❝ യൂറോപ്പിന്റെ ⚽👑 രാജാക്കന്മാരെ 😍✌️
ഇന്നറിയാം 🔵 ചെൽസി ⚔ 🔵 മാഞ്ചസ്റ്റർ സിറ്റി ❞

2020 -21 സീസണിലെ യൂറോപ്പിലെ രാജാക്കന്മാരെ ഇന്നറിയാം.ഇംഗ്ലിഷ് ക്ലബ്ബുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രഗാവോയിൽ 16500 വരുന്ന കാണികൾക്ക് മുന്നിൽ ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ പ്രേമികൾക്ക് അതൊരു വിരുന്നു തന്നെയാവും.സൂപ്പർ താരങ്ങളുടെ രണ്ടു വൻ നിരകൾ പരസ്പരം പോരാടുമ്പോൾ ആര് അവസാനമായി കിരീടത്തിൽ മുത്തംവെക്കും എന്നത് പ്രവചനാതീതമാണ്. മാഞ്ചസ്റ്റർ സിറ്റി ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടവും ചെൽസി രണ്ടാമത്തേതുമാണ് ലക്‌ഷ്യം വെക്കുന്നത്.യൂറോപ്പ ലീഗിന്റെ മുൻഗാമിയായ യുവേഫ കപ്പ് വിന്നേഴ്സ് കപ്പ് 1970ൽ നേടിയതു മാത്രമാണ് സിറ്റിയുടെ ഏക യൂറോപ്യൻ കിരീടം.2012ൽ ബയൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി നീലപ്പട ജേതാക്കളായിരുന്നു. അതിനു ശേഷം 2 തവണ യൂറോപ്പ ലീഗും നേടി.

ഒരു മാസത്തിനുള്ളിൽ എഫ് എ കപ്പിലും പ്രീമിയർ ലീഗിലും മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ചെൽസി ഇറങ്ങുന്നത്.ചെൽസി രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്‌. ടൂഹലിന്റെ കീഴിലെ ചെൽസിയുടെ ആദ്യ കിരീടം എന്ന കാത്തിരിപ്പിനും അവർക്ക് ഇന്ന് അവസാനം കുറിക്കേണ്ടതുണ്ട്. ഈ സീസണിൽ ചെൽസിയുടെ രണ്ടാം ഫൈനലാണിത്. ആദ്യ ഫൈനലിൽ എഫ് എ കപ്പിൽ ലെസ്റ്റർ സിറ്റിയോട് അവർ പരാജയപ്പെട്ടിരുന്നു. അവസാന കുറച്ച് മത്സരങ്ങളിൽ ചെൽസി നിറം മങ്ങിയിരുന്നു എങ്കിലും സിറ്റിയെ പരാജയപ്പെടുത്താൻ കഴിയുന്ന അപൂർവ്വം ചില ടീമുകളിൽ ഒന്നാണ് ടൂഹലിന്റെ ചെൽസി. പരിക്ക് മാറി കാന്റെയും ഗോൾ കീപ്പർ മെൻഡിയും ടീമിനൊപ്പം ചേരും.ശക്തമായി നിൽക്കുന്ന ഡിഫൻസ് തന്നെയാണ് ചെൽസിയുടെ കരുത്ത്. മുൻ നിരയിൽ വെർണർ അവസരങ്ങൾ മുതലാക്കുകയും താരങ്ങൾ കൂടുതൽ ഒത്തിണക്കത്തോടെ കളിക്കുകയും ചെയ്താൽ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം ബ്ലൂസിന്റെ ഷെൽഫിലെത്തും.

ഈ സീസണിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി അസാധാരണമായ പ്രകടനമാണ് നടത്തിയത്. ഈ സീസണിൽ പ്രീമിയർ ലീഗും കാരാബാവോ കപ്പും നേടിയ അവർ ചാമ്പ്യൻസ് ലീഗ് കിരീടം നേടാം എന്ന ഉറച്ച വിശ്വാസത്തിലാണ്. റൂബൻ ഡയസ് നേതൃത്വം നൽകുന്ന ഡിഫെൻസ് തന്നെയാവും സിറ്റിയുടെ ഏറ്റവും വലിയ ശക്തി .അത് ബേധിക്കാൻ ചെൽസി ബുദ്ധിമുട്ടും എന്നുറപ്പാണ്. സൂപ്പർ താരം ഡി ബ്രൂയിൻ കളി മെനയുന്ന മിഡ്‌ഫീൽഡും ഫോഡനും മഹ് റേസും അണിനിരക്കുന്ന മുന്നേറ്റ നിരയും ഏത് പ്രതിരോധവും തകർക്കാൻ കഴിവുള്ളവരാണ്. സെർജിയോ അഗ്യൂറോയുടെ അവസാന മത്സരം കിരീടത്തോടെ അവസാനിപ്പിക്കാനാണ് സിറ്റി ആഗ്രഹിക്കുന്നത്.ഇരു ടീമുകളും തമ്മിൽ കളിച്ച 168 കളികളിൽ 70 മത്സരങ്ങളിൽ വിജയിച്ചപ്പോൾ സിറ്റി 59 മത്സരങ്ങളിൽ വിജയിച്ചു.ഈ മാസം ആദ്യം നടന്ന പ്രീമിയർ ലീഗിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ചെൽസി 2-1 ന് ജയിച്ചു. ഇന്ത്യൻ സമയം രാത്രി 12 .30 ക്കാന് മത്സരം.

മാഞ്ചസ്റ്റർ സിറ്റി: എഡേഴ്സൺ; വാക്കർ, സ്റ്റോൺസ്, റോബെൻ ഡയസ്, സിൻചെങ്കോ; ബെർണാർഡോ സിൽവ, ഫെർണാണ്ടീഞ്ഞോ, ഗുണ്ടോസാൻ; മഹ്രെസ്, ഡി ബ്രൂയിൻ, ഫോഡൻ
ചെൽസി: മെൻഡി; ക്രിസ്റ്റെൻസൺ, തിയാഗോ സിൽവ, റെഡിഗർ; അസ്പിലിക്കുറ്റ, ജോർ‌ജിൻ‌ഹോ, കാന്റേ, ചിൽ‌വെൽ; പുലിസിക്, വെർണർ, മൗണ്ട്

Rate this post