❝ ഈ സീസണിലെ🏆 ലീഗ് കിരീട സാധ്യതയുള്ള
ടീമുകളുടെ⚽🔥 നിലവിലെ ⏳🤏പ്രകടനവും
ബാക്കിയുള്ള മത്സരങ്ങളിലെ സാധ്യതയും❞

യൂറോപ്യൻ ലീഗുകൾക്ക് ഇപ്പോൾ നീണ്ട ഇടവേളയാണ്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും ,സൗഹൃദ മത്സരങ്ങളുടെയും തിരക്കിലാണ് താരങ്ങൾ . യൂറോപ്പിലെ ടോപ് 5 ലീഗിലെ മുന്നിട്ട് നിൽക്കുന്ന ടീമുകളുടെ കിരീട സാധ്യത പരിശോധിക്കാം.

അറ്റ്ലെറ്റിക്കോ മാഡ്രിഡ്- 10 മത്സരങ്ങൾ ശേഷിക്കുന്നു

ഈ സീസണിൽ ലാ ലീഗ്‌ തുടങ്ങിയത് മുതൽ കിരീടം ഉറപ്പിച്ചു തന്നെയാണ് അത്ലറ്റികോ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ബാഴ്സയിൽ നിന്നും സുവാരസ് എത്തിയതോടെ കൂടുതൽ ശക്തരായി അവർ മാറിയിരിക്കുകയാണ്. പത്തു പോയിന്റ് ലീഡുമായി ജനുവരി വരെ തുടർന്ന അത്ലറ്റികോ മാഡ്രിഡിന് ഫെബ്രുവരിയിൽ തുടർച്ചയായി പോയിന്റുകൾ നഷ്ടപ്പെട്ടിരുന്നു. രണ്ടും മൂന്നും സ്ഥാനത്തുള്ള ബാഴ്സലോണയും ,റയൽ മാഡ്രിഡും തുടർച്ചയായ വിജയങ്ങളോടെ അവര്ക് വലിയ ഭീഷണി ഉയർത്തുകയാണ്. എന്നാലും രണ്ടാമതുള്ള ബാഴ്സയെക്കാളും നാലു പോയിന്റും മൂന്നാമതുള്ള റയലിനേക്കാൾ ആര് പോയിന്റിനും മുന്നിലാണ് അത്ലറ്റികോ മാഡ്രിഡ്.

അവശേഷിക്കുന്ന പത്തു മത്സരങ്ങളിൽ തോൽവി വഴങ്ങാതിരുന്നാൽ സിമിയോണിയുടെ ടീമിന് കിരീടത്തിൽ മുത്തമിടാനാവും. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ചെൽസിയോട് പരാജയപ്പെട്ടത് അത്ലറ്റികോക്ക് അടിയായി. എന്നാൽ അത്ലറ്റികോക്കോയുടെ ഭാഗത്തു നിന്നുള്ള ചെറിയ പിഴവ് പോലും ബാഴ്സയ്ക്കും റയലിനും ഒരു അവസരമാണ്.

പാരീസ് സെന്റ് ജെർമെയ്ൻ- 8 മത്സരങ്ങൾ ശേഷിക്കുന്നു

യൂറോപ്യൻ ടോപ് ഫൈവിൽ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നത് ഫ്രാൻസിലാണ്. ആദ്യ നാലു സ്ഥാനക്കാർ തമ്മിൽ നാലു പോയിന്റ് വ്യത്യസം മാത്രമാണുള്ളത്.പി‌എസ്‌ജിയും ലില്ലും 63 പോയിന്റും ലിയോണും മൊണാക്കോയും യഥാക്രമം 60 ഉം 59 ഉം പോയിന്റുമാണുള്ളത്.ഉയർന്ന ഗോൾ വ്യത്യാസം കാരണം പി‌എസ്‌ജി നിലവിൽ മുന്നിലാണ്. ഇനിയുള്ള 8 മത്സരങ്ങളിലെ ജയവും തോൽവികളും നേടുന്നതും വഴങ്ങുന്നതുമായ ഗോളുകളും ടീമുകളുടെ കിരീട സാധ്യത വ്യത്യാസപ്പെടുത്തുന്നു. സൂപ്പർ താരം നെയ്മറുടെ തിരിച്ചു വരവും അവരുടെ മികച്ച ഫോമും കിരീടം നിലനിർത്താൻ സഹായിക്കുമെന്നാണ് പിഎസ്ജി പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ പ്രതീക്ഷിക്കുന്നത്.


