❝ കോപ്പ ആദ്യ 🏆⚽ രണ്ടു റൗണ്ടുകൾ
🔥👊 അവസാനിച്ചപ്പോൾ 🇦🇷 മെസ്സി 🇧🇷 നെയ്മർ
പ്രകടനം ഇങ്ങനെ ❞

കോപ്പ അമേരിക്കയിൽ ആദ്യ രണ്ടു മത്സരങ്ങളിൽ ഏഴ് ഗോളുകളും ആറ് പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് എയിലൂടെ മുന്നേറുകയാണ്.രണ്ടു മത്സരങ്ങളിലും ആധിപത്യത്തോടെയാണ് ബ്രസീൽ വിജയിച്ചത്. ഗ്രൂപ് ബി യിൽ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ ജയത്തോടെ അർജന്റീനയും മുന്നേറുകയാണ്. കോപ്പയിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കലിപ്പിക്കുന്ന രണ്ടു ടീമുകളാണ് ബ്രസീലും അർജന്റീനയും. ഇവരുടെ വിജയങ്ങളുടെ പിന്നിൽ പ്രവർത്തിക്കുനന്ത് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളായ ലയണൽ മെസ്സിയും നെയ്മറുമാണ്. എതിർ ചേരിയിലുള്ള ഇരു ടീമുകളും പരസ്പരം കിരീടത്തിനായി മത്സരിക്കുമ്പോൾ ഏറ്റവും വലിയ രണ്ട് താരങ്ങൾ തമ്മിലുള്ള താരതമ്യം ഒഴിവാക്കാനാവില്ല. ആദ്യ രണ്ടു മത്സരങ്ങളിലും ടീമിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചതും മെസ്സിയും നെയ്മറുമാണ്.

ചിലിക്കെതിരായുള്ള ആദ്യ മത്സരത്തിൽ തകർപ്പൻ ഫ്രീകിക്ക് ഗോളോട് കൂടി മികച്ച തുടക്കമാണ് മെസ്സി അർജന്റീനക്ക് കൊടുത്തത്. എന്നാൽ നിർഭാഗ്യവശാൽ മത്സരം വിജയിക്കാൻ അവർക്കായില്ല. മത്സരം സമനിലയിൽ അവസാനിച്ചു. കളിയിൽ ഉടനീളം മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുത്ത്, നിരവധി ഗോളവസരങ്ങളാണ് സ്‌ട്രൈക്കർമാർക്ക് ഒരുക്കി കൊടുത്തത്. വെനസ്വേലയ്‌ക്കെതിരായിരുന്നു ബ്രസീലിന്റെ ആദ്യ മത്സരം. നെയ്മർ ഗോൾ അടിച്ചും ഗോൾ അടിപ്പിച്ചും കളം നിറഞ്ഞു കളിച്ചപ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബ്രസീൽ വിജയിച്ചു. മോശം ഫിനിഷിംഗിനായില്ലെങ്കിൽ ബ്രസീലിന് രാത്രിയിൽ മൂന്ന് ഗോളുകളിൽ കൂടുതൽ നേടാൻ കഴിയുമായിരുന്നു. മത്സരത്തിലെ ആദ്യ മുതൽ അവസാനം വരെ നെയ്മർ ഷോ ആയിരുന്നു വെനസ്വേലയ്‌ക്കെതിരെ കണ്ടത്.

ഉറുഗ്വേയ്‌ക്കെതിരായ രണ്ടാം മത്സരത്തിൽ മെസ്സിയുടെ മനോഹരമായ ക്രോസിൽ നിന്നായിരുന്നു ഗ്വിഡോ റോഡ്രിഗസ് ഗോൾ നേടിയത്. തുടർച്ചയായ സമനിലയ്ക്ക് ശേഷം അര്ജന്റീന നേടിയ വിജയമായിരുന്നു. മെസ്സിയുടെ പ്ലെ മേക്കിങ് മാസ്റ്റർ ക്ലാസ് കണ്ട മത്സരം കൂടിയായിരുന്നു ഇത്. ഗോളുകൾ ഒന്നും നേടാനായില്ലെങ്കിലും മത്സരത്തിലെ താരം മെസ്സി തന്നെയായിരുന്നു. പെറുവിനെതിരായ രണ്ടാമത്തെമത്സരത്തിൽ എതിരല്ല നാല് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. രണ്ടാം മത്സരത്തിലും ഒരു ഗോൾ നേടുകയും ബിൽഡ്-അപ്പിൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത നെയ്മർ മത്സരം സ്വന്തം പേരിൽ കുറിച്ചു.

