❝ കാനറികളുടെ 🇧🇷⚽ മണ്ണിൽ 💪🇧🇷 നിന്നും
ആ കിരീടത്തിൽ 🏆🔥 മറ്റൊരാൾ
തൊടാൻ പാട് പെടും ❞

കോപ്പ അമേരിക്കയിൽ തുടർച്ചയായി രണ്ടാം ജയം നേടി ബ്രസീൽ.കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ തകർത്തു വിട്ടത്. ഈ വർഷവും കപ്പും കൊണ്ടേ മടങ്ങു എന്ന എന്നുറപ്പിക്കാൻ പറ്റുന്ന പ്രകടനം ആയിരുന്നു ബ്രസീൽ പുറത്തെടുത്തത് .കളിയുടെ സർവ മേഖലയിലും ആധിപത്യം പുലർത്തിയാണ് ബ്രസീൽ തുടർച്ചയായ വിജയം നേടിയത്. മത്സരത്തിൽ ഒരു ഗോൾ നേടുകയും നിരവധി അവസരങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്ത നെയ്മർ തന്നെയാണ് ബ്രസീലിയൻ നിരയിൽ തിളങ്ങി നിന്നത്. ബ്രസീലിനു വേണ്ടി അലക്സ് സാൻഡ്രോ ,പകരക്കാരായി ഇറങ്ങിയ റിച്ചാലിസൺ, എവർട്ടൺ റിബീറോ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.ആദ്യ പകുതിയിൽ പെറുവിന്റെ കളിയെ പതിയെ പഠിച്ചു തുടങ്ങിയ ബ്രസീൽ രണ്ടാം പകുതിയിൽ വിശ്വരൂപം പുറത്തെടുത്ത് മികച്ച വിജയം നേടുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ നിന്നും നിരവധി മാറ്റങ്ങളുമായാണ് ബ്രസീൽ പെറുവിനെ നേരിട്ടത്. തിയാഗോ സിൽവ ,ഫാബിഞ്ഞോ ,എവെർട്ടൻ ,ബാർബോസ എന്നിവർ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ മികച്ച പാസ്സുകളുമായി ബ്രസീൽ മുന്നേറി കളിച്ചപ്പോൾ പ്രതിരോധത്തിലായിരുന്നു പെറുവിന്റെ ശ്രദ്ധ. 10 ആം മിനുട്ടിൽ യുണൈറ്റഡ്‌ താരം ഫ്രഡിന്റെ ഒരു ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. 12 ആം മിനുട്ടിൽ ബ്രസീൽ മുന്നിലെത്തി. ലെഫ്റ്റ് ബാക്ക് അലക്സ് സാൻട്രോ തുടങ്ങി വെച്ച മുന്നേറ്റത്തിൽ നിന്നും ജീസസ് കൊടുത്ത പാസിൽ നിന്നും അലക്സ് സാൻട്രോ തന്നെ പെറുവിയൻ വല കുലുക്കി സ്കോർ 1 -0 ആക്കി .25 ആം മിനുട്ടിൽ കോർണറിൽ നിന്നും ലഭിച്ച പന്തിൽ നിന്നും ലിവർപൂൾ താരം ഫാബിഞ്ഞോയുടെ ബോക്സിനു പുറത്തു നിന്നുള്ള ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്.

പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന പെറു പല സന്ദർഭങ്ങളിലും ബ്രസീലിയൻ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. സ്‌ട്രൈക്കർ ആൻഡ്രെ കാരില്ലോയുടെ മുന്നേറ്റങ്ങൾ ബ്രസീലിയൻ ഡിഫെൻഡർമാർക്ക് തലവേദന സൃഷ്ടിച്ചു. രണ്ടു തവണ താരത്തിന്റെ ഷോട്ട് ഡിഫെൻഡർമാർ ബ്ലോക്ക് ചെയ്തു. ആദ്യ പകുതിയുടെ അവസാന പത്തു മിനുട്ടിൽ പെറു കൂടുതൽ ആധിപത്യം പുലർത്തുകയും ചെയ്തു. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് നെയ്മറുടെ ഒരു പാസ് സ്വീകരിച്ച അലക്സ് സാൻട്രോ ബോക്സിനു പുറത്തു നിന്നും തൊടുത്ത ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.

ഗോൾ നേടിയെങ്കിലും ബോൾ കൈവശം വെക്കുന്നതിലും ഗോളവസരം ഒരുക്കുന്നതിലും പെറു മുന്നിട്ട് നിന്നു. രണ്ടാം പകുതിയിൽ രണ്ടു മാറ്റങ്ങളുമായാണ് ബ്രസീൽ കളി തുടങ്ങിയത്. എവെർട്ടനും , ബാർബോസക്കും പകരം റിചാലിസണും, എവെർട്ടൻ റിബെറയുമെത്തി. റിചാലിസന്റെ വരവോടു കൂടി ഇടതു വിങ്ങിൽ നിന്നും കൂടുതൽ മുന്നേറ്റങ്ങൾ ഉണ്ടായി. ബോക്സിന്റെ അരികിൽ നിന്ന് റിച്ചാർലിസൺ എടുത്ത ഷോട്ട് പ്രതിരോധ താരത്തിന്റെ ശരീരത്തിൽ തട്ടി പുറത്തേക്ക് പോയി. 52 ആം മിനുട്ടിൽ റൈറ്റ് ബാക്ക് ഡാനിലോയുടെ മികച്ചൊരു ഷോട്ട് പോസ്റ്റിനു പുറത്തേക്ക് പോയി . 60 ആം മിനുട്ടിൽ പെറുവിയൻ ഡിഫൻഡർ റെനാറ്റോ ടാപ്പിയോ നെയ്മറെ ബോക്സിൽ വീഴ്ത്തിയതിന് ബ്രസീലിനു അനുകൂലമായി പെനാൽറ്റി അനുവദിച്ചെങ്കിലും വാർ ചെക്കിങ്ങിൽ റഫറി അനിവധിച്ചു കൊടുത്തില്ല.

