❝ പ്രതിസന്ധി 🏆⚽ വിട്ടൊഴിയാതെ കോപ്പ
😧🏟 അമേരിക്ക, കൊംബിയക്ക് പിറകെ
അർജന്റീനയും കടന്ന് പുറത്തേക്ക് ❞

കോവിഡ് മഹാമാരി മൂലം 2020 ൽ നടക്കേണ്ട കോപ്പ അമേരിക്ക ചാംപ്യൻഷിപ്പാണ് ഈ വർഷത്തേക്ക് മാറ്റി വെച്ചത് .എന്നാൽ പോരാട്ടങ്ങൾ തുടങ്ങാൻ ആഴ്ചകൾ‍ മാത്രം അവശേഷിക്കുമ്പോളും ടൂർണമെന്റ് നടക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. ടൂർണമെന്റിന്റെ വേദിയെച്ചൊല്ലിയാണ് അനിശ്ചിതത്വം തുടരുന്നത്.അർജന്റീനയിലും കൊളംബിയയിലുമായി കോപ്പ നടത്താനാണ് നിശ്ചയിച്ചിരുന്നത്.

എന്നാൽ ഇതിനിടെ കൊളംബിയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിപ്രപിച്ചതോടെ അവരെ ആതിഥേയത്വത്തിൽ നിന്ന് ഒഴിവാക്കി. ഇതോടെ അർജന്റീന തനിച്ചോ അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു രാജ്യത്തോടൊപ്പമോ കോപ്പ നടത്തുമെന്നാണ് കരുതപ്പെട്ടത്. എന്നാൽ ഇതിനിടെ കോവിഡ് രൂക്ഷമായതിനെത്തുടർന്ന് അർജന്റീനയിൽ ഫുട്ബോൾ മത്സരങ്ങളെല്ലാം നിർത്തിവച്ചരിക്കുകയാണ്. രാജ്യത്ത് ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ അർജന്റീനയിൽ ടൂർണമെന്റ് നടത്തുന്ന കാര്യം അനിശ്ചിത്വത്വത്തിലാണ്.


ചിലി, ഇക്വഡോർ, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ കോപ്പ ആതിഥേയത്വം വഹിക്കാമെന്ന് ഇതിനകം അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടൂർണമെന്റ് ലാറ്റിനമേരിക്കയ്ക്ക് പുറത്തേക്ക് നടത്താൻ ആലോചനയുള്ളതായി കൊളംബിയയിലെ ബ്ലൂ റേഡിയോ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ ടൂർണമെന്റ് നടത്താനുള്ള സാധ്യതയുണ്ടെന്നാണ് ഇവർ റിപ്പോർ്ട്ട ചെയ്യുന്നത്.ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. എന്നാൽ ജൂലൈ മാസത്തിൽ തന്നെ അമേരിക്കയിൽ കോൺകകാഫ് ​ഗോൾഡ് കപ്പ് നടക്കുന്നുണ്ട്. അതിനാൽ തന്നെ ടൂർണമെന്റ് അമേരിക്കയിൽ നടത്തിയാലും, പ്രധാന ന​ഗരങ്ങളിലൊന്നും വേദികളുണ്ടാകില്ലന്നാണ് സൂചനകൾ .

2016 ൽ അമേരിക്ക ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചു. ഈസ്റ്റ് റഥർഫോർഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പെനാൽറ്റി കിക്കുകളിൽ അർജന്റീനയെ പരാജയപ്പെടുത്തി ചിലി ചാമ്പ്യന്മാരായി.കോപ അമേരിക്ക അമേരിക്കയിൽ നടന്നാൽ, ഗോൾഡ് കപ്പ് ഗെയിമുകൾക്ക് ആതിഥേയത്വം വഹിക്കുന്ന ഒരു നഗരത്തിലും സ്റ്റേഡിയം ലഭ്യമാവില്ല.ഓഗസ്റ്റ് ഒന്നിന് ലാസ് വെഗാസിലാണ് ഗോൾഡ് കപ്പ് ഫൈനൽ. ടെക്സസ് നഗരങ്ങളായ ഫ്രിസ്കോ, ആർലിംഗ്ടൺ, ഓസ്റ്റിൻ എന്നിവ പോലെ ഗ്ലെൻഡേൽ, അരിസ്., കൻസാസ് സിറ്റി, കാൻ., ഹ്യൂസ്റ്റൺ, ഒർലാൻഡോ, ഡാളസ് എന്നിവ ഗെയിമുകൾക്ക് ആതിഥേയത്വം വഹിക്കും. ജൂലൈ 10 മുതൽ ഓഗസ്റ്റ് 1 വരെ ഗോൾഡ് കപ്പ് നടക്കുന്നത്.

എന്നാൽ ചാമ്പ്യൻഷിപ്പ് അമേരിക്കയിൽ നടത്തുകയാണെങ്കിൽ തീയതി നീട്ടിവെക്കേണ്ടി വരും. 2016 ൽ ചാമ്പ്യൻഷിപ്പ് അമേരിക്കയിൽ നടത്തിയപ്പോൾ ചാമ്പ്യൻഷിപ്പ് വലിയ വിജയമായിരുന്നു എന്നത് അനുകൂല ഘടകമാണ്. കോപ്പ യുഎസ്എ യിൽ നടന്നാൽ ആരധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ സാധിക്കും .കൂടാതെ ടിക്കറ്റ് വിൽ‌പനയിലൂടെ വരുമാനം നേടാനും കഴിയും.മാത്രമല്ല ഈ താൽ‌ക്കാലിക പരിഹാരം കളിക്കാർ‌ക്കും സ്റ്റാഫുകൾ‌ക്കും ഗുണം ചെയ്യും .കാരണം വാക്സിനേഷൻ‌ നിരക്കിന്റെ കാര്യത്തിൽ മറ്റേതു രാജ്യത്തെക്കാളും അമേരിക്ക മുന്നിലാണ്.