❝ കോപ അമേരിക്ക 🏆⚽ ഫിക്ചർ,
ടിവി 📺 ടെലികാസ്റ്റ്, ഇന്ത്യയിലെ തത്സമയ
മത്സര ⏱ സമയം വിശദാംശങ്ങൾ ❞

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ഉത്സവങ്ങളിലൊന്നായ കോപ അമേരിക്ക ജൂൺ 13 നും ജൂലൈ 10 വരെ അർജന്റീനയിൽ നടക്കും.ടൂർണമെന്റ് നേരത്തെ കൊളംബിയയും അർജന്റീനയും ചേർന്ന് ആതിഥേയത്വം വഹിക്കാൻ നിശ്ചയിച്ചിരുന്നു, എന്നാൽ കോവിഡ്-19 പാൻഡെമിക് കൊളംബിയയെ പിടിച്ചിരുത്തിയതിനാൽ, ടൂർണമെന്റ് ഇപ്പോൾ അർജന്റീനയിൽ തന്നെ പൂർണ്ണമായും നടക്കും. ദേശീയ ടീമുകളിൽ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള അർജന്റീനയും ബ്രസീലും പോരാടുന്നതു കൊണ്ടു തന്നെ കോപ്പ അമേരിക്ക ഫുട്ബോൾ ലോകത്തെ ഏറ്റവും ശ്രദ്ടുക്കപെടുന്ന ടൂർണമെന്റുകളിൽ ഒന്നാണ്.

കഴിഞ്ഞ വർഷം ജൂണിൽ നടത്താൻ തീരുമാനിച്ചിരുന്ന ടൂർണമെന്റ് കോവിഡ് മഹാമാരിയെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ആദ്യ പന്ത്രണ്ടു ടീമുകളെയായിരുന്നു സചാമ്പ്യൻഷിപ്പിനു നിശ്ചയിരുന്നത്. എന്നാൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ യുള്ളതിനാൽ ഖത്തർ ,ഓസ്ട്രേലിയ ടീമുകൾ പിന്മാറിയതിനാൽ ടീമുകളുടെ എണ്ണം പത്തായി കുറഞ്ഞു.പത്തു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ അഞ്ചു വീതം ടീമുകളുള്ള രണ്ടു ഗ്രൂപ്പിലാണ് ആദ്യ ഘട്ട പോരാട്ടങ്ങൾ നടക്കുക. ആദ്യ ഗ്രൂപ്പിൽ അര്ജന്റീന ,ചിലി ,ബൊളീവിയ , ഉറുഗ്വേ , പരാഗ്വേ വന്നിവരും രണ്ടാമത്തെ ഗ്രൂപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനൊപ്പം, വെനെസ്വല, പെറു, ഇക്വഡോർ, കൊളംബിയ എന്നിവർ അണിനിരക്കും.

ഗ്രൂപ്പ് സ്റ്റേജ്;-

മാച്ച് ഡേ 1

ജൂൺ 14, തിങ്കളാഴ്‌ച: അർജന്റീന vs ചിലി – 2.30 AM
ജൂൺ 14, തിങ്കളാഴ്‌ച: പരാഗ്വായ് vs ബൊളീവിയ – 5.30 AM
ജൂൺ 15, ചൊവ്വാഴ്‌ച: ബ്രസീൽ vs വെനെസ്വല – 4.30 AM
ജൂൺ 15, ചൊവ്വാഴ്‌ച: കൊളംബിയ vs ഇക്വഡോർ – 7.30 AM

മാച്ച്‍ ഡേ 2

ജൂൺ 18, വെള്ളിയാഴ്‌ച: ചിലി vs ബൊളീവിയ – 2.30 AM
ജൂൺ 18, വെള്ളിയാഴ്‌ച: അർജന്റീന vs യുറുഗ്വായ് – 5.30 AM
ജൂൺ 19, ശനിയാഴ്‌ച: കൊളംബിയ vs വെനെസ്വല – 4.30 AM
ജൂൺ 19, ശനിയാഴ്‌ച: പെറു vs ബ്രസീൽ – 7.30 AM