എന്നാൽ 72 ആം മിനുട്ടിൽ നെയ്മറുടെ മനോഹരമായ ഗോളിലൂടെ ബ്രസീൽ ലീഡുയർത്തി. ഫ്രഡിൽ നിന്നും പാസ് സ്വീകരിച്ച് ബോക്സിനു പുറത്തു നിന്നും ഡിഫെൻഡർമാരെ കബളിപ്പിച്ച് തൊടുത്തു വിട്ട മനോഹരമായ ഷോട്ട് കീപ്പറെയും മറികടന്നു വലയിലായി. ബ്രസീലിനു വേണ്ടി നെയ്മറുടെ 68 മത്തെ ഗോളായിരുന്നു ഇത്.അവസാന ആറ് കളികളിൽ ഏഴ് ഗോളുകൾ നേടിയ നെയ്മർ അഞ്ച് അസിസ്റ്റുകൾ നൽകി.71 ആം മിനുട്ടിൽ ഗബ്രിയേൽ ജീസസിന് പകരമായി ഫിർമിനോയെ ടിറ്റെ പരീക്ഷിച്ചു. ഗോൾ വീണതോടെ കൂടുതൽ ഉണർന്നു കളിച്ച ബ്രസീലിനു മുന്നിലെത്താൻ അവസരം ലഭിച്ചു. മൈതാന മധ്യത്തു നിന്നും പന്തുമായി കുതിച്ച നെയ്മർ ബോക്സിൽ ഇടതു വശത്തുള്ള റിച്ചാലിസാണ് പന്ത് പാസ് ചെയ്തു എന്നാൽ താരത്തിന്റെ ഫസ്റ്റ് ടൈം ഷോട്ട് കീപ്പർ മികച്ചൊരു സേവിലൂടെ തടുത്തിട്ടു.

74 ആം മിനുട്ടിൽ നെയ്മറുടെ ഒരു ഇടം കാലൻ ഗ്രൗണ്ടർ ലോങ്ങ് റേഞ്ച് പോസ്റ്റിനു അതികം അകലെയല്ലാതെ പുറത്തേക്ക് പോയി. 78 ആം മിനുട്ടിൽ ഗോൾ മടക്കാൻ പെറുവിന് അവസരം ലഭിച്ചെങ്കിലും ക്ലോസെ റേഞ്ചിൽ നിന്നുള്ള അലക്സ് വലേരയുടെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി . 82 ആം മിനുട്ടിൽ നെയ്മറുടെ മികച്ചൊരു ഫ്രീകിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 85 ആം മിനുട്ടിൽ റിചാലിസൺ ലക്ഷ്യമാക്കിയുള്ള നെയ്മറുടെ പാസ് അദ്ദേഹത്തിന് കണക്ട് ചെയ്യാൻ സാധിച്ചില്ല. തൊട്ടടുത്ത മിനുട്ടിൽ ബ്രസീലിനു ലീഡ് നേടാൻ സുവർണാവസരം ലഭിച്ചു. റിചാലിസന്റെ പാസിൽ നിന്നും കീപ്പർ മാത്രം മുന്ന്നിൽ നിൽക്കെ ഫിർമിനോയുടെ ഷോട്ട് കീപ്പർ തട്ടിയകറ്റി.

എന്നാൽ 88 ആം മിനുട്ടിൽ ബ്രസീൽ സ്കോർ മൂന്നാക്കി ഉയർത്തി. നെയ്മറിൽ നിന്നും പന്ത് സ്വീകരിച്ച റിച്ചാലിസൺ ബോക്സിലേക്ക് പാസ് ചെയ്യുകയും പകരക്കാരൻ എവർട്ടൺ റിബീറോ പന്ത് വലയിലാക്കുകയും ചെയ്തു . ഇഞ്ചുറി ടൈമിൽ ബ്രസീൽ ലീഡ് നേടി. നെയ്മരുടെ മികച്ചൊരു ഫ്ലിക്കിൽ നിന്നും പന്ത് സ്വീകരിച്ച ഫിർമിനോയുടെ ഷോട്ട് കീപ്പർ തടഞ്ഞെങ്കിലും റീബൗണ്ടിൽ പകരക്കാരൻ റിച്ചാലിസൺ പന്ത് വലയിലാക്കി സ്കോർ 4 -0 ആയി ഉയർത്തി .രണ്ടാം പകുതിയിൽ പകരക്കാരനായി റിച്ചാലിസൺ എത്തിയതോടെയാണ് ബ്രസീലിയൻ മുന്നേറ്റങ്ങൾക്ക് കൂടുതൽ ലക്ഷ്യബോധമുണ്ടായത്. ഗ്രൂപ്പിൽ രണ്ടു മത്സരവും ജയിച്ച ബ്രസീൽ ക്വാർട്ടർ ഏറെക്കുറെ ഉറപ്പിച്ചു.