രോഹിത് ശർമയുടെ വിവാദ പുറത്താകൽ , സഞ്ജുവിനെതിരെ കടുത്ത വിമർശനം

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 6 വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് വിജയവഴിയിലേക്ക് മടങ്ങി. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ ഹാട്രിക് സിക്‌സറുകൾ പറത്തി ടിം ഡേവിഡ് അഞ്ച് തവണ ചാമ്പ്യൻമാർക്ക് വാങ്കഡെ സ്റ്റേഡിയത്തിൽ വിജയം ഉറപ്പിച്ചു.14 പന്തുകളിൽ 45 റൺസ് നേടിയ ടീം ഡിവിഡിന്റെ ബാറ്റിംഗ് മികവിൽ ആയിരുന്നു മുംബൈയുടെ വിജയം. ഇന്ത്യൻ പ്രീമിയർ ലീഗിലെ 1000-ാം മത്സരമായിരുന്നു ഇന്നലെ നടന്നത്.

മുംബൈയെ സംബന്ധിച്ച് വളരെയധികം ആശ്വാസകരമായ വിജയം തന്നെയാണ് ഇത്. ലീഗിൽ 150-ാം തവണ മുംബൈയെ നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മ 3 റൺസിന് പുറത്താവുകയും ചെയ്തിരുന്നു .സന്ദീപ് ശർമ്മയാണ് രോഹിതന്റെ വിക്കറ്റ് നേടിയത്.രോഹിതിന്റെ പുറത്താക്കലിന്റെ സ്ലോ മോഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുരണ്ടാം ഓവറിലെ അവസാന ബോളില്‍ സന്ദീപ് ശര്‍മയാണ് രോഹിത്തിനെ ബൗള്‍ഡാക്കിയത്. സഞ്ജു സാംസണിന്റെ ഗ്ലൗസാണ് ബെയിൽസ് അഴിച്ചുവിട്ടതെന്ന് കാണാൻ കഴിയും.

എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം സ്തബ്ധനായ രോഹിത് നിരാശയോടെ ക്രീസ് വിടുകയായിരുന്നു.രോഹിത് അത് ബൗള്‍ഡാണെന്നായിരുന്നു വിധിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ സന്ദീപിന്റെ ബോള്‍ ബേല്‍സില്‍ തട്ടിയിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. വിക്കറ്റിനു പിന്നില്‍ വളരെ ക്ലോസായി നിന്ന സഞ്ജു സാംസണാണ് ബേല്‍സ് തട്ടി രോഹിത്തിനെ പുറത്താക്കിയതെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വാദിക്കുന്നു. രോഹിത്തിനെ ചതിച്ച് പുറത്താക്കുകയായിരുന്നുവെന്ന തരത്തില്‍ വലിയ വിമര്‍ശനങ്ങളാണ് സഞ്ജു ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

മല്‍സരത്തില്‍ മുംബൈ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയെങ്കിലും സഞ്ജുവിന്റെ പ്രവൃത്തി മാന്യതയ്ക്കു നിരക്കുന്നതല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.രോഹിതിന്റെ വിചിത്രമായ പുറത്താകലിന് ശേഷം ഇഷാൻ കിഷനും കാമറൂൺ ഗ്രീനും നിർണായകമായ 64 റൺസ് കൂട്ടുകെട്ട് നേടി.ഗ്രീനും സൂര്യകുമാർ യാദവും മികച്ച അർധസെഞ്ചുറികൾ നേടി എംഐക്ക് ആവേശകരമായ വിജയത്തിന് അടിത്തറയിട്ടു. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ 26 പന്തിൽ 4 ഫോറും രണ്ട് സിക്‌സും സഹിതം 44 റൺസ് നേടി. 29 പന്തിൽ 8 ഫോറും രണ്ട് സിക്‌സും സഹിതം 55 റൺസെടുത്ത സൂര്യകുമാർ ബാറ്റിംഗിൽ തന്റെ മികച്ച ഫോം തുടർന്നു.

3.2/5 - (4 votes)