❝ തോൽവി 🇦🇷😍 എന്തെന്ന് 💪⚽ അറിയാതുള്ള
കുതിപ്പിൽ 🏆👊 ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ
ടീം അർജന്റീന 🇦🇷💙 ഇന്ന് ഇറങ്ങുന്നു ❞

തുടർച്ചയായ സമനിലകളാൽ വലഞ്ഞ അർജന്റീനക്ക് കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേക്കെതിരെ നേടിയ വിജയം വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ ചിലിക്കെതിരെ സമനില നേടിയതിൽ നിന്നും വ്യത്യസ്തമായി എല്ലാ മേഖലയിലും മികച്ച പ്രകടനമാണ് മെസ്സിയും കൂട്ടരും പുറത്തെടുത്തത്. പരിശീലകൻ ലയണൽ സ്കലോണിയുടെ നേതൃത്വത്തിൽ തുടർച്ചായി 15 മത്സരങ്ങൾ തോൽവി അറിയാതെയാണ് അര്ജന്റീന മുന്നേറികൊണ്ടിരിക്കുന്നത്. ഈ അപരാചിത കുതിപ്പ് തുടരാനായി രണ്ടാം മത്സരത്തിനിറങ്ങുകയാണ് അര്ജന്റീന. നാളെ പുലർച്ചെ ( 5 .30 ) ചൊവ്വാഴ്ച എസ്റ്റാഡിയോ നാഷനൽ മാനെ ഗാരിഞ്ചയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പരാഗ്വേയാണ് അവരുടെ എതിരാളികൾ.

അടുത്ത കാലത്തായി പരാഗ്വേക്കെതിരെ അർജന്റീനക്ക് അത്ര മികച്ച റെക്കോർഡല്ല ഉള്ളത് .ആറ് വർഷത്തിനിടെ ലാ ആൽ‌ബിസെലെസ്റ്റെ പരാഗ്വേയെ പരാജയപ്പെടുത്തിയിട്ടില്ല.അവസാനം കളിച്ച നാല് കളികളിൽ മൂന്നെണ്ണവും സമനിലയും ഒരു മത്സരം പരാജയവും ഏറ്റുവാങ്ങി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ മെസ്സിയെ മുൻനിർത്തി തന്നെയാണ് അര്ജന്റീന തന്ത്രങ്ങൾ മെനയുന്നത്. കഴിഞ്ഞ മത്സരത്തിൽ ടീമിൽ ഇടം നേടി വിജയ ഗോൾ കണ്ടെത്തിയ മിഡ്ഫീൽഡർ ഗ്വിഡോ റോഡ്രിഗസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

കഴിഞ്ഞ മത്സരത്തിൽ മിഡ്ഫീൽഡിൽ ജിയോവാനി ലോ സെൽസോയ്ക്കും റോഡ്രിഗോ ഡി പോളിനുമൊപ്പം താരം മികച്ചു നിന്നു. കഴിഞ്ഞ മത്സരങ്ങളിലെ പിഴവുകൾ തിരുത്തിയ പ്രകടനമാണ് ബാക്ക് ലൈൻ ഉറുഗ്വേക്കെതിരെ പുറത്തെടുത്തത്.നിക്കോളാസ് ഒറ്റമെൻഡി ,ക്രിസ്റ്റ്യൻ റൊമേറോ സഖ്യം മികച്ച ഒത്തിണക്കം പുറത്തെടുത്തു. കഴിഞ്ഞ മത്സരത്തിൽ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങിയ ലെഫ്റ്റ് ബാക്ക് മാർക്കോസ് അക്കുന പരാഗ്വേക്കെതിരെ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കും.മുന്നേറ്റനിരയിൽ കഴിഞ്ഞ പിഎസ്ജി താരം ഡി മരിയ ആദ്യ ഇലവനിൽ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ആദ്യ മത്സരത്തിൽ ബൊളീവിയയെ 3-1 ന് പരാജയപ്പെടുത്തിയ പരാഗ്വേ മികച്ച ഫോമിലാണ്. അടുത്ത കാലത്തായി അര്ജന്റീനക്കെതിരെ മികച്ച പ്രകടനം തന്നെയാണ് പരാഗ്വേ പുറത്തെടുക്കാറുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ വിംഗർ ഏഞ്ചൽ റൊമേറോയാണ് ശ്രദ്ധ കേന്ദ്രം.ആൽബർട്ടോ എസ്പിനോള, ഗുസ്താവോ ഗോമസ്, ജൂനിയർ അലോൺസോ, സാന്റിയാഗോ അർസമെൻഡിയ എന്നിവരടങ്ങുന്ന പ്രതിരോധവും മികച്ചതാണ്.

അർജന്റീന സാധ്യത ഇലവൻ (4-3-3): എമിലിയാനോ മാർട്ടിനെസ്; മാർക്കോസ് അക്കുന, നിക്കോളാസ് ഒറ്റമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, നഹുവൽ മോളിന; റോഡ്രിഗോ ഡി പോൾ, ഗ്വിഡോ റോഡ്രിഗസ്, ജിയോവാനി ലോ സെൽസോ; സെർജിയോ അഗ്യൂറോ, ലയണൽ മെസ്സി, ലോട്ടാരോ മാർട്ടിനെസ്.
പരാഗ്വേ സാധ്യത ഇലവൻ (4-2-3-1): ആന്റണി സിൽവ; സാന്റിയാഗോ അർസമെൻഡിയ, ജൂനിയർ അലോൺസോ, ഗുസ്റ്റാവോ ഗോമസ്, ആൽബർട്ടോ എസ്പിനോല; റോബർട്ട് പിരിസ് ഡാ മൊട്ട, മത്തിയാസ് വില്ലസന്തി; മിഗുവൽ അൽമിറോൺ, ഏഞ്ചൽ റൊമേറോ, അലജാൻഡ്രോ റൊമേറോ; ഗബ്രിയേൽ അവലോസ്.