❝അയാൾ തീർത്ത ആ പ്രതിരോധം തന്നെ ഒടുവിൽ 🖤😔 ആ ജീവനെടുത്തു…❞

കരിയറിലുടനീളം ഒരു പ്രതിരോധക്കാരനായിരുന്നു അവൻ ആ പ്രതിരോധം തന്നെയായിരുന്നു അവന്റെ ജീവനെടുത്തതും .അവന്റെ ചിരകാല സ്വപ്നമായിരുന്നു തനിക്ക് തന്റെ രാജ്യത്തിന് വേണ്ടി ബൂട്ടണിയുക എന്നത് 1988 മാർച്ച് 30 ന് കാനഡക്കെതിരെയാണ് ആന്ദ്രെ എസ്കോബാർ കൊളംബിയക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റമത്സത്തിനിറങ്ങിയത് അന്ന് അവന് 22വയസ്സ് തികഞ്ഞിരുന്നു അവിടം മുതൽ അവൻ 2ആം നമ്പർ ജെഴ്സിയാണ് അണിഞ്ഞിരുന്നത് അന്ന് കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കൊളംബിയ പരാചയപ്പെടുത്തിയത് അതൊരിക്കലും അവന് മറക്കാൻ കഴിയാത്ത സന്തോഷനിമിഷങ്ങളായിരുന്നു അന്ന് തൊട്ട് അവന് കൊളമ്പിയൻ ജേഴ്സി ഒരുതരം ആവേശമായിരുന്നു.

എസ്കോബാർ 1967 മാർച്ച് 13 ന് കൊളംബിയയിലെ മെഡെല്ലനിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു അച്ചൻ അവിടെത്തെ ബാങ്കറായിരുന്നു അവൻ പഠിച്ചത് കോൾജിയോ കലാസൻസിൽ ഇൻസ്റ്റിറ്റ്യൂട്ടോ കോൺറാഡോ ഗോൺസാലസിൽ നിന്ന് ബിരുദം നേടി ചെറുപ്പം തൊട്ടെ സ്‌കൂൾ ടീമുകളിൽ കളിച്ചു തന്റെ കഴിവ് തെളിയിച്ചിരുന്നു കൂടാതെ ഒഴിവ് സമയങ്ങളിൽ പാവപ്പെട്ട അവന്റെ ഗ്രാമത്തിലെ യുവാക്കൾക് അവൻ പഠിച്ച കാൽപന്ത് കളി അവർക് പകർന്നുകൊടുക്കാനും എസ്കോബാർ സമയം കണ്ടെത്തിയിരുന്നു.

അവന്റെ കളിവ് മികവ് കാരണം അവനെ കൊളമ്പിയക്കാർ അവനെ വിളിച്ചിരുന്നത് “എൽ കാബല്ലെറോ ഡെൽ ഫുട്ബോൾ” (“ഫുട്ബോളിന്റെ ജെന്റിൽമാൻ”), “ദി ഇമ്മോർട്ടൽ നമ്പർ 2” എന്നീ വിളി പേരുകളായിരുന്നു ഇംഗ്ലണ്ടിനെതിരായ കരിയറിലെ ഏക ഗോൾ നേടി.1990 ഫിഫ ലോകകപ്പിന് കൊളമ്പിയ യോഗ്യത നേടി . ആ ലോകകപ്പിൽ എസ്‌കോബാർ എല്ലാ മത്സരങ്ങളും കളിച്ചു. 16-ാം റൗണ്ടിലെത്തിയ ടീം കാമറൂണിനെതിരായ 2–1 തോൽവിയോടെ പുറത്തായി.

1994 ലെ ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒരു കളിയിൽ പോലും എസ്കോബാർ കളിച്ചില്ല , പക്ഷേ അവനെ ലോകകപ്പിലേക്കുള്ള കൊളമ്പിയൻ ടീമിലേക്കു വിളിച്ചു അത് അവസാന വിളിയായായിരുന്നെന്ന് അവനറിയില്ലായിരുന്നു.1994 ലെ ഫിഫ ലോകകപ്പിൽ അമേരിക്കയ്‌ക്കെതിരായ കൊളംബിയയുടെ രണ്ടാം റൗണ്ട് മത്സരത്തിൽ കൊളമ്പിയയും അയൽക്കാരുമായ അമേരിക്കയുമായിട്ടായിരുന്നു മത്സരം ഇരു രാജ്യങ്ങൾക്കുമത് അഭിമാന പോരാട്ടമായിരുന്നു ആര് ജയിച്ചാലും ലോകകപ്പ് നേടിയവരെക്കാളും ജേതാക്കളായി സ്വന്തം ജനത അവരെ സ്വീകരിക്കും

