❝ അർജന്റീനയിലും 🚫🤦‍♂️ നടക്കില്ല
ഇനിയുള്ള സാധ്യതകൾ ഇങ്ങനെ ❞

അർജന്റീനയിൽ നടത്താനിരുന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് വേദി മാറ്റിയത് അറിയിച്ചത്. ടൂര്‍ണമെന്റെ നടക്കാന്‍ 13 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് തീരുമാനം. ഇതോടെ ജൂൺ 13ന് ആരംഭിക്കാനിരുന്ന ടൂർണമെന്‍റ് പ്രതിസന്ധിയിലായി. അർജന്റീനയ്ക്ക് പകരം വേദി ഏതാവുമെന്ന ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേകും.

അമേരിക്ക, ചിലെ, പരാഗ്വെ എന്നിവിടങ്ങളെയാണ് വേദിയായി പരിഗണിക്കുന്നുണ്ട്. പത്ത് സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് അര്‍ജന്റീനയിലും കൊളംബിയയിലുമായി നടത്താനായിരുന്നു തീരുമാനം. ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയായിരുന്നു മത്സരങ്ങള്‍. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് വേദി മാറ്റിയത്.


എന്നാൽ കൊളംബിയൻ പ്രസിഡന്റിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളും, ഇത് മൂലമുണ്ടായ അഭ്യന്തര കലഹങ്ങളും മൂലം അവരെ കോപ്പ‌ ആതിഥേയത്വത്തിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തന്നെ കോൺമെബോൾ തീരുമാനിച്ചിരുന്നു. ഇതോടെ അർജന്റീനയിൽ മാത്രമായി ടൂർണമെന്റ് നടക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇപ്പോൾ അർജന്റീനയേയും കോപ്പ ആതിഥേയത്വത്തിൽ നിന്ന് ഒഴിവാക്കാനുള്ള കോൺ മെബോളിന്റെ തീരുമാനമെത്തുകയായിരുന്നു.

ജൂൺ 13 ന് ആരംഭിക്കേണ്ട ടൂർണമെന്റിലേക്ക് ഇനി വെറും രണ്ടാഴ്ച മാത്രമാണ് ബാക്കി നിൽക്കുന്നത് എന്നതിനാൽ ഉടൻ തന്നെ വേദിയുടെ കാര്യത്തിൽ കോൺമെബോൾ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചനകൾ.