❝ യൂറോ🏆⚽ കപ്പ് ചരിത്രത്തിലെ 💪👑
ഏറ്റവും മികച്ച ⚽👌 തിരിച്ചു
വരവുകൾ ❞

“ദൈവം ഒരു കായിക ആരാധകനാണോ എന്നെനിക്കറിയില്ല, പക്ഷേ തിരിച്ചുവരവ് ഇഷ്ടമാണെന്ന് ഉറപ്പാണ്”. മിസിസിപ്പി സർവകലാശാലയിലെ അമേരിക്കൻ ഫുട്ബോൾ പരിശീലകനായ ലെയ്ൻ കിഫിൻ അഭിപ്രായപെട്ടതാണിത്. തിരിച്ചു വരവുകൾ എന്നും ഫുട്ബോളിന്റെ മനോഹാരിതയാണ്.വർഷങ്ങളായി യൂറോയിൽ ചില മാന്ത്രിക തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ നമുക്കായിട്ടുണ്ട്. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചു വരവുകൾ ഏതാണെന്നു പരിശോധിക്കാം.

1960 സെമിഫൈനൽ-ഫ്രാൻസ് 4-5 യൂഗോസ്ലാവിയ

1960 യൂറോ സെമിഫൈനലിൽ ആദ്യ പകുതിയിൽ ഫ്രാൻസ് 4-2 ന് മുന്നിലെത്തി. 75-ാം മിനിറ്റ് വരെ സ്‌കോർ അതേപടി തുടർന്നു. എന്നാൽ 15 മിനുട്ടിനുള്ളിൽ മൂന്നു ഗോളുകൾ നേടി യൂഗോസ്ലാവിയ ഫ്രാൻസിനെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ചു .

1976 സെമിഫൈനൽ- യുഗോസ്ലാവിയ 2-4 വെസ്റ്റ് ജർമ്മനി

ആദ്യ അപകുതി അവസാനിക്കുമ്പോൾ ജർമ്മനി രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്നു .എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായ ഡയറ്റർ മുള്ളറുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ ജർമ്മനി നാല് ഗോളുകൾ നേടി വിജയിച്ചു.

1984 സെമിഫൈനൽ ഫ്രാൻസ് 3-2 പോർച്ചുഗൽ (എക്സ്ട്രാ ടൈം )

കളി 90 മിനിറ്റിനുശേഷം 0-0 ന് അവസാനിച്ചു. എന്നാൽ അധികസമയത്ത് പോർച്ചുഗൽ രണ്ടു ഗോളിന് മുന്നിലെത്തി. പക്ഷെ വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത ഫ്രാൻസ് ക്യാപ്റ്റൻ മൈക്കൽ പ്ലാറ്റിനിയുടെ മികവിൽ മൂന്ന് ഗോൾ അടിച്ച് ഫൈസനാളിൽ എത്തുകയും കിരീടം നേടുകയും ചെയ്തു.

2000 ഗ്രൂപ്പ് സ്റ്റേജ് യുഗോസ്ലാവിയ 3-3 സ്ലൊവേനിയ

മത്സരം തുടങ്ങി 30 മിനുട്ട് കഴിഞ്ഞപ്പോൾ സ്ലൊവേനിയ മൂന്നു ഗോളുകൾക്ക് മുന്നിലെത്തി ഏകദേശം വിജയം ഉറപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചു വന്ന യുഗോസ്ലാവിയ67, 70, 73 മിനിറ്റുകളിലെ ഗോളുകളിലൂടെ സമനില പിടിച്ചു.

2000 ഗ്രൂപ്പ് സ്റ്റേജ് പോർച്ചുഗൽ 3-2 ഇംഗ്ലണ്ട്


പോൾ ഷോൾസും സ്റ്റീവ് മക്മാനമാനും 18 മിനിറ്റിനുള്ളിൽ ഇംഗ്ലണ്ടിനെ 2-0 ലീഡ് നേടികൊടുത്തു.എന്നാൽ ആദ്യ പകുതിയിൽ തന്നെ ലൂയിസ് ഫിഗോയും ജോവ പിന്റോയും നേടിയ ഗോളിലൂടെ പോർച്ചുഗൽ സമനില പിടിച്ചു. രണ്ടാം പകുതിയിൽ റൂയി കോസ്റ്റയിൽ നിന്നുള്ള മികച്ച പാസിൽ നിന്നും ന്യൂനോ ഗോമസ് പോർച്ചുഗലിന്റെ വിജയ ഗോൾ നേടി. യുർ ചരിത്രത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായാണ് ഈ മത്സരത്തെ കണക്കാക്കുന്നത്.