ലോകം ഏറെ കാത്തിരുന്ന അയൽക്കാരുടെ ആ മാറ്റുരക്കലിന് റഫറിയുടെ വിസിൽ അമേരിക്കയും കൊളമ്പിയയും ഇഞ്ചോടിഞ്ചു പോരാട്ടം ഇരു ആരാധകരും തങ്ങളുടെ രാജ്യത്തിന് വേണ്ടി യുദ്ധത്തിനിറങ്ങിയപോലെ ആക്രോശിച്ചും ആർപ്പുവിളിച്ചും സ്റ്റേഡിയമാകെ പ്രകമ്പനം കൊള്ളിച്ചു മുന്നേറവെ.ഫുട്‍ബോൾ ലോകം എക്കാലവും മറക്കാൻ ശ്രമിച്ചിട്ടും മറക്കാൻ കഴിയാത്ത ആ നിമിഷമെത്തി 34ആം മിനിറ്റിൽ കൊളമ്പിയൻ പോസ്റ്റിനെ ലക്ഷ്യമാക്കി അമേരിക്കൻ മിഡ്ഫീൽഡർ ജോൺ ഹാർക്കസിന്റെ ഒരു അസാധ്യ ക്രോസ് കൊളമ്പിയൻ സെന്റർ ബാക്കായ 2 ആം നമ്പർ ജേഴ്സിയുമണിഞ്ഞ ആന്ദ്രെ എസ്കോബാർ എന്ന ഹതഭാഗ്യൻ ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടയിൽ അബദ്ധത്തിൽ കൊളമ്പിയൻ പോസ്റ്റിലെ നെയ്‌ലോൺ വലയെ ചുംബിക്കാൻ മരണദൂതനെപ്പോലെ ആ നശിച്ച ഗോളെത്തി അമേരിക്ക1 കൊളമ്പിയ – 0

ലോകം തന്നെ സ്തംഭിച്ച പോയ നിമിഷം എസ്കോബാറിന് തന്റെ മുഖം ചുവന്ന മണ്ണിലമർത്തി കണ്ണുനീർചാലുകളായി ഒഴുകി ഹൃദയം പൊട്ടിത്തകർന്ന കുഞ്ഞിനെപ്പോലെ അയാൾ തേങ്ങി പറഞ്ഞുകൊണ്ടേയിരുന്നു ആ പാവം മനുഷ്യനറിയില്ലല്ലോ തന്റെ മണ്ണിൽ അമർന്ന മുഖം ഇനിയന്നും എന്നെന്നും മണ്ണിലമരാനുള്ളത്തിനുള്ള വിഷവിത്തായിരുന്നു ആ ഗോളെന്ന് ഫുട്‍ബോൾ ലോകം ഒരു ഗോളിനെ ഇത്രയധികം വെറുത്തിട്ടുണ്ടെങ്കിൽ അത് ഈ ഗോൾ മാത്രമായിരിക്കും അതിന് മുൻപോ ശേഷമോ ഒരു ജീവനെടുക്കാൻ തക്ക കാരണമായ ഒരു ഗോളിന് ലോകം പിന്നീട് സാക്ഷ്യം വഹിച്ചിട്ടില്ല.

ആ ഞെട്ടലിൽ നിന്നും മുക്തരാവാൻ പിന്നെ കൊളംബിയക്ക് കഴിഞ്ഞില്ല 52ആം മിനിറ്റിൽ സ്റ്റുവർട്ടിലൂടെ അമേരിക്ക രണ്ടാം ഗോളും നേടി 90ആം മിനിറ്റിൽ എസ്കോബാറിന് അതിനെ ആശ്വാസം എന്നപോലെ. വലൻസിയ ഒരു ഗോൾ നേടി ആശ്വസിപ്പിച്ചു അതായിരുന്നു അയാളുടെ ജീവിതത്തിലെ അവസാനമായി ഒരു ആശ്വസിച്ച നിമിഷം മത്സരം അമേരിക്ക 2–1ന് വിജയിച്ചു.മത്സരശേഷം പതിവ് പോലുള്ള ഹസ്താദാനത്തിനൊന്നും പിടികൊടുക്കാതെ കരഞ്ഞു കലങ്ങിയ കണ്ണുകളും പൊട്ടിച്ചിതറിയ ഹൃദയവുമായി എസ്കോബാർ നടന്നകന്നു പതിവ് പോലെ എല്ലാ കളികൾക് ശേഷവും പോവാറുള്ള ലാസ് വെഗാസിലെ ബന്ധുക്കളെ സന്ദർശിക്കുന്നതിനുപകരം കൊളംബിയയിലേക്ക് മടങ്ങാൻ എസ്കോബാർ തീരുമാനിച്ചു കാരണം

