കൊളംബിയൻ ഡിഫൻഡർ കേരള ബ്ലാസ്റ്റേഴ്സിലേക്ക്

തുർക്കിഷ് ക്ലബ് ബേസിക്താസിന്റെ താരമായിരുന്ന കൊളംബിയൻ ഡിഫൻഡർ പെഡ്രോ ഫ്രാങ്കോ കേരളം ബ്ലാസ്റ്റേഴ്സിലേക്കെന്ന് റിപോർട്ടുകൾ. കേരള ക്ലബ്ബുമായി താരത്തിന്റെ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നു റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിഫെൻഡറായും ,ഡിഫെൻസിവ് മിഡ്ഫീൽഡറായും ഒരു പോലെ കളിയ്ക്കാൻ കഴിവുള്ള താരമാണ് ഈ 29 കാരൻ.

യൂറോപ്പ ലീഗ് ,ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരങ്ങൾ ,കോപ്പ ലിബർടാഡോറസ് എന്നി ചാംപ്യൻഷിപ്പുകളിൽ കളിച്ചു പരിചയമുള്ള താരമാണ്.കൊളംബിയ ദേശീയ ടീമിനൊപ്പം 5 മത്സരങ്ങൾ കളിച്ചിട്ടുള്ള ഫ്രാങ്കോ കൊളംബിയക്കു വേണ്ടി അണ്ടർ 20 വേൾഡ് കപ്പിലും ജേഴ്സിയണിഞ്ഞിട്ടുണ്ട്.2009 ൽ കൊളംബിയൻ ക്ലബ് മില്ലോനാറിയോസിലൂടെ കരിയർ തുടങ്ങിയ ഫ്രാൻകോയെ 2013 ൽ 2 .4 മില്യൺ യൂറോക്ക് തുർക്കിഷ് വമ്പന്മാരായ ബേസിക്താസ് സ്വന്തമാക്കി.

എന്നാൽ ടർക്കിഷ് ക്ലബ്ബിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരുന്ന പെഡ്രോ ഫ്രാങ്കോ അര്ജന്റീനയിലേക്കും ,തന്റെ പഴയ ക്ലബായ മില്ലോനാറിയോയിലേക്കും ,ടർക്കിഷ് ക്ലബ് ബുലോസ്പോറിലേക്കും ലോണിന് പോയി.ക്ലബ് ഫുട്ബോളിൽ 2019 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള പെഡ്രോ ഫ്രാങ്കോ ബേസിക്തസിനു വേണ്ടി 59 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.ഈ ലാറ്റിനമേരിക്കൻ പ്രതിരോധ താരത്തെ കൂടി ടീമിലെത്തിച് അടുത്ത സീസണിൽ പ്രതിരോധം ശക്തിപെടുത്താനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ശ്രമം.