കാരനായി ഇറങ്ങിയ ഫെർണാണ്ടീഞ്ഞോ 90 മിനിറ്റിൽ സിറ്റിയുടെ ലീഡ് വർധിപ്പിച്ചു.ഇഞ്ചുറി ടൈമിൽ ലാൻസിനിയുടെ ഒരു സൂപ്പർ സ്ട്രൈക്കിലൂടെ വെസ്റ്റ് ഹാം ആശ്വാസം ഗോളും നേടി.ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 29 പോയിന്റായി.

മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി വാറ്റ്‌ഫോഡിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ലെസ്റ്ററിന്റെ ജയം.16 മത്തെ മിനിറ്റിൽ ലെസ്റ്റർ മത്സരത്തിൽ മുന്നിലെത്തി. ജോണി ഇവാൻസിന്റെ പാസിൽ നിന്നു ജെയിംസ് മാഡിസൺ ആണ് വോളിയിലൂടെ അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. എന്നാൽ 30 മത്തെ മിനിറ്റിൽ ഡെന്നിസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ജോഷുവ കിംഗ് വാട്ഫോർഡിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

34 ആം മിനുട്ടിൽ മാഡിസന്റെ പാസിൽ നിന്നായിരുന്നു വാർഡിയുടെ ഗോൾ. തുടർന്ന് ആറു മിനിറ്റിനുള്ളിൽ മാഡിസന്റെ തന്നെ കോർണറിൽ നിന്നു ഹെഡറിലൂടെ ലക്ഷ്യം കണ്ട വാർഡി ആദ്യ പകുതിയിൽ ലെസ്റ്ററിനെ ശക്തമായ നിലയിൽ ഏത്തിച്ചു.61 മത്തെ മിനിറ്റിൽ ഡെന്നിസ് ഒരു ഗോൾ മടക്കി.ഏഴു മിനിറ്റിനുള്ളിൽ ഗോൾ കണ്ടത്തിയ ലുക്മാൻ ലെസ്റ്റർ സിറ്റി ജയം ഉറപ്പിക്കുക ആയിരുന്നു.

ഇറ്റാലിയൻ സിരി എ യിൽ എ സി മിലാൻ വീണ്ടും തോൽവി നേരിട്ടു.സീരി എയിൽ പരാജയം അറിയാതെ 17 മത്സരങ്ങൾ മുന്നേറുക ആയിരുന്ന എ സി മിലാൻ കഴിഞ്ഞ ആഴ്ച ഫിയൊറെന്റിനയോട് പരാജയപ്പെട്ടിരുന്നു. ഇന്ന് സാൻസിരോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സസുവോളോ വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് മിലാം തകർന്നടിഞ്ഞത്.21-ാം മിനിറ്റിൽ ക്യാപ്റ്റൻ അലെസിയോ റൊമാഗ്നോളി ഒരു കോർണറിൽ നിന്ന് ഹെഡ്ഡറിലൂടെ ഗോളിൽ മിലൻ ലീഡ് നേടി.

കഴിഞ്ഞ മാസം യുവന്റസിനെ തോൽപ്പിച്ച സസുവോളോ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.ജിയാൻലൂക്ക സ്കാമാക്കയുടെ തകർപ്പൻ സ്‌ട്രൈക്കിലൂടെയും സൈമൺ കെജറിന്റെ നിർഭാഗ്യകരമായ സെൽഫ് ഗോളിലൂടെയും 33 മിനിറ്റിനുള്ളിൽ 2-1 ന് ലീഡ് നേടി.ഡൊമെനിക്കോ ബെരാർഡി 66-ാം മിനിറ്റിൽ മികച്ച സോളോ ഗോളിലൂടെ സാസുവോളോയ്ക്ക് അർഹമായ വിജയം ഉറപ്പാക്കി.77ആം മിനുട്ടിൽ റൊമഗ്നൊലി ചുവപ്പ് കണ്ടതോടെ മിലാന്റെ പോരാട്ടവും അവസാനിച്ചു. 32 പോയിന്റുമായി മിലാൻ ഇപ്പോഴും ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.