❝ ബ്രസീൽ 🇧🇷 മണ്ണിൽ അപ്രതീക്ഷിതമായി
വീണ്ടും 🏆⚽ കോപ്പ അമേരിക്ക ടൂർണമെന്റ് ❞

പ്രതിസന്ധികൾക്ക് വിരാമമിട്ടുകൊണ്ട് ഈ വർഷത്തെ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന് ബ്രസീൽ വേദിയാകും .ലാറ്റിനമേരിക്കൻ മണ്ണിലെ കെട്ടടങ്ങാത്ത ഫുട്‍ബോൾ ആവേശത്തിന്റെ മറ്റൊരു തെളിവ്. സമ്മർദ്ദങ്ങളും വെല്ലു വിളികളും നിറഞ്ഞ നാളുകൾക്ക് വിരാമമിട്ട് ടൂർണമെന്റിനു 10 ദിവസം മാത്രം ബാക്കി നിൽക്കെ ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ പ്രഖ്യാപിക്കുന്നു. കോവിഡിനു തോൽക്കാൻ മനസ്സില്ലെങ്കിൽ തോറ്റു തരാൻ ലാറ്റിൻ അമേരിക്കക്കും മനസ്സില്ല.എത്ര വലിയ പ്രതിസന്ധികൾ നേരിട്ടാലും സിരകളിൽ ഫുട്ബോൾ രക്തം ഓടുന്ന ലാറ്റി നമേരിക്കൻ മണ്ണിൽ നിന്നും കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന്റെ പറിച്ചു നടില്ല എന്നുറക്കെ പറയുന്നതായിരുന്നു ഇന്നത്തെ പ്രഖ്യാപനം.


ആഭ്യന്തര കലഹവും കോവിഡ് -19 ആശങ്കകളും കാരണം അർജന്റീനയ്ക്കും കൊളംബിയയും 2021 കോപ്പ അമേരിക്കയുടെ ആതിഥേയരെന്ന നിലയിലുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റാൻ കഴിയാത്തതിനാൽ ആണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ പുതൊയൊരു വേദി തിരഞ്ഞെടുത്തത്.കൊളംബിയ ആദ്യ പിമാരിയെങ്കിലും ചാമ്പ്യൻഷിപ്പ് ഒറ്റക്ക് നടത്താൻ അർജന്റീന മുന്നോട്ട് വന്നെങ്കിലും . കോവിഡ് നിരക്ക് ഏറെ ഉയർന്ന പശ്ചാത്തലത്തിൽ ആണ് സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ ടൂർണമെന്റ് അർജന്റീനയിൽ നടത്തേണ്ട എന്ന് തീരുമാനിച്ചത്. ഇതോട് കൂടിയാണ് 2019 ലെ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ച ബ്രസീൽ തന്നെ ടൂർണമെന്റ് നടത്താൻ മുന്നോട്ട് വന്നിരിക്കുകയാണ്. 2019 ലെ കിരീട നേട്ടം ഈ വർഷവും ആവർത്തിക്കാൻ തന്നെയാണ് നെയ്മറും കൂട്ടരും ഇറങ്ങുന്നത്.


2020 ൽ നടക്കേണ്ട ടൂർണമെന്റ് കോവിഡിന്റെ പശ്ചാത്തലത്തിൽ ആണ് ഈ വർഷത്തേക്ക് നീട്ടിയത്. ടൂർണമെന്റ് അമേരിക്കയിലോ, മറ്റു രാജ്യങ്ങളിലോ നടന്നേക്കും എന്ന അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. ജൂൺ 13 മുതൽ ജൂലൈ 10 വരെയാണ് ടൂർണമെന്റ് നടക്കുക.ബ്രസീലിലെ കോവിഡ് -19 ൽ നിന്ന് 450,000-ത്തിലധികം ആളുകൾ മരിച്ചു. ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കേസുകളും മരണങ്ങളും പതിവായി റിപ്പോർട്ട് ചെയ്തത് ബ്രസീലിലായിരുന്നു , കൂടാതെ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിലും മരണങ്ങളിലും ലോകത്ത് രണ്ടാമത്തെ സ്ഥാനത്താണ് ബ്രസീൽ .

എന്നാൽ അതിനെയല്ലാം തരണം ചെയ്‌ത്‌ മുന്നോട്ട് പോകുവാൻ തന്നെയാണ് ബ്രസീലിന്റെ തീരുമാനം.2019 ൽ ബ്രസീലിൽ നടന്ന അവസാന കോപ്പ അമേരിക്ക 118 മില്യൺ ഡോളർ വരുമാനം നേടിയിരുന്നു. ടൂർണമെന്റ് നടക്കുമോ എന്ന്പോലും തോന്നിക്കുന്ന അവസ്ഥയിൽ നിന്നാണ് ബ്രസീൽ ആഥിതേയരായെത്തുന്നത്.

2022 ലെ ലോകകപ്പ് ആതിഥേയരായ ഖത്തറും അതിഥികളായി പങ്കെടുക്കേണ്ട ഓസ്‌ട്രേലിയയും പിന്മാറിയത് കൊണ്ട് പുതിയ ഫോര്മാറ്റിലാണ് ടൂർണമെന്റ് നടക്കുന്നത്. പത്തു ടീമുകളെ അഞ്ചു ടീമുകൾ ഉൾപ്പെടുന്ന രണ്ടു ഗ്രൂപ്പുകളായാണ് തിരിച്ചത്.ഗ്രൂപ്പ് എയിൽ അർജന്റീന, ബൊളീവിയ, ചിലി, പരാഗ്വേ, ഉറുഗ്വേ എന്നിവ ഉൾപ്പെടുന്നു. ഗ്രൂപ്പ് ബിയിൽ ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു, വെനിസ്വേല എന്നിവ ഉൾപ്പെടുന്നു. ഓരോ ഗ്രൂപ്പിലെയും മികച്ച നാല് ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കും.