രാജ്യത്തെ ഒറ്റിക്കൊടുത്ത ചാരനെപ്പോലെ മുദ്രകുത്തിയ അയാൾക് തന്റെ കൂടെപ്പിറപ്പുകളെപ്പോലും കാണാനുള്ള ശക്തിയുണ്ടായിരുന്നില്ല കൊളംബിയലെത്തി എല്ലാവരിൽനിന്നും അകന്നയാൾ ഏകാന്തനായി തന്റെ മുറിയിൽ കതകടച്ചു വിങ്ങിപ്പൊട്ടി കരഞ്ഞു ഒടുവിൽ അയാൾ അല്പം ആശ്വാസത്തിനായി സുഹൃത്തുക്കളോട് സംസാരിച്ചു. അവർ എസ്കോബാറിനെ മെഡെലീനിലെ എൽ പോബ്ലാഡോ പരിസരത്തുള്ള ഒരു ബാറിലേക്ക് ക്ഷണിച്ചു

ജൂലൈ 1 ന് വൈകുന്നേരം അവൻ എല്ലാം നഷ്ടപ്പെട്ട യുദ്ധഭൂമിയിലെ ഭടനെപ്പോലെ വേച്ചു വേച്ചു അവർക്കരികെയെത്തി സുഹൃത്തുക്കൾ അവനെ കെട്ടിപ്പിടിച്ചു ചുംബനം നൽകിയും തലോടിയും ആശ്വസിപ്പിച്ചു അപ്പോഴും അവൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ വാവിട്ടു കരയുകയായിരുന്നു അവിടെനിന്നും തൊട്ടടുത്തുള്ള എൽ ഇന്ത്യോ നൈറ്റ്ക്ലബിലേക്ക് തിരിച്ചു പുലരും വരെ അവന്റെ അവസാന രാത്രി കണ്ണുനീരിനെ മാത്രം കൂട്ട് പിടിച്ചു ഒവനൊപ്പൊമിരുന്നു ഒടുവിൽ പുലർച്ചെ 3 മണിക്ക് അവിടെനിന്നും പിരിഞ്ഞു തന്റെ കാർ പാർക് ചെയ്ത കാർപാർക്കിഗ് ഏരിയയിലേക്ക് നീങ്ങി പെടുന്നനെ രണ്ടുപേർ അവനുമായി തർക്കിക്കാൻ തുടങ്ങി

അവർ കുപ്രസിദ്ധ കൊളംബിയൻ മയക്കുമരുന്ന് കാർട്ടലിലെ അംഗങ്ങളായ ഹംബെർട്ടോ കാസ്ട്രോ മുനോസ് എന്നിവരായിരുന്നു സമയം ആ പാഴാക്കാതെ ആ അക്രമികൾ എസ്കോബാറിന് നേരെ ഹാൻഡ്‌ഗണുകൾ പുറത്തെടുത്തു 38 കാലിബർ പിസ്റ്റൾ ഉപയോഗിച്ച് എസ്‌കോബാറിന്റെ ഇടനെഞ്ചിലേക്ക് ആറ് തവണ നിറയൊഴിച്ചു ഓരോ ബുള്ളറ്റുകകളും എസ്കോബാറിന്റെ നെഞ്ചിൽ തുളച്ചുകയറുമ്പോഴും ആ അക്രമികൾ “ഗോൾ ഗോൾ ഗോൾ””എന്ന് ഉറക്കെ അലറിവിളിച്ചു ആർത്തട്ടഹസിച്ചു

പതിയെ ആ രണ്ടാം നമ്പറുകാരന്റെ ഹൃദയമിടിപ്പ് നിലച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പൊഴെക്കും അയാളെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും 45മിനിറ്റിനകം എസ്കോബാറിന്റെ ഇരുമിഴികളും അണഞ്ഞിരുന്നു ശരീരത്തിലെ ചൂട് തണുപ്പിന് വഴിമറിക്കൊടുത്തു അന്ത്യയാത്രയിലേക്കുള്ള അവസാന കടമ്പയും കടന്നിരുന്നു ചേതനയറ്റ ശരീരം വിലാപയാത്രക്കായി കാത്തുകിടന്നു

പുലർച്ചെ കൊളംബിയയും കടന്ന് ആവാർത്ത സകല അതിർവരമ്പുകളും ഭേദിച്ചു ലോകത്തെല്ലായിടത്തും എത്തിയിരുന്നു ലോകത്തെ കണ്ണീരണിയിച്ച നിമിഷങ്ങളായിരുന്നു അത് പലരും ഏങ്ങലടിച്ചു കരഞ്ഞു പലരും മുഖത്തോട് മുഖം നോക്കി വിതുമ്പിക്കരഞ്ഞു കൊളംബിയൻ ജനത വീടുകളിൽ നിന്നും തെരുവുകളിലേക്ക് ഒഴുകി ആർക്കും ആരെയും ആശ്വസിപ്പിക്കാൻ കഴിയാതെ അവ തേങ്ങിക്കരഞ്ഞു കൂടെ ലോകവും മരണത്തിനു പോലും തോൽപ്പിക്കാൻ കഴിയാത്ത തങ്ങളുടെ പൊന്നോമന പുത്രന്റെ വിലാപ യാത്രയ്ക്കായി കൊളംബിയ അതുവരെ കാണാത്ത ജനസഞ്ചയം ഒഴുകി കണ്ണീർ കടലായി അവനെ അനുഗമിച്ചു.

