ക്ലബ് വിടുന്ന കാര്യം പിഎസ്ജിയെ മുന്നേ അറിയിച്ചതായി കൈലിയൻ എംബാപ്പെ

പാരീസ് സെന്റ്-ജെർമെയ്നിൽ (പിഎസ്ജി) കരാർ നീട്ടുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തെക്കുറിച്ച് ഒടുവിൽ മൗനം വെടിഞ്ഞിരിക്കുകയാണ് കൈലിയൻ എംബാപ്പെ. ജൂലൈയിൽ പാർക്ക് ഡെസ് പ്രിൻസസ് വിടാനുള്ള ആഗ്രഹം പിഎസ്ജിയോട് പറഞ്ഞതായി ഫ്രഞ്ച് ഇന്റർനാഷണൽ അഭിമുഖത്തിൽ സ്ഥിരീകരിച്ചു.പി‌എസ്‌ജിയിലെ എംബാപ്പെയുടെ ഭാവി ഈ സീസൺ തുടക്കം മുതൽ തന്നെ ചർച്ച വിഷയമായിരുന്നു. കാരണം എംബപ്പേ പരിസുമായി കരാർ പുതുക്കാൻ താല്പര്യപെട്ടിരുന്നില്ല. കൂടാതെ റയൽ മാഡ്രിഡ് താരത്തിനായി നിരവധി ബിഡുകൾ സമർപ്പിക്കുകയും ചെയ്തു.ലാ ലിഗ ഭീമന്മാരുടെ അവസാന ഓഫർ 220 ദശലക്ഷം പൗണ്ടായിരുന്നു എന്നാൽ ഇത് ലിഗ് 1 ഭീമന്മാർ നിരസിക്കുകയായിരുന്നു.

“ഞാൻ ആറോ ഏഴോ എക്സ്റ്റൻഷൻ ഓഫറുകൾ നിരസിച്ചു, ലിയോനാർഡോയുമായി ഇനി സംസാരിക്കാൻ എനിക്ക് താൽപ്പര്യമില്ലെന്ന് ആളുകൾ പറഞ്ഞു, അത് ശരിയല്ല. ഞാൻ പോകാൻ ആവശ്യപ്പെട്ടു, കാരണം,കരാർ നീട്ടാൻ ആഗ്രഹിക്കാത്ത നിമിഷം മുതൽ ഒരു നിലവാരമുള്ള പകരക്കാരനെ ഒപ്പിടാൻ ക്ലബിന് ഒരു ട്രാൻസ്ഫർ ഫീസ് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു”.

“ഇത് എനിക്ക് ഒരുപാട് നൽകിയ ഒരു ക്ലബ്ബാണ്, ഞാൻ എപ്പോഴും സന്തോഷവാനാണ്, ഞാൻ ഇവിടെ ചെലവഴിച്ച നാല് വർഷങ്ങൾ, ഞാൻ ഇപ്പോഴും സന്തോഷവാനാണ്.ക്ലബിന് പ്രതികരിക്കാൻ കഴിയുന്ന തരത്തിൽ കരാറിനെക്കുറിച്ച് ഞാൻ നേരത്തെ പ്രഖ്യാപിച്ചു. ‘ഞാൻ പോകുന്നത് നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഞാൻ ക്ലബ്ബിൽ തുടരുമെന്ന് ബഹുമാനപൂർവ്വം പറഞ്ഞതെന്നും ” എംബപ്പേ പറഞ്ഞു.

ക്ലബ് വിടാനുള്ള ഒരുക്കത്തിലാണെങ്കിലും ഈ സീസണിൽ പി‌എസ്‌ജിക്കായി മികച്ച ഫോമിലാണ് എംബപ്പേ .ഒൻപത് മത്സരങ്ങളിൽ നാല് ഗോളും മൂന്ന് അസിസ്റ്റും നേടി ലീഗിലെ ഏറ്റവും ഉയർന്ന ഗോൾ സ്കോറർ ആണ് ഫ്രഞ്ച് ഫോർവേഡ്. എന്നിരുന്നാലും, റെന്നസിനെതിരായ അവസാന മത്സരത്തിലെ പരാജയത്തെ വലിയ വിമർശനം ക്ഷണിച്ചു വരുത്തി.തോറ്റെങ്കിലും, ലീഗ് 1 വമ്പന്മാർ ആറ് പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റർ സിറ്റി ക്കെതിരെ മികച്ച വിജയത്തിന് ശേഷം അവർ നിലവിൽ അവരുടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റാൻഡിംഗിൽ ഒന്നാമതാണ്.

Rate this post