കോണർ ഗല്ലഗർ : ” ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കണ്ടുപിടിത്തം “

അന്താരാഷ്‌ട്ര സൗഹൃദമത്സരങ്ങൾ പുതിയ താരങ്ങളെ കണ്ടെത്താനുള്ള അവസരമായാണ് കൂടുതൽ പരിശീലകരും നോക്കികാണുന്നത്.വെംബ്ലിയിൽ സ്വിറ്റ്സർലൻഡിനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം അത്തരത്തിലുള്ള ഒന്നായിരുന്നു. ക്രിസ്റ്റൽ പാലസ് മിഡ്ഫീൽഡർ കോനോർ ഗല്ലഗറിന് ഗാരെത് സൗത്ത്ഗേറ്റ് ഇംഗ്ലീഷ് ജേഴ്സിയിൽ ആദ്യ തുടക്കം നൽകി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ കണ്ടെത്തൽ തന്നെയാണ് കോനോർ ഗല്ലഗർ.22-കാരൻ ഇതിനകം ഈ സീസണിൽ എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്.സ്വിസ്സിനെതിരെ ത്രീ ലയൺസിനായുള്ള തന്റെ ആദ്യ ഗോൾ സംഭാവനയും അദ്ദേഹത്തിന് ലഭിച്ചു.ഗല്ലഗറിന്റെ ഔട്ട് ഓഫ് ദ ഫൂട്ട് പാസ് ലൂക്ക് ഷാ ക്ലിനിക്കൽ ഓഫ് ഫിനിഷ് ചെയ്തിരുന്നു.ഇംഗ്ലണ്ടിന് സെൻട്രൽ മിഡ്ഫീൽഡർമാരുടെ ഒരു നീണ്ട നിര തന്നെയുണ്ടെങ്കിലും എന്നാൽ ഗല്ലഗറിന്റെ അതുല്യമായ കഴിവ് അയാൾക്ക് കൂടുതൽ ഗെയിം നേടി തരും എന്നതിൽ സംശയമില്ല.

ക്രിസ്റ്റൽ പാലസ് അവരുടെ മിക്ക മത്സരങ്ങളിലും 4-3-3 ശൈലിയാണ് അവലംബിക്കാറുള്ളത്.കോനർ ഗല്ലഗർ സാധാരണയായി മിഡ്ഫീൽഡ് ത്രീയുടെ വലതുവശത്താണ് കളിക്കുന്നത്. മത്സരങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന കളിക്കാരനായി പാട്രിക് വിയേര അദ്ദേഹത്തെ മാറ്റി. മുൻ ആഴ്‌സണൽ താരം ക്രിസ്റ്റൽ പാലസിൽ പുതിയ ഒരു യുവജന വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഗാലഗറിന്റെ ശക്തി , പ്രസ് ചെയ്യാനുള്ള കഴിവ്‌ ,പന്തുമായി വേഗത്തിൽ നീങ്ങാനുള്ള കഴിവ് എന്നിവയെല്ലാം വിയേര വളർത്തിയെടുക്കുകയും ചെയ്തു.

ചെൽസിയിൽ നിന്നും ലോണിൽ പാലസിൽ കളിക്കുന്ന ഗല്ലഗർ അടുത്ത സീസണിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മടങ്ങി പോവാനുള്ള സാധ്യത കൂടുതലാണ്.തീർച്ചയായും, ഒരു ഫസ്റ്റ്-ടീം റെഗുലറായി ഗല്ലാഘർ ഉടൻ തന്നെ ബ്ലൂസുമായി വീണ്ടും ഒന്നിക്കുമെന്ന് തോന്നുന്നു. ഇതിനിടയിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്. ലോങ്ങ് പാസ്സുകളിൽ മികവ് പുലർത്തുന്ന താരം പ്രതിരോധത്തിലും തന്റെ വിലയേറിയ പങ്കു വഹിക്കുന്നുണ്ട്.ക്രിസ്റ്റൽ പാലസിന്റെയും ചെൽസിയുടെയും ഇംഗ്ലണ്ടിന്റെയും ആരാധകർ വരും വർഷങ്ങളിൽ മിഡ്ഫീൽഡറിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.

ഇംഗ്ലീഷ് ടീമിനായുള്ള ആദ്യ ഫുൾ ഔട്ടിംഗിന് ശേഷം കോനോർ ഗല്ലഗർ സൗത്ത്ഗേറ്റിൽ നിന്ന് പ്രശംസ നേടി. മാനേജർ ഉപയോഗിച്ച ചില വാക്കുകൾ അവന്റെ കളി എങ്ങനെ വികസിച്ചു എന്നതിന്റെ പ്രതിഫലനമാണ്. യുവ താരങ്ങളെ എങ്ങനെ വളർത്തിയെടുക്കണമെന്നും ,പരിപോഷിക്കണമെന്നും നന്നായി അറിയാവുന്ന പരിശീലകൻ തന്നെയാണ് മുൻ ഇംഗ്ലീഷ് താരം.തന്റെ ഗ്രൗണ്ട് ഡ്യുവലുകളിൽ 44% വിജയിക്കുകയും ആറ് റിക്കവറി നേടുകയും ചെയ്തുകൊണ്ട് 84% പാസിംഗ് കൃത്യതയോടെ ഗല്ലഘർ സ്വിസ്സിനെതിരെ മത്സരത്തിൽ പൂർത്തിയാക്കി.ക്രിസ്റ്റൽ പാലസിൽ ശീലിച്ചതിന് സമാനമായി മധ്യനിരയുടെ വലതുവശത്ത് ഗല്ലഗറെ സൗത്ത് ഗേറ്റ് കളിപ്പിച്ചത്.

മേസൺ മൗണ്ട്, ജെയിംസ് മാഡിസൺ, ജാക്ക് ഗ്രീലിഷ്, എമിൽ സ്മിത്ത് റോവ്, ജറോഡ് ബോവൻ എന്നിവരുമായി ഇംഗ്ലണ്ട് ടീമിലെ സ്ഥാനത്തിനായി ഗല്ലാഘർ കടുത്ത മത്സരം തന്നെ നടത്തേണ്ടി വരും.തനിക്ക് കാര്യങ്ങളെ നിസ്സാരമായി കാണാനാകില്ലെന്ന് ഗല്ലഗറിന് അറിയാം, എന്നാൽ തന്റെ പതിവ് ഗോൾ സംഭാവനകൾ അവനെ ഇവർക്കിടയിൽ അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നത്. മുകളിൽ പറഞ്ഞ പേരുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കഠിനാധ്വാനിയാണ് ക്രിസ്റ്റൽ പാലസ് താരം. ഖത്തർ വേൾഡ് കപ്പിൽ ഇംഗ്ലീഷ് ടീമിൽ 22 കാരൻ ഒരു സ്ഥാനം അർഹിക്കുന്നുണ്ട്.