അവസാന രണ്ട് കോപ അമേരിക്ക ഫൈനലുകൾ നഷ്ടമായ ശേഷം, ബ്രസീലിയൻ ഫോർവേഡ് ഈ കോപ്പയിൽ തന്റെ സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ തവണ നെയ്മർ ഇല്ലാതെ കിരീടം നേടിയ ബ്രസീൽ ഇത്തവണ നെയ്മറിനൊപ്പം കിരീടം നേടാനുള്ള ഒരുക്കത്തിലാണ്. ബ്രസീലിന്റെ മഞ്ഞ ജേഴ്സിയിൽ എന്നും അപകടകാരിയായ നെയ്മർ ടൂർണമെന്റിൽ തന്റെ മാജിക് പ്രവർത്തിക്കാൻ തുടങ്ങി. ഗംഭീരമായ രണ്ട് പ്രകടനങ്ങളിലൂടെ അദ്ദേഹം തന്റെ മൂല്യം തെളിയിക്കുകയും ബ്രസീലിന്റെ മുന്നേറ്റത്തിൽ പ്രചോദനം നൽകുകയും ചെയ്തു. വിമർശനങ്ങൾക്ക് പ്രകടങ്ങളിലൂടെയാണ് താരം മറുപടി നൽകിയത്.

ക്ലബ്ബിലെ മോശം ഫോമിൽ നിന്നും പരിക്കിൽ നിന്നും തിരിച്ചെത്തിയ നെയ്മർ മിന്നുന്ന ഡ്രിബിളുകളും തന്ത്രപരമായ ഡെലിവറികളും ഉപയോഗിച്ച് അദ്ദേഹം ഇതിനകം തന്നെ തന്റെ കഴിവുകൾ പുറത്തെടുത്തു . ബ്രസീലിന്റെ മോശം ഫിനിഷിംഗിനായിരുന്നില്ലെങ്കിൽ, മത്സരത്തിലെ മറ്റാരെക്കാളും കൂടുതൽ അസിസ്റ്റുകൾ നെയ്മർ നേടിയിട്ടുണ്ടായേനെ. വേഗതയുള്ള ഓട്ടത്തിലൂടെയും സ്കില്ലിലൂടെയും എതിർ താരങ്ങളുടെ കാലുകൾക്കിടയിലൂടെ പന്തുമായി മുന്നേറുനാണ് നെയ്മറെ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ പ്രതിരോധക്കാർ കടുത്ത ഫൗളുകൾക്ക് വിധേയമാക്കും. എതിർ ഡിഫെൻഡർമാരെ തന്നിലേക്കാകര്ഷിച്ച് മറ്റുള്ള കളിക്കാർക്ക് കൂടുതൽ സ്പേസ് കൊടുക്കാനും നെയ്മർക്കാവും.

ഫുട്ബോളിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്ന് മെസ്സി അന്താരാഷ്ട്ര കിരീസങ്ങൾ ഇല്ലാത്തത്.എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനല്ലെങ്കിലും ആഘോഷിക്കപ്പെട്ടിട്ടും ദേശീയ ടീമിനൊപ്പം ഒരു പ്രധാന ട്രോഫി നേടാൻ കഴിയുന്നില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം മെസ്സി പുറത്തെടുത്തെങ്കിലും ടീമിൽ പ്രതീക്ഷിച്ച തരത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് തോന്നുന്നു. പലപ്പോഴും നെയ്‍മർ നെയ്‍മർ ബ്രസീലിയൻ ടീമിൽ നൽകുന്ന പ്രചോദനം മെസ്സിക്ക് നല്കാൻ സാധിക്കുന്നില്ല. പലപ്പോഴും സഹ താരങ്ങളിൽ നിന്നും മെസ്സിക്ക് വേണ്ട പിന്തുണ ലഭിക്കുന്നില്ല എന്നതും ഇതിനൊരു കാരണമാണ്. ഒറ്റയാൾ പോരാട്ടത്തിലൂടെ മെസ്സിക്ക് അർജന്റീനക്ക് കിരീടം നേടികൊടുക്കാനുള്ള പ്രാപ്തിയുമുണ്ട്. എന്നാൽ ആദ്യ രണ്ടു മത്സരങ്ങളിൽ പ്രകടനം വിലയിരുത്തുമ്പോൾ നെയ്മറും ബ്രസീലും മെസ്സിയെക്കാളും അര്ജന്റീനയെക്കാളും വളരെ മുന്നിലാണ്. എന്നാൽ വരുന്ന മത്സരങ്ങളിൽ മെസ്സിയും അർജന്റീനയും വമ്പിച്ച തിരിച്ചു വരവ് നടത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.