120000 അധികം ആളുകൾ ആയിരുന്നു അവൻറെ അവസാന യാത്രാമൊഴിക്കായി അവിടെ എത്തിയിരുന്നത് ഒടുവിൽ എല്ലാ കണ്ണുകളെയും ഈറനണിയിച്ചു ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തിൽ നിന്നു കൊണ്ട്. നിത്യശാന്തിക്കായി എസ്കോബാർ ഭൂമിയിലെ വിരിമാറിലേക്ക് ആനയിക്കപ്പെട്ടു. എസ്‌കോബാറിന്റെ സംസ്കാരം കഴിഞ്ഞു ഒരു ദിവസം കഴിഞ്ഞ് ജൂലൈ 3 ന് അർജന്റീനയും റൊമാനിയയും തമ്മിലുള്ള മത്സരത്തിനിടെ ഫുട്‍ബോൾ ലോകം അവനോട് മാപ്പ് ചോദിച്ചു കമെന്റ്റർമാർ പൊട്ടിക്കരഞ്ഞു

കുപ്രസിദ്ധ കൊളംബിയൻ മയക്കുമരുന്ന് കാർട്ടലിലെ അംഗങ്ങളായ ഹംബെർട്ടോ കാസ്ട്രോ മുനോസ് 1994 ജൂലൈ 2 ന് രാത്രി അറസ്റ്റിലായി, പിറ്റേന്ന് എസ്കോബാറിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചു കൊളമ്പിയയും അമേരിക്കയും തമ്മിൽ നടന്ന കളിയിൽ ഇവർ കൊളമ്പിയയുടെ ഭാഗം ചേർന്ന് ഭീമായ പണം വാതുവെപ്പ് വെച്ചിരുന്നു എസ്കോബാറിന്റെ ആ സെൽഫ് ഗോൾ അവര്ക്ക് കാണാത്തനഷ്ടമാണ് ഉണ്ടാക്കിയത് അതിന്റ പകയായിരുന്നു ആ പാവം മനുഷ്യനെ വകവരുത്താൻ ഇവരെ പ്രേരിപ്പിച്ചത് .

സാന്റിയാഗോ ഗാലന്റെ ഡ്രൈവറായ മുനോസ് 1995 ജൂണിൽ എസ്‌കോബാറിന്റെ കൊലപാതകത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി 43 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. 2001 ൽ ശിക്ഷാനടപടിക്ക് വിധേയനായതിനാൽ ശിക്ഷ പിന്നീട് 26 വർഷമായി ചുരുക്കി ഏകദേശം 11 വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം 2005 ൽ ജയിൽ നിന്നും നല്ല ജോലികൾ ചെയ്തും നല്ല പഠനവും പൂർത്തിയാക്കിയതിന്റെ പേരിൽ ഹംബർട്ടോയുടെ ശിക്ഷ കുറച്ചതിനാൽ ജയിലിൽ നിന്നും മോചിപ്പിച്ചു ഇതിന് സഹായിച്ച അയാളുടെ മൂന്ന് കൂട്ടാളികളെയും കുറ്റവിമുക്തരാക്കി

ഇന്നും എല്ലാ വർഷവും കൊളമ്പിയക്കാർ എസ്‌കോബാറിന്റെ വിടവാങ്ങൽ ദിനമായ ജൂലായ്‌ 2ന് അവന്റെ സുന്ദര ഫോട്ടോകൾ ഏകോപിപ്പിച്ചു മത്സരങ്ങൾ സംഘടിപ്പിക്കുന്നു. അതുകൊണ്ടൊന്നും തീരാത്ത അവനോടുള്ള അഗാധ പ്രണയം മൂലം അവന്റെ ഓർമ്മയ്ക്കായി 2002 ജൂലൈയിൽ മെഡെലൻ നഗരം അവന്റെ പുഞ്ചിരി തൂകി നിൽക്കുന്ന ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. ആ പ്രതിമയിൽ ഇടയ്ക്കിടെ വരുന്ന കുരുവികൾ അവനോട് കിന്നാരം പറഞ്ഞു അവനെ ചിരിപ്പിക്കുന്ന ആ ചിരി അവിടെ മായാതെ നിൽക്കട്ടെ ………

നിർത്തുന്നു 😥😥

✍️ജസ്റ്റിൻ എംകെ

Rate this post