മാച്ച് ഡേ 3

ജൂൺ 21, തിങ്കളാഴ്‌ച: യുറുഗ്വായ് vs ചിലി – 1.30 AM
ജൂൺ 21, തിങ്കളാഴ്‌ച: അർജന്റീന vs പരാഗ്വായ് – 4.30 AM
ജൂൺ 22, ചൊവ്വാഴ്‌ച: വെനെസ്വല vs ഇക്വഡോർ – 3.30 AM
ജൂൺ 22, ചൊവ്വാഴ്‌ച: കൊളംബിയ vs പെറു – 6.30 AM

മാച്ച് ഡേ 4

ജൂൺ 24, വ്യാഴാഴ്‌ച: ബൊളീവിയ vs യുറുഗ്വായ് – 2.30 AM
ജൂൺ 24, വ്യാഴാഴ്‌ച: ചിലി vs പാരഗ്വായ് – 5.30 AM
ജൂൺ 25, വെള്ളിയാഴ്‌ച: ഇക്വഡോർ vs പെറു – 3.30 AM
ജൂൺ 25, വെള്ളിയാഴ്‌ച: കൊളംബിയ vs ബ്രസീൽ – 6.30 AM

മാച്ച് ഡേ 5

ജൂൺ 28, തിങ്കളാഴ്‌ച: അര്ജന്റീന vs ബൊളീവിയ – 2.30 AM
ജൂൺ 28, തിങ്കളാഴ്‌ച: യുറുഗ്വായ്‌ vs പരാഗ്വായ് – 2.30 AM
ജൂൺ 29, ചൊവ്വാഴ്‌ച: ഇക്വഡോർ vs ബ്രസീൽ – 6.30 AM
ജൂൺ 29, ചൊവ്വാഴ്‌ച: വെനെസ്വല vs പെറു – 6.30 AM

നോക്ക്ഔട്ട് സ്റ്റേജ്;-

ക്വാർട്ടർ ഫൈനൽ

ജൂലൈ 3, ശനിയാഴ്‌ച: ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാർ vs ഗ്രൂപ്പ് ബി മൂന്നാം സ്ഥാനക്കാർ – 4.30 AM
ജൂലൈ 4, ഞായറാഴ്‌ച: ഗ്രൂപ്പ് എ ഒന്നാം സ്ഥാനക്കാർ vs ഗ്രൂപ്പ് ബി നാലാം സ്ഥാനക്കാർ – 4.30 AM
ജൂലൈ 5, തിങ്കളാഴ്‌ച: ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാർ vs ഗ്രൂപ്പ് എ മൂന്നാം സ്ഥാനക്കാർ – 3.30 AM
ജൂലൈ 5, തിങ്കളാഴ്‌ച: ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാർ vs ഗ്രൂപ്പ് എ നാലാം സ്ഥാനക്കാർ – 6.30 AM

സെമി ഫൈനൽ

ജൂലൈ 7, ബുധനാഴ്‌ച: ക്വാർട്ടർ ഫൈനൽ 1 വിജയി vs ക്വാർട്ടർ ഫൈനൽ 2 വിജയി – 4.30 AM
ജൂലൈ 8, വ്യാഴാഴ്‌ച: ക്വാർട്ടർ ഫൈനൽ 3 വിജയി vs ക്വാർട്ടർ ഫൈനൽ 4 വിജയി -6.30 AM

തേർഡ് പ്ലേസ് പ്ലേ ഓഫ്

ജൂലൈ 11, ഞായറാഴ്‌ച – 3.30 AM

ഫൈനൽ

ജൂലൈ 11, ഞായറാഴ്‌ച – 5.30 AM

ഇന്ത്യയിൽ കോപ്പ അമേരിക്ക മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുന്നത് സോണി പിക്‌ചേഴ്‌സാണ്. സോണി ടെൻ, സോണി സിക്‌സ് മുതലായ ചാനലുകളിലൂടെയായിരിക്കും സംപ്രേക്ഷണം ഉണ്ടാവുക.

Rate this post