കൂട്ട തല്ലിലേക്ക് എത്തിച്ച ഷെയ്ക്ക് ഹാൻഡ് , കോണ്ടേക്കും തുച്ചലിനും ചുവപ്പ് കാർഡ് |Thomas Tuchel |Antonio Conte

ഞായറാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ലണ്ടന്റെ എതിരാളികളായ ചെൽസിക്കെതിരെ ടോട്ടൻഹാം ഇഞ്ചുറി ടൈമിൽ സ്റ്റാർ സ്ട്രൈക്കെർ ഹാരി കെയ്ൻ നേടിയ ഗോളിന് സമനില നേടിയെടുത്തിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ വാർത്തകളിൽ നിറഞ്ഞു നിന്നത് രണ്ടു ടീമിന്റെയും മാനേജർമാരായിരുന്നു.

മത്സരം 2 -2 സമനിലയിൽ അവസാനിച്ചതിന് ശേഷം ഇരു പരിശീലകരും തമ്മിൽ ഷെയ്ക്ക് ഹാൻഡ് കൊടുക്കുന്നതിനിടയിൽ പിടി വലിയാവുകയും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇരു ടീമുകളുടെയും കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫും എത്തിയതോടെ രംഗം കൂടുതൽ വഷളായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇതോടെ റഫറി അന്റോണിയോ കോണ്ടെക്കും തോമസ് ടുച്ചലിനും ചവപ്പ് കാർഡ് കാണിച്ചു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മത്സരത്തിന്റെ 68 ആം മിനുട്ടിലാണ് ഇരു പരിശീലകരും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്.

കളിയുടെ 19-ാം മിനിറ്റിൽ കലിഡൗ കൗലിബാലിയുടെ ഗോളിൽ ചെൽസി 1-0ന് മുന്നിലായിരുന്നുവെങ്കിലും 68-ാം മിനിറ്റിൽ പിയറി-എമിലി ഹോജ്ബ്ജെർഗ് സമനില പിടിച്ചു.ഗോളിന് ഏകദേശം 90 സെക്കൻഡ് മുമ്പ് സ്പർസിന്റെ റോഡ്രിഗോ ബെന്റാൻകൂർ കൈ ഹാവെർട്‌സിനെ ഫൗൾ ചെയ്തതായി ചെൽസി ആരോപിച്ചു.ഫൗൾ നൽകാത്തതിൽ രോഷാകുലനായ ടുച്ചൽ ഉൾപ്പെടെയുള്ള ചെൽസി ബെഞ്ച് മുഴുവൻ റഫറിക്കെതിരെ തിരിഞ്ഞു.മറുവശത്ത് ഗോൾ ആഘോഷിക്കുന്നതിനിടയിൽ കോണ്ടെ ടച്ചലുമായി വാക്ക് തർക്കമുണ്ടായി.ഇത് ടച്ച്‌ലൈനിൽ ഒരു സംഘർഷത്തിന് കാരണമായി.ഒരു നീണ്ട VAR പരിശോധനയ്ക്ക് ശേഷം ഹോജ്ബ്ജെർഗിന്റെ ഗോൾ റഫറിഅംഗീകരിച്ചു ,ഈ പ്രക്രിയയിൽ രണ്ട് മാനേജർമാരും ബുക്ക് ചെയ്യപ്പെട്ടു.

77-ാം മിനിറ്റിൽ റീസ് ജെയിംസ് ചെൽസിയെ വീണ്ടും മുന്നിലെത്തിച്ചു. ആഹ്ലാദത്തോടെ ടച്ച്‌ലൈനിലൂടെ ഓടിയ തുച്ചൽ ഗോൾ ആവേശഭരിതനായ ആഘോഷിച്ചു.എല്ലാ സൂചനകളും ചെൽസിയുടെ വിജയത്തിലേക്കാണ് വിരൽ ചൂണ്ടിയത്, എന്നാൽ അധിക സമയത്തിന്റെ ആറാം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ കോർണറിൽ നിന്ന് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ ഹാരി കെയ്ൻ ചെൽസിയുടെ ഹൃദയം തകർത്തു.രണ്ട് മാനേജർമാരും ഹസ്തദാനം ചെയ്യാൻ പോയി, അവിടെ വാക്കുകൾ കൈമാറി. വഴക്കുണ്ടായി, വഴക്ക് നിർത്താൻ രണ്ട് ബെഞ്ചുകളും ഇടപെട്ടു. ആന്റണി ടെയ്‌ലർ നേരെ മാനേജർമാരുടെ അടുത്തേക്ക് പോയി ഇരുവർക്കും ചുവപ്പ് കാർഡ് കാണിച്ചു.