❝ ജയിക്കാനുറച്ച് 💪🔥ഇറങ്ങിയ
🇦🇷⚡ പോരാളികൾ 🇺🇾💥ഉറുഗ്വായെ
ഉറക്കി അർജന്റീന ❞

കോപ്പ അമേരിക്കയിലെ ആദ്യ ജയം നേടി അര്ജന്റീന. ശക്തരായ ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. തുടർച്ചയായ മൂന്നു സമനിലകൾക്കു ശേഷമാണ് അര്ജന്റീന ഒരു വിജയം നേടുന്നത്.മെസ്സിയുടെ മികച്ചൊരു ക്രോസിൽ നിന്നും ഗ്വിഡോ റോഡ്രിഗസാണ് അർജന്റീനയുടെ ഗോൾ വീണത്. കഴിഞ്ഞ മത്സരങ്ങളിൽ സംഭവിച്ച പിഴവുകൾ തിരുത്തിയ പ്രതിരോധ നിര വിജയത്തിൽ നിർണായകമായി. ആദ്യ ഗോൾ നേടി സമനില വഴങ്ങുന്ന ശീലത്തിൽ മാറ്റം വരുത്തിയപ്പോൾ വിജയം മെസ്സിക്കും കൂട്ടർക്കും ഒപ്പം നിന്നു. 2019 ണ് സെഷാൻ തുടർച്ചയായ 15 മത്തെ മത്സരമാണ് അര്ജന്റീന തോൽവി അറിയാതെ മുന്നേറുന്നത്.

ഉറുഗ്വേക്കെതിരെ കോപ്പ അമേരിക്കയിൽ ആദ്യ ജയം തേടിയിറങ്ങിയ അര്ജന്റീന കഴിഞ്ഞ മത്സരത്തിൽ നിന്നും ടീമിൽ മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങിയത്.പ്രതിരോധത്തിൽ മൂന്ന് മാറ്റങ്ങൾ നടത്തി നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, മാർക്കോസ് അക്കുന എന്നിവരെത്തി.പരിക്കേറ്റ ലിയാൻ‌ഡ്രോ പരേഡസിന് പകരമായി ഗ്വിഡോ റോഡ്രിഗസ് ടീമിലെത്തി .എല്ലാ മത്സരങ്ങളിലും എന്ന പോലെ മികച്ച തുടക്കമാണ് അർജന്റീനക്ക് ലഭിച്ചത്.ലിയോ മെസ്സി നിക്കോ ഗോൺസാലസ് കൂട്ട്കേട്ട് ഉറുഗ്വേ പ്രതിരോധത്തെ പരീക്ഷിച്ചു. നാലാം മിനുട്ടിൽ ബോക്‌സിന്റെ അരികിൽ നിന്ന് ഗോൾ നേടാനുള്ള ശ്രമം ഗൈഡോ റോഡ്രിഗസിന്റെ ശ്രമം ഉറുഗ്വേ കീപ്പർ ഫെർണാണ്ടോ മുസ്‌ലെറ തടുത്തു. ഏഴാം മിനുട്ടിൽ രണ്ട് പ്രതിരോധക്കാരെ മറികടന്നുള്ള മെസ്സിയുടെ ഷോട്ടും കീപ്പർ മുസ്‌ലെറ തടുത്തിട്ടു.

പതിമൂന്നാം മിനുട്ടിൽ അര്ജന്റീന മുന്നിലെത്തി , മെസ്സിയെടുത്ത ഷോർട് കോർണറിൽ നിന്നും ബുദ്ധിപൂർവ്വം തന്റെ മാർകരെ ഒഴിവാക്കി മെസ്സി തന്നെ കൊടുത്ത മികച്ചൊരു ക്രോസ്സ് ഗ്വിഡോ റോഡ്രിഗസ് ഹെഡ്ഡറുലൂടെ വലയിലാക്കി. 27 ആം മിനുട്ടിൽ എഡിൻ‌സൺ കവാനിയെ ബോക്സിൽ വീഴ്ത്തിയതിന് ഉറുഗ്വേൻ താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചു കൊടുത്തില്ല. പിന്നാലെ ഒരു കൗണ്ടർ അറ്റാക്കിങ്ങിൽ നിന്നും മാർട്ടിനെസ് അടിച്ച മികച്ചൊരു ഷോട്ട് മുസ്‌ലെറ തട്ടിയകറ്റി. പതിയ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഉറുഗ്വേ ശ്രമം നടത്തിയെങ്കിലും ഗോളവസരങ്ങൾ സൃഷ്ടിക്കാനായില്ല.തുടക്കത്തിലേ മികവ് അർജന്റീനക്ക് ആദ്യ പകുതിയോയുടെ അവസാന മിനുട്ടുകളിലും കാണിക്കാനായില്ല .

