❝ കോപ്പ അമേരിക്ക 🏆💔 ടൂർണമെന്റ്
കോടതിയിൽ , ⚖🧐 വിധി കാത്ത് ആരാധകരും ❞

കോപ്പ അമേരിക്കയിൽ പങ്കാളിത്തം ഉറപ്പാക്കിയെങ്കിലും വ്യത്യസ്തമായൊരു ആവശ്യവുമായി അർജന്റീന. ടൂർണമെന്റിനിടെ ടീമിന്റെ പരിശീലനം സ്വന്തം നാട്ടിൽ തന്നെ നടത്തണമെന്നാണ് അർജന്റൈൻ ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.അർജന്റീന വേദിയാവേണ്ടിയിരുന്ന കോപ്പ അമേരിക്ക അവസാന നിമിഷമാണ് ബ്രസീലിലേക്ക് മാറ്റിയത്. അർജന്റീനയിലെ കൊവിഡ് വ്യാപനമാണ് വേദിമാറ്റത്തിന് കാരണം. ബ്രസീലിലും സമാന സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാ​ഗം ടീമുകളിലെ താരങ്ങളും തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്നും മെസ്സിയും സംഘവും ബ്രസീലിൽ കളിക്കുമെന്നും അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയത്.

ടീമിന്റെ പരിശീലനം അർജന്റീനയിൽ നടത്താൻ അനുവദിക്കണമെന്ന ഉപാധിയിലാണ് എഎഫ്എയുടെ സമ്മതം. ഇതനുസരിച്ച് മത്സരത്തിന്റെ തലേദിവസം മാത്രമേ അർജന്റൈൻ ടീം ബ്രസീലിൽ എത്തൂ. മത്സരശേഷം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ടീമിന്റെ പരിശീലനവും താമസവും അർജന്റീനയിൽ തന്നെയായിരിക്കും.ഇതിനായി അർജന്റൈൻ നഗരമായ എസെയ്സയിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു മുൻകരുതലെന്നും എ എഫ് എ കോൺമെബോളിനെ അറിയിച്ചു. ഈമാസം പതിനാലിന് ചിലിയ്ക്കെതിരെയാണ് അർജന്റീയുടെ ആദ്യമത്സരം. ഇന്ത്യൻ സമയം പതിനഞ്ചിന് പുലർച്ചെ രണ്ടരയ്ക്കാണ് കളി തുടങ്ങുക.


കോപ അമേരിക്കയിൽ ബ്രസീൽ കളിക്കുമോ ഇല്ലയോ എന്ന ആശങ്കയ്ക്ക് അവസാനമായി. കോപ അമേരിക്ക ടൂർണമെന്റ് ബഹിഷ്കരിക്കില്ല എന്ന് ഇന്ന് ബ്രസീൽ താരങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. കോപ അമേരിക്ക ബ്രസീലിലേക്ക് മാറ്റിയതിൽ തങ്ങൾക്ക് കടുത്ത അതൃപ്തി ഉണ്ട് എന്നും എന്നാൽ രാജ്യത്തിനായി കളിക്കേണ്ട അവസരത്തിൽ പറ്റില്ല എന്ന് പറയാൻ ആകില്ല എന്നും ബ്രസീൽ താരങ്ങൾ പറഞ്ഞു.

അതിനിടയിൽ താരങ്ങൾ കോപ അമേരിക്ക ബഹിഷ്കരിക്കില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം കോപ അമേരിക്ക നടക്കും എന്ന് ഉറപ്പിക്കാൻ ആവില്ല. ബ്രസീലിലെ വലിയ രാഷ്ട്രീയ പോരാട്ടമായി കോപ മാറിയിരിക്കുകയാണ്. ബ്രസീലിലെ സുപ്രീം കോടതിയിൽ നിരവധി പരാതികളാണ് കോപ നടത്തുന്നത് തടയാൻ ആയി വന്നിരിക്കുന്നത്. ബ്രസീൽ പ്രതിപക്ഷ പാർട്ടിയും നേതാവ് ജൂലൊയോ ഡെൽഗാഡോയും ആണ് കോടതിയിൽ പോരാടുന്ന പ്രധാന പരാതിക്കാർ. ഇത്ര വലിയ ടൂർണമെന്റ് ഇപ്പോൾ വെക്കുന്നത് രാജ്യത്തെ ആരോഗ്യ കാര്യങ്ങൾ താറുമാറാക്കും എന്നും ഇത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് എതിരാണ് എന്നും പരാതിക്കാറും പ്രതിപക്ഷ പാർട്ടികളും പറയുന്നു