ബയേൺ മ്യൂണിച്ച്- 8 മത്സരങ്ങൾ ശേഷിക്കുന്നു

ബുണ്ടസ്‌ലീഗയിൽ തുടർച്ചയായ 9 ആം കിരീടമാണ് ബയേൺ ലക്ഷ്യമിടുന്നത്. രണ്ടാം സ്ഥാനക്കാരായ ആർ‌ബി ലീപ്സിഗ്മായി 4 പോയിന്റിന്റെ വ്യക്തമായ ലീഡുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ തോൽവി വഴങ്ങാതിരുന്നാൽ കിരീടം അവർക്ക് സ്വന്തമാക്കാം. ലീഗ് കിരീടത്തോടൊപ്പം ചാമ്പ്യൻസ് ലീഗും ഹാൻസി ഫ്ലിക്കിന് മ്യൂണിക്ക് ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ശക്തരായ ബയേണിന് ജർമനിയിൽ എതിരാളികൾ ഇല്ല എന്നത് സത്യമാണ്.

ഇന്റർ മിലാൻ- 11 മത്സരങ്ങൾ ശേഷിക്കുന്നു

ഇറ്റാലിയൻ സിരി എ യിൽ മികച്ച തിരിച്ചു വരവാണ് ഇന്റർ മിലൻ നടത്തിയത്. നിലവിൽ നഗര എതിരാളികളായ എ.സി മിലാനേക്കാൾ 6 പോയിന്റ് മുന്നിലാണ് ഇന്റർ മിലാൻ.2010 ന് ശേഷം ആദ്യ ലീഗ് കിരീടം നേടുന്നതിനുള്ള തയ്യറെടുപ്പിലാണ് അന്റോണിയോ കോണ്ടെയുടെ കീഴിൽ ഇന്റർ മിലാൻ. കഴിഞ്ഞ 9 വർഷമായി കിരീടം നേടിയിരുന്ന യുവന്റസ് നെരാസുറിയേക്കാൾ 10 പോയിന്റ് പിന്നിലാണ്. കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ യുവന്റസ് പരാജയപ്പെട്ടതും ,യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ നോക്കൗട്ടുകളിലൊന്നും ഇടം നേടാൻ സാധിക്കാത്തതും ഇന്റർ മിലാൻ സിരി എയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവും.

മാഞ്ചസ്റ്റർ സിറ്റി- 8 മത്സരങ്ങൾ ശേഷിക്കുന്നു

ടോപ് ഫൈവ് ലീഗിൽ കിരീടം നേടുമെന്നുറപ്പുള്ള ടീമാണ് മാഞ്ചസ്റ്റർ സിറ്റി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ ഒരു മല്സരം കൂടുതൽ കളിച്ച സിറ്റി അവരെക്കാൾ 14 പോയിന്റ് കൂടുതലാണ്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടമടക്കം നാലു കിരീടങ്ങളാണ് സിറ്റി ലക്ഷ്യമിടുന്നത്.ഈ വർഷം ലീഗ് നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു അത്ഭുതം വേണ്ടിവരും.പെപ്പിന് കീഴിൽ സിറ്റി ആഭ്യന്തര ട്രെബിൾ നേടിയിട്ടുണ്ട് എന്നാൽ യു സി ൽ കിട്ടാക്കനിയാണ്. ലീഗ് കിരീടം ഉറപ്പായതോടെ ചാമ്പ്യൻസ് ലീഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സിറ്റി.