2000 ഗ്രൂപ്പ് സ്റ്റേജ് യുഗോസ്ലാവിയ 3-4 സ്പെയിൻ

ക്വാർട്ടറിലേക്ക് കടക്കണെമെങ്കിൽ സ്പാനിഷ് ടീമിന് വിജയം അനിവാര്യമായിരുന്നു.എന്നാൽ മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോൾ സ്പെയിൻകാർ 3-2 ന് പിന്നിലായി. എന്നാൽ ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകൾക്ക് സ്പെയിൻ വിജയിച്ചു. നാടോടിക്കഥകളിൽ കാണുന്ന കാര്യങ്ങളാണ് മത്സരത്തിൽ സംഭവിച്ചത്.ഗെയ്‌സ്‌ക മെൻഡിയേറ്റയുടെ പെനാൽറ്റിയാണ് സ്പെയിനിനെ തുണച്ചത് .

2000 ഫൈനൽ ഫ്രാൻസ് 2-1 ഇറ്റലി (എക്സ്ട്രാ ടൈം)

ഡെൽവെച്ചിയോ ഗോൾ നേടിയതിന് ശേഷം രണ്ടാം പകുതിയിൽ ഇറ്റലിക്കാർ തുടക്കത്തിൽ തന്നെ ലീഡ് നേടി. വിജയത്തിലേക്ക് കുതിക്കുകയായിരുന്നു ഇറ്റലിയെ ഇഞ്ചുറി ടൈമിൽ വിൽ‌ട്ടോർഡ് നേടിയ ഗോളിലൂടെ അധിക സമയത്തേക്ക് കളി എത്തിച്ചു. എന്നാൽ അധിക സമയറ്റത് ഗോൾഡൻ ഗോളിലൂടെ ഡേവിഡ് ട്രെസ്ഗെറ്റ് ഇറ്റാലിയൻ കീപ്പർ ഫ്രാൻസെസ്കോ ടോൾഡോയെ മറികടന്നു പന്ത് വലയിലാക്കി ഫ്രാൻസിന് കിരീടം നേടിക്കൊടുത്തു.

2004 ഗ്രൂപ്പ് സ്റ്റേജ് നെതർലാന്റ്സ് 2-3 ചെക്ക് റിപ്പബ്ലിക്

ഡിക്ക് അഡ്വക്കാറ്റിന്റെ ഡച്ച് ടീം 19 മിനിറ്റിനുള്ളിൽ 2-0 ന് മുന്നിലെത്തി. മിലാൻ ബറോസിലൂടെയും ,കോളറിലൂടെയും ചെക്ക് സമനില പിടിച്ചു.കളി അവസാനിക്കാൻ ക്ലോക്കിൽ 2 മിനിറ്റ് ശേഷിക്കെ, വ്‌ളാഡിമിർ സ്മിസർ ചെക്കിനെ വിജയത്തിലെത്തിച്ചു.

2008 ഗ്രൂപ്പ് സ്റ്റേജ് തുർക്കി 3-2 ചെക്ക് റിപ്പബ്ലിക്

രണ്ടു ഗോളിന് പിറകിൽ ആയതിനു ശേഷമാണ് തുർക്കി മത്സരത്തിലേക്ക് തിരിച്ചു വന്നത്. മത്സരം അവസാന അഞ്ചു മിനുട്ടിലേക്ക് കടക്കുമ്പോൾ തുർക്കി 2-1 ന് പിന്നിലായിരുന്നു.എന്നാൽ 87 ,89 മിനിറ്റുകളിൽ ഗോൾ നേടി ക്യാപ്റ്റൻ നിഹാത് കാവേച്ചി തുർക്കിയെ വിജയത്തിലെത്തിച്ചു.