രണ്ടാം പകുതിയിൽ കൂടുതൽ മുന്നേറി കളിക്കുന്ന ഉറുഗ്വേയെയാണ് കാണാൻ സാധിച്ചത് .അര്ജന്റീനയാവട്ടെ കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞതായും കാണാമായിരുന്നു. സ്‌ട്രൈക്കർ കവാനിയെ മുന്നിര്ത്തിയായിരുന്നു ഉറുഗ്വേയുടെ മുന്നേറ്റങ്ങൾ. 54 ആം മിനുട്ടിൽ സ്‌ട്രൈക്കർ ലൊട്ടാരോ മാർട്ടിനെസിന് പകരക്കാരനായി ജോക്വിൻ കൊറിയയെ സ്കലോണി ഇറക്കി. സമനിലക്കായുള്ള ഉറുഗ്വേ ശ്രമങ്ങളെ അര്ജന്റീന ഫലപ്രദമായി പ്രതിരോധിക്കുകയും ലഭിച്ച അവസരങ്ങളിൽ മെസ്സിയുടെ നേതൃത്വത്തിൽ മുന്നേറുകയും ചെയ്തു. 68 ആം മിനുട്ടിൽ ലെഫ്റ്റ് ഈങ്ങിൽ നിന്നും ലഭിച്ച മികച്ചൊരു ക്രോസ്സ് കവാനിക്കോ സുവറസിനോ കണക്ട് ചെയ്യാൻ സാധിച്ചില്ല.

രണ്ടാം പകുതിയിൽ വ്യക്തമായ ഗോൾ അവസരം സൃഷ്ടിച്ചിട്ടില്ലെങ്കിലും അവർ പന്തിൽ ആധിപത്യം പുലർത്തുന്നു, അർജന്റീനയുടെ പകുതിയിൽ കളിയുടെ ഭൂരിഭാഗവും. 70 ആം മിനുട്ടിൽ നിക്കോ ഗോൺസാലസിന് പകരമായി എയ്ഞ്ചൽ ഡി മരിയ ഇറങ്ങി. 75 ആം മിനുട്ടിൽ സുവാരസിന്റെ അക്രോബാറ്റിക് വോളി ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. 77 ആം മിനുട്ടിൽ ഡിഫെൻഡർമാരെ കബളിപ്പിച്ച് പന്തുമായി മെസ്സി ബോക്സിലേക്ക് മുന്നേറി ഡി മരിയക്ക് പാസ് കൊടുത്തെങ്കിലും താരത്തിന് ലക്ഷ്യത്തിലേക്ക് അടിക്കാൻ സാധിച്ചില്ല.

80 ആം മിനുട്ടിൽ പന്തുമായി ഒറ്റക്ക് മുന്നേറിയ മെസ്സിയെ വീഴ്ത്തിയതിന് ബോക്സിനു അരികിൽ നിന്നും ലഭിച്ച ഫ്രീകിക്ക് കഴിഞ്ഞ മത്സരത്തിലേതു പോലെ മെസ്സി ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. അവസാന മിനിറ്റുകളിൽ ഡി മരിയയും മെസ്സിയും കൂടുതൽ മുന്നേറി കളിച്ച് പന്ത് കൂടുതൽ കൈവശം വെച്ചു. സമനിലക്കായുള്ള ഉറുഗ്വേയുടെ എല്ലാ ശ്രമങ്ങളും അര്ജന്റീന ഫലപ്രദമായി തടഞ്ഞപ്പോൾ വിജയം കൂടെ പൊന്നു